സംരക്ഷണമില്ല; താലൂക്ക്​ ഒാഫിസ്​ വളപ്പിലെ കെട്ടിടങ്ങൾ നശിക്കുന്നു

05:13 AM
13/09/2017
ആലത്തൂർ: താലൂക്ക് ഒാഫിസ് വളപ്പിലെ കെട്ടിടങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു. താലൂക്ക് സർവേ, റവന്യൂ റിക്കവറി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് നശിക്കുന്നത്. ഓടിന് മുകളിൽ ഇലകൾ വീണും മറ്റും ചളി നിറഞ്ഞ് അതിൽനിന്ന് മുളച്ച പുല്ലുകളാണ് ഗ്രീൻ ഹൗസ് പോലെയായിട്ടുള്ളത്. തഹസിൽദാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും പരിഹരിക്കാൻ നടപടിയായിട്ടില്ല. ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു ആലത്തൂർ: പത്രപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ ആലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് വി. സുദർശൻ ഉദ്ഘാടനം ചെയ്തു. തണ്ടലോട് പ്രമോദ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത്, ഷാജഹാൻ, അൻവർ ബാഷ എന്നിവർ സംസാരിച്ചു. കാട്ടാന നെൽകൃഷി നശിപ്പിച്ചു പുതുശ്ശേരി: പറക്കാട് വീട്ടിൽ ശേഖര​െൻറ കെടങ്ങോടിയിലുള്ള രണ്ട് ഏക്കർ കൊയ്യാറായ നെൽകൃഷി കാട്ടാന നശിപ്പിച്ചു. ഒരാഴ്ചയോളമായി ഈ പ്രദേശത്ത്‌ കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. കൃഷിസ്ഥലങ്ങളിലും കുടിയിരുപ്പുകളിലും എല്ലാ ദിവസങ്ങളിലും ആനകൾ എത്താറുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട് ആനകൾ നാട്ടിൽതന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

COMMENTS