Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpgtirg9 ശ്വാസകോശം...

mpgtirg9 ശ്വാസകോശം മാറ്റിവെക്കൽ; യുവാവ് സഹായം തേടുന്നു

text_fields
bookmark_border
ശ്വാസകോശം മാറ്റിവെക്കൽ; യുവാവ് സഹായം തേടുന്നു വളാഞ്ചേരി: ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന യുവാവ് ചികിത്സാസഹായം തേടുന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വെണ്ടല്ലൂർ വടക്കീട്ടി തൊടിയിൽ കുഞ്ഞാല​െൻറ മകൻ അബ്ദുൽ ഗഫൂർ അഷറഫിയാണ് (31) സുമനസ്സുകളുടെ കരുണ തേടുന്നത്. മദ്രസ അധ്യാപകനായ ഇദ്ദേഹം ചുമയും,ശ്വാസതടസ്സവും ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇപ്പോൾ ചെന്നെയിലെ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിൻറെ ജീവൻ നിലനിർത്താൻ ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവ് വരും. മാതാപിതാക്കളും ഭാര്യയും, രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം. തുടർചികിത്സക്കും മറ്റ് ചെലവുകൾക്കും പണം കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ മഹല്ല് ഖാദി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ രക്ഷാധികാരികളായും, വാർഡംഗം ടി.പി. ഇബ്രാഹിം ചെയർമാനും, ടി.പി. അബൂബക്കർ എന്ന സിദ്ദിഖ് മാസ്റ്റർ കൺവീനറും, മാമ്പറ്റ മൊയ്തീൻ ഹാജി ട്രഷററുമായി ചികിഝ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയുടെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്ക് വളാഞ്ചേരി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 9913000100018820. ഐ.എഫ്.സി കോഡ് നമ്പർ: ദനദസന0991300. ഫോൺ നമ്പർ: 9946823406, 9496870090, 9946475498. Tir w17 അബ്ദുൽ ഗഫൂർ അഷറഫി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story