Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്^കോഴിക്കോട്...

പാലക്കാട്^കോഴിക്കോട് ദേശീയപാതയിൽ കുഴി നിറഞ്ഞു; ഗതാഗതം ദുസ്സഹം

text_fields
bookmark_border
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കുഴി നിറഞ്ഞു; ഗതാഗതം ദുസ്സഹം കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ തകർച്ച കാരണം വാഹന ഗതാഗതം ദുസ്സഹമാവുന്നു. തച്ചമ്പാറ ഗ്രാമപഞ്ചായത്തി​െൻറ അതിർത്തി പ്രദേശങ്ങളായ കൊറ്റിയോടും പൊന്നംകോടിനടുത്ത് മാച്ചാംതോടുമാണ് ദേശീയപാതയിൽ കുഴി നിറഞ്ഞിട്ടുള്ളത്. മറ്റിടങ്ങളിൽ ചെറിയ തോതിൽ കുഴിയുണ്ട്. മഴ പെയ്താൽ കൊറ്റിയോട് പാത തോടാവുന്ന സ്ഥിതിയാണ്. ഈ ഭാഗത്ത് വെള്ളക്കെട്ടിനും പാത തകർച്ചക്കും ശാശ്വത പരിഹാരത്തിന്ന് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും തുടർനടപടി വൈകുകയാണ്. മാച്ചാംതോട് കനാൽ പാലത്തിനടുത്ത് റോഡി​െൻറ ശോച്യാവസ്ഥ അപകട ഭീഷണി ഉയർത്തുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം വേഗത കുറച്ചും നിരങ്ങിയും നീങ്ങുന്ന ടാങ്കർ, ട്രൈലർ വാഹനങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളുടെ നിര രാത്രിയും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story