Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

പാലക്കാട്–കൊല്ലങ്കോട് റോഡില്‍ അപകടം പതിയിരിക്കുന്നു

text_fields
bookmark_border
കൊല്ലങ്കോട്: പാലക്കാട്-കൊല്ലങ്കോട് റോഡ് അപകടങ്ങള്‍ പെരുകുന്നു. അമിതവേഗതയില്‍ ചീറിപ്പായുന്ന ബസുകളും ടിപ്പറുകളും മനുഷ്യജീവന് ഭീഷണിയായിരിക്കുകയാണ്. രണ്ടുവര്‍ഷത്തിനിടെ പാലക്കാട്-കൊല്ലങ്കോട് റോഡില്‍ 14ല്‍ അധികം അപകടമരണങ്ങള്‍ നടന്നിട്ടുണ്ട്. വ്യാഴാഴ്ച അമിതവേഗതയിലത്തെിയ ടൂറിസ്റ്റ് ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് ഡ്രൈവര്‍ മരിച്ചിരുന്നു. വളവുകളില്‍പോലും വാഹനങ്ങള്‍ നിയമം പാലിക്കാതെ തോന്നിയപോലെ ഓടിച്ചുപോകുന്നതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുകോടിയോളം രൂപ ചെലവില്‍ പുതുനഗരം-കൊല്ലങ്കോട് റോഡിന്‍െറ നവീകരണം നടത്തിയെങ്കിലും റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിച്ചില്ല. വളവുകള്‍, ബസ്സ്റ്റോപ്പുകള്‍, കവലകള്‍, വിദ്യാലയങ്ങള്‍ എന്നിവ തിരിച്ചറിയാനുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story