Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 12:10 PM GMT Updated On
date_range 25 July 2016 12:10 PM GMTദലിത് വേട്ടക്കെതിരെ ജനകീയ മുന്നേറ്റം അനിവാര്യം –ഹമീദ് വാണിയമ്പലം
text_fieldsbookmark_border
പാലക്കാട്: രാജ്യത്ത് ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന സംഘ് പരിവാര്‍ ആക്രമണം ചെറുക്കാന്‍ വിശാല ജനകീയ മുന്നേറ്റം വേണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പാര്‍ട്ടി ജില്ലാ ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഗുജറാത്തിലെ ദലിത് വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറിമാരായ കെ.എ. ഷെഫീക്, റസാഖ് പാലേരി, വൈ. ഇര്‍ഷാദ് എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് പി.വി. വിജയരാഘവന് അധ്യക്ഷത വഹിച്ചു. എം. സുലൈമാന്‍, കെ.സി. നാസര്‍, എ. ഉസ്മാന്, മത്തായി മാസ്റ്റര്‍, അജിത് കൊല്ലങ്കോട്, കരീം പറളി, ജന്നത് ഹുസൈന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story