Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:16 AM GMT Updated On
date_range 27 Sep 2017 5:16 AM GMT'സാരഥ്യം 2017' ജനപ്രതിനിധി ശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഗ്രാമ- ബ്ലോക്ക് -ജില്ല പഞ്ചായത്ത് ജനപ്രതിനിധികൾക്കായി 'സാരഥ്യം 2017' ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ശ്രീധരൻ മാസ്റ്റർ, കെ. അംബുജാക്ഷി, ഷീബ പാട്ടത്തൊടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിവാസൻ, കെ. ശാന്തകുമാരി, ബി.ഡി.ഒ കെ. മൊയ്തുകുട്ടി എന്നിവർ സംസാരിച്ചു. ശിൽപശാലയിൽ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് റിട്ട. ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം ക്ലാസ് എടുത്തു. പട്ടികജാതി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു ശ്രീകൃഷ്ണപുരം: 2017--18 വർഷത്തെ പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന 65 വിദ്യാർഥികൾക്ക് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സൈക്കിൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രുഗ്മിണി ഉദ്ഘാടനം ചെയ്തു. വി.സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ഗംഗാധരൻ, രാധിക, ജയശ്രീ, മാധവിക്കുട്ടി, ഉഷാകുമാരി, കുഞ്ഞഹമ്മദ് കുട്ടി, രാധാകൃഷ്ണൻ, സത്യൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story