Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓ​പ​റേ​ഷ​ൻ അ​ന​ന്ത:...

ഓ​പ​റേ​ഷ​ൻ അ​ന​ന്ത: അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​ന് സി​റ്റി​സ​ൺ ഫോ​റം

text_fields
bookmark_border
ഒ​റ്റ​പ്പാ​ലം: പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ഓ​പ​റേ​ഷ​ൻ അ​ന​ന്ത​യി​ൽ അ​ധി​കാ​രി​ക​ൾ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് സി​റ്റി​സ​ൺ ഫോ​റം. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യം തു​ട​രു​ക​യാ​ണെ​ന്ന് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കൈ​യേ​റ്റ​ഭൂ​മി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ശേ​ഷം സ്തം​ഭ​നാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ജി​ല്ല ബാ​ങ്കി​െൻറ എ​തി​രി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​ഴ​യ കെ​ട്ടി​ടം സ്വ​യം പൊ​ളി​ച്ചു നീ​ക്കി​യ​ത​ല്ലാ​തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് ന​ഗ​ര​ത്തി​ലെ സം​സ്ഥാ​ന​പാ​ത​യു​ടെ വീ​തി വി​ക​സി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൂ​ർ​വാ​ധി​കം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ടി.​ബി റോ​ഡ്, ആ​ർ.​എ​സ് റോ​ഡ്, സെ​ൻ​ഗു​പ്ത റോ​ഡ് ക​വ​ല​ക​ളി​ലെ വീ​തി​ക്കു​റ​വ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഒ​റ്റ​പ്പാ​ല​ത്തെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ളെ​ല്ലാം വി​ക​സ​ന​മു​ര​ടി​പ്പി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​റം പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ആ​ർ.​പി. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story