Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 5:14 AM GMT Updated On
date_range 2 Jan 2018 5:14 AM GMTബി.വി.എ.എല്‍.പി സ്കൂള്‍ കെട്ടിട ശിലാസ്ഥാപനം
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി: തെക്കുംമുറി കാറല്‍മണ്ണ ബി.വി.എ.എല്‍.പി സ്കൂളിലെ പുതിയ ക്ലാസ്റൂമുകളുടെ ശിലാസ്ഥാപനം പി.കെ. ശശി എം.എം.എൽ.എ നിർവഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലജ അധ്യക്ഷത വഹിച്ചു. സ്കൂളിലെ അഞ്ചു വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ എ.ഇ.ഒ എം. ജയരാജന് എം.എൽ.എക്ക് നല്കി പ്രകാശനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ പി. സുബീഷ്, കെ.ടി. പ്രമീള, സി. ഹംസ, കെ. മിനി, മുന്പഞ്ചായത്തംഗങ്ങളായ പി.രാമചന്ദ്രന്, സി. കൃഷ്ണദാസ്, പി.ടി.എ പ്രസിഡൻറ് കെ.പി. ഗോവിന്ദന്, സ്കൂള്‍ മാനേജര്‍ ഹരിശങ്കരന്‍, യു.സി. ദേവനുണ്ണി, ജയദേവൻ, വിനീഷ് വേണു എന്നിവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ എം. മനോജ് സ്വാഗതവും ഹെഡ്മിസ്ട്രസ് ടി . പ്രേമകുമാരി നന്ദിയും പറഞ്ഞു. ( ചിത്രംCPyo I കാറൽമണ്ണ ബി.വി.എ.എൽ.പി.സ്കൂളിൽ കെട്ടിടശിലാസ്ഥാപനം പി.കെ. ശശി എം.എൽ.എ. നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story