Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2016 1:52 PM GMT Updated On
date_range 6 Dec 2016 1:52 PM GMTകരിമലയില്‍ പുലിയിറങ്ങി; ആടിനെ കൊന്നു
text_fieldsbookmark_border
കല്ലടിക്കോട്: കരിമലയില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്താടിനെ കൊന്നതോടെ മലയോര ഗ്രാമങ്ങളില്‍ പുലി സാന്നിധ്യം വീണ്ടും ഭയം വിതക്കുന്നു. ഞായറാഴ്ച അര്‍ധ രാത്രി പന്ത്രണ്ടോടെ കരിമല ചെറിയ പാലക്കല്‍ സോമന് നായരുടെ വീടിനടുത്തത്തെിയ പുലി കൂട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്താടിനെ കൊന്ന് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. അര്‍ധ രാത്രി പുലി ആക്രമിക്കുന്ന സമയം ആടിന്‍െറ നിലവിളി വീട്ടുകാര്‍ കേട്ടിരുന്നു. ഇതോടെ കല്ലടിക്കോട്ട് മലയടിവാര പ്രദേശങ്ങളില്‍ കാടിറങ്ങുന്ന പുലികള്‍ കഴിഞ്ഞ നാലു മാസത്തിനകം കൊന്ന വളര്ത്താടുകളുടെ എണ്ണം 20 കവിഞ്ഞു. ഒരാഴ്ച മുമ്പ് കരിമലക്കടുത്ത് ആറ്റ്ല വെള്ളച്ചാട്ട പ്രദേശത്തിനു സമീപം വനത്തിനകത്ത് പുലിയെ ചത്തനിലയില്‍ കണ്ടിരുന്നു. പുലി സാന്നിധ്യത്തെ തുടര്‍ന്ന് ഒന്നര മാസം മുമ്പ് വാക്കോടിനടുത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുലി അകപ്പെട്ടില്ല. പിന്നീട് മലയിറങ്ങിയ പുലിയെ ചത്തനിലയില്‍ കാണപ്പെടുകയായിരുന്നു. പുലി കൊന്ന ആടിനെ സ്ഥലത്തെ വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. വനപാലകര്‍ ജനവാസ മേഖലയുടെ സുരക്ഷക്കായി കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story