Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTവൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsbookmark_border
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം കാത്ത് തേഞ്ഞിപ്പലം: ഇരുവൃക്കകളും തകരാറിലായ യുവതി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പള്ളിക്കല്‍ബസാര്‍ ചേലപ്പുറം കിഴക്കിനിയകത്ത് അബ്ദുറഹ്മാെൻറ ഭാര്യ സുഹറയാണ് സുമനസ്സുകളുടെ സഹായത്തിന് കാത്തിരിക്കുന്നത്. അബ്ദുറഹ്മാൻ കൂലിപ്പണിക്കാരനാണ്. സുഹറയുടെ സഹോദരന് വൃക്ക നല്കാന് തയാറാവുകയും പരിശോധനയില്‍ അനുയോജ്യമെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്ക് മാത്രം 25 ലക്ഷം രൂപ വേണം. പഞ്ചായത്തില്‍നിന്നുള്ള ആനുകൂല്യം ലഭിച്ചുണ്ടാക്കിയ വീട്ടിലാണ് 13 വയസ്സിന് താഴെ പ്രായമുള്ള മൂന്ന് പെണ്മക്കളടങ്ങുന് നിര്‍ധന കുടുംബം താമസിക്കുന്നത്. ഇവരെ സഹായിക്കാൻ പണം സ്വരൂപിക്കുന്നതിന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.എസ്. കുഞ്ഞാവ തങ്ങള്‍ എന്നിവർ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മിഥുന ചെയര്‍മാനും പി. അബ്ദുന്നാസര്‍ കണ്‍വീനറുമായി ചികിത്സ സഹായസമിതിക്ക് രൂപം നല്കി. സഹായധനം നിക്ഷേപിക്കുന്നതിന് ഫെഡറല്‍ ബാങ്ക് പുളിക്കല്‍ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. നമ്പര്‍: 20670100153861. ഐ.എഫ്.എസ് കോഡ്: FDRL 0002067. ഫോൺ: ചെയര്മാന് -7907223818. കണ്‍വീനര്‍ -9846873008. ഫോട്ടോ: സുഹറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story