Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:17 AM GMT Updated On
date_range 21 Sep 2017 5:17 AM GMTപോഷകാഹാര വാരാചരണം; പാചക മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ് ഐ.സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോഷകാഹാര വാരാചരണത്തിെൻറ ഭാഗമായി വീട്ടമ്മമാർക്ക് പാചക മത്സരം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. സഫീർ ഉദ്ഘാടനം ചെയ്തു. അംഗൻവാടിതല മത്സരത്തിൽ വിജയികളായ 120 പേർ പാചക മത്സരത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു പഴുക്കാത്തറ, എം. രാജഗോപാലൻ, റെജി, ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ കുട്ടി, സി.ഡി.എസ് ചെയർേപഴ്സൻ പ്രീതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story