Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇ​ത്ത​വ​ണ...

ഇ​ത്ത​വ​ണ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ

text_fields
bookmark_border
പാ​ല​ക്കാ​ട്: സ്​​കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ ഇ​പ്രാ​വ​ശ്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ക്കും. ഒ​ന്ന് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ഒ​രാ​ഴ്ച​ക്ക​കം സ്​​കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. 2017 മാ​ർ​ച്ച് ആ​ദ്യ​വാ​രം ത​ന്നെ പു​സ്​​ത​ക​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി​യി​രു​ന്നു. കു​ട്ടി​ക​ൾ അ​മി​ത​ഭാ​രം ചു​മ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​പ്രാ​വ​ശ്യം മൂ​ന്ന് വാ​ള്യ​ങ്ങ​ളാ​യാ​ണ് പു​സ്​​ത​ക​ങ്ങ​ൾ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​രി​ച്ച പു​സ്​​ത​ക​ങ്ങ​ൾ ദി​വ​സേ​ന സ്​​കൂ​ളു​ക​ളി​ലേ​ക്ക് ചു​മ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മേ​യ് 15 വ​രെ 16,68,477 പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 96 ശ​ത​മാ​നം ഹൈ​സ്​​കൂ​ളു​ക​ളി​ലും പു​സ്​​ത​ക​ങ്ങ​ളെ​ത്തി. എ​ൽ.​പി, യു.​പി ക്ലാ​സു​ക​ളി​ലെ വി​ത​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ 233 സ്​​കൂ​ൾ സൊ​സൈ​റ്റി​ക​ളി​ലൂ​ടെ​യാ​ണ് ഗ​വ, എ​യ്ഡ​ഡ് സ്​​കൂ​ളു​ക​ൾ​ക്കു​ള്ള പു​സ്​​ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ര​ള ബു​ക്സ്​ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ സൊ​സൈ​റ്റി (കെ.​ബി.​പി.​എ​സ്)​ക്കാ​ണ് ഇ​പ്രാ​വ​ശ്യം അ​ച്ച​ടി​യു​ടെ​യും വി​ത​ര​ണ​ത്തി​െൻറ​യും ചു​മ​ത​ല. ജി​ല്ല​യി​ലെ സൊ​സൈ​റ്റി​ക​ളി​ൽ കെ.​ബി.​പി.​എ​സ്​ എ​ത്തി​ക്കു​ന്ന പു​സ്​​ത​ക​ങ്ങ​ൾ താ​മ​സം കൂ​ടാ​തെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story