കയറാടി മേഖലയിൽ ആശുപത്രിയില്ല; ചികിത്സക്ക് 12 കിലോമീറ്റർ താണ്ടണം

05:13 AM
13/09/2017
നെന്മാറ: അടിപെരണ്ട കയറാടി മേഖലയിൽ ചികിത്സ സൗകര്യങ്ങളില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.12 കിലോമീറ്റർ അകലെയുള്ള നെന്മാറ ഗവ. ആശുപത്രിയാണ് ഇവരുടെ ഏക ആശ്രയം. മൂന്ന് കിലോമീറ്റർ അകലെയുള്ള തിരുവഴിയാട് കരിങ്കുളത്ത് പ്രാഥമികാരോഗ്യ കേന്ദ്രമുണ്ടെങ്കിലും കിടത്തി ചികിത്സ ഇല്ലാത്തതിനാൽ ഗുരുതര രോഗങ്ങൾക്ക് ആശ്രയിക്കാൻ കഴിയില്ല. കരിങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ജനം തിങ്ങിപ്പാർക്കുന്ന കയറാടിയിൽ നിരവധി ആദിവാസി കോളനികളുണ്ട്. ആദിവാസികൾ ഏറെയുള്ള പ്രദേശത്ത് ചികിത്സ സൗകര്യം ഏർപ്പെടുത്തണമെന്ന് സന്നദ്ധ സംഘടനകൾ ആരോഗ്യ വകുപ്പധികൃതർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. പ്രതിഷേധിച്ചു നെന്മാറ: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർക്ക് മൈതാനിയിൽ സാംസ്കാരിക പ്രവർത്തകർ യോഗം സംഘടിപ്പിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. ശാന്തകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബി.സി. മോഹൻ, ഗിരിജവല്ലഭൻ, ഹാറൂൺ, തോമസ്, സെൽഫ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് ഹനീഫ, ദേവദാസ്, ചാമുണ്ണി എന്നിവർ സംസാരിച്ചു. ഗൗരി ലങ്കേഷി​െൻറ ഓർമക്കായി ദീപം തെളിച്ചു. ചികിത്സ ധനസഹായം കൈമാറി മുതലമട: വൃക്കകൾ തകരാറിലായ പോത്തമ്പാടം അഫ്രുദ്ദീൻ ചികിത്സ ധനസഹായ നിധിയിലേക്ക് കാമ്പ്രത്ത്ചള്ള ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ 1.10 ലക്ഷം രൂപ കൈമാറി. കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി അഫ്രുദ്ദീ​െൻറ പിതാവ് മുഹമ്മദ് കിഷോറിന് പണം കൈമാറി. വീട്ടിൽ തന്നെ ഡയാലിസിസ് നടത്തി ശസ്ത്രക്രിയ നടത്താനായി കാത്തിരിക്കുകയാണ് അഫ്രുദ്ദീൻ. എ. സാദിഖ് അധ്യക്ഷത വഹിച്ചു. പി.എസ്. ഷാഹുൽ ഹമീദ്, എസ്. നിഷാറുദ്ദീൻ, ജെ. അബ്ബാസ്, സി. വിഷ്ണു, എസ്. ഹബീബുല്ല, പി. കനകരാജ്, എ. മൂസ എന്നിവർ സംസാരിച്ചു.

COMMENTS