Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2016 12:10 PM GMT Updated On
date_range 25 July 2016 12:10 PM GMTവിവാഹ വേദിയില്‍ 1000 കുടുംബങ്ങള്‍ക്ക് എല്‍.ഇ.ഡി ബള്‍ബ് വിതരണം
text_fieldsbookmark_border
അലനല്ലൂര്‍: 1000 വീടുകള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്ത വിവാഹവേദി ശ്രദ്ധേയമായി. അലനല്ലൂര്‍ കളത്തില്‍ മൊയ്തുപ്പ ഹാജിയുടെ മകന് മുഹമ്മദ് ജസീമും ചേളാരി വെള്ളോടത്തില്‍ കരുണയില്‍ കുഞ്ഞിമൊയ്തീന്‍െറ മകള്‍ ഷംസീറയും തമ്മിലുള്ള വിവാഹ വേദിയിലാണ് മണ്ണാര്‍ക്കാട് താലൂക്കിലെ തെരഞ്ഞെടുത്ത 1000 പട്ടികജാതി കുടുംബങ്ങള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തത്. അലനല്ലൂര്‍ സ്കൂള്‍പടിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സിനിമാതാരം ബാല അലനല്ലൂര്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ പി.ആര്. പ്രേംകുമാറിന് ബള്‍ബുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. കാപെക്സ് കമ്പനി ഡയറക്ടറാണ് ജസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story