Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്ല​സ്ടു ജി​ല്ല 13ാം...

പ്ല​സ്ടു ജി​ല്ല 13ാം സ്​​ഥാ​ന​ത്ത്

text_fields
bookmark_border
പാ​ല​ക്കാ​ട്: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ലും 13ാം സ്​​ഥാ​ന​ത്തി​ന്​ മാ​റ്റ​മി​ല്ലാ​തെ ജി​ല്ല. എ​ന്നാ​ൽ, വി​ജ​യ​ത്തി​ൽ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. 150 സ്​​കൂ​ളു​ക​ളി​ലാ​യി 28,734 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 22,752 വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 79.18 ശ​ത​മാ​നം വി​ജ​യം. മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ ത​വ​ണ 639 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മ്പൂ​ർ​ണ എ ​പ്ല​സ്​ നേ​ടി​യ​ത്. ഇ​ത്ത​വ​ണ​യ​ത് 599 ആ​യി. ഒ​രോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴും സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്. 2015ൽ 648 ​പേ​രാ​ണ് സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ​വ​ർ. ഇ​ത്ത​വ​ണ 28,945 പേ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും 28,734 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഓ​പ്പ​ൺ സ്കൂ​ളി​ലെ വി​ജ​യ ശ​ത​മാ​നം 22.84 ശ​ത​മാ​നം മാ​ത്ര​മാ​ണ്. 8876 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 2027 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ​ത് 36 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​വി​ഭാ​ഗ​ത്തി​ൽ സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ​ത് 22 പേ​രാ​യി​രു​ന്നു. ഓ​പ്പ​ൺ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 9120 പേ​രാ​ണ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ഞ്ച് സ്​​കൂ​ളു​ക​ൾ​ക്ക് 100 ശ​ത​മാ​നം പാ​ല​ക്കാ​ട്: പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യ​ത് അ​ഞ്ച് സ്​​കൂ​ളു​ക​ൾ. ആ​ല​ത്തൂ​ർ ബി.​എ​സ്.​എ​സ്​ ഗു​രു​കു​ലം, റെ​യി​ൽ​വേ എ​ച്ച്.​എ​സ്.​എ​സ് ഒ​ല​വ​ക്കോ​ട്, ശ്ര​വ​ണ സം​സാ​ര എ​ച്ച്.​എ​സ്.​എ​സ് വെ​സ്​​റ്റ്​ യാ​ക്ക​ര, മോ​ഡ​ൽ ​റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ തൃ​ത്താ​ല, ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ഫോ​ർ ദി ​ഡെ​ഫ് ഒ​റ്റ​പ്പാ​ലം എ​ന്നി​വ​യാ​ണ് നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ. ബി.​എ​സ്.​എ​സ്​ ഗു​രു​കു​ലം 12ാം ത​വ​ണ​യാ​ണ് മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ക്കു​ന്ന​ത്. അ​ഞ്ച് സ്​​കൂ​ളു​ക​ളി​ൽ വി​ജ​യം 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ പാ​ല​ക്കാ​ട്​: സം​സ്​​ഥാ​ന​ത്ത് 36 സ്​​കൂ​ളു​ക​ളാ​ണ് 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യം നേ​ടി​യ​ത്. ഇ​തി​ൽ അ​ഞ്ച് സ്​​കൂ​ളു​ക​ൾ ജി​ല്ല​യി​ലാ​ണ്. എം.​ഇ.​എ​സ് ട്ര​സ്​​റ്റ്​ പ​ബ്ലി​ക്​ എ​ച്ച്.​എ​സ്.​എ​സ് ക​രി​മ്പാ​റ, സ​െൻറ്​ പോ​ൾ​സ് ഇം​ഗ്ലീ​ഷ് എ​ച്ച്.​എ​സ്.​എ​സ് കൊ​ല്ല​ങ്കോ​ട്, ഗ​വ. ട്രൈ​ബ​ൽ എ​ച്ച്.​എ​സ്.​എ​സ് ഷോ​ള​യൂ​ർ, പു​ത്തൂ​ർ ട്രൈ​ബ​ൽ ഗ​വ. എ​ച്ച്.​എ​സ്.​എ​സ്, മു​ജാ​ഹി​ദീ​ൻ എ​ച്ച്.​എ​സ്.​എ​സ് പ​റ​ളി എ​ന്നി​വ​യാ​ണ്​ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ സ്​​കൂ​ളു​ക​ൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story