Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാൻകൊമ്പുകളും...

മാൻകൊമ്പുകളും നാടൻതോക്കുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മുള്ളൻപന്നിയുടെ മുള്ളുകളും പിടികൂടി തിരൂർ: മാൻകൊമ്പുകളും മുള്ളൻപന്നിയുടെ മുള്ളുകളും നാടൻതോക്കുമായി യുവാവ് പിടിയിൽ. ആതവനാട് പാറപ്പുറത്തെ വാടക വീട്ടിൽനിന്ന് മേലേപാട്ട് വീട്ടിൽ ഷറഫുദ്ദീനെയാണ് (37) തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വേലായുധൻ കുന്നത്തും സംഘവും അറസ്റ്റ് ചെയ്തത്. മൃഗവേട്ടയും കഞ്ചാവ് വിൽപനയുമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഇവ ലഭിച്ചത്. മുറിക്കകത്തെ പ്ലാസ്റ്റിക് കവറിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. 30 സ​െൻറീ മീറ്ററിൽ താഴെ നീളമുള്ളവയാണ് മാൻകൊമ്പുകൾ. മുള്ളൻപള്ളിയുടെ മുള്ള് അമ്പതോളമുണ്ട്. മാൻകൊമ്പ് പുരാതനമായി ലഭിച്ചതാണെന്നും മുള്ളുകൾ ശ്വാസതടസ്സത്തിന് മരുന്നിനായി വാങ്ങി സൂക്ഷിച്ചതാണെന്നുമാണ് ഇയാൾ പറയുന്നത്. അധികൃതർ വേഷം മാറിയെത്തി വീടും പരിസരവും നിരീക്ഷിച്ച ശേഷം ഉന്നത സംഘമെത്തി പരിശോധന നടത്തുകയായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, പ്രിവൻറിവ് ഓഫിസർ ദിനേശൻ, പി.കെ. വേലായുധൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഷറഫുദ്ദീനെ വനംവകുപ്പിന് കൈമാറും. photo tirg komb sharafudheen: മാൻകൊമ്പുകളും നാടൻതോക്കുമായി പിടിയിലായ ഷറഫുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story