Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅശാന്തിക്കെതിരെ...

അശാന്തിക്കെതിരെ ഉണർത്തുപാട്ടായി തിരൂർ ജനമൈത്രി പൊലീസ്

text_fields
bookmark_border
തിരൂർ: സംഘർഷങ്ങൾക്കെതിരെ കലാ സാംസ്കാരിക പരിപാടികളൊരുക്കി ജനമൈത്രി പൊലീസ്. ഒരു വർഷം നീളുന്ന പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പരിപാടികൾ 28ന് തുടങ്ങും. മതസൗഹാർദ പാരമ്പര്യം കാക്കുന്നതിനും വിവിധ മേഖലകളിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുമാണ് പുതിയ പരീക്ഷണം. കല-സാംസ്കാരിക കൂട്ടായ്മകളിലൂടെ പരസ്പരം ഇടപഴകാൻ അവസരമൊരുക്കുകയും അതുവഴി ഇഴയടുപ്പം കൂട്ടുകയുമാണ് ലക്ഷ്യം. 28ന് മതസൗഹാർദ റാലിയോടെയാണ് തുടക്കം. വൈകീട്ട് മൂന്നിന് പുല്ലൂണിക്കാവ് പരിസരത്തു നിന്ന് തുടങ്ങി ബി.പി അങ്ങാടി ജാറം മൈതാനിയിൽ സമാപിക്കും. ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ജനപ്രതിനിധികൾ, കല-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ജാഥ നയിക്കും. പിന്നീടുള്ള ദിവസങ്ങളിൽ പ്രാദേശിക തലത്തിൽ വിവിധ ബോധവത്കരണ പരിപാടികളും വിവിധ സംഘടനകളുമായി ചേർന്ന് കല പരിപാടികളും സംഘടിപ്പിക്കാനും ജനമൈത്രി പൊലീസ് യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. തിരൂർ സി.ഐ. എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. കുഞ്ഞാവ (തലക്കാട്), പി. കുമാരൻ (തൃപ്രങ്ങോട്), പി.പി. മെഹറുന്നീസ (വെട്ടം), ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. ഷുക്കൂർ, വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. കമറുദ്ദീൻ, കെ. കൃഷ്ണൻ, സീനിയർ പൊലീസ് ഓഫിസർ ജോസഫ്, അഡ്വ. എം. വിക്രംകുമാർ, പ്രദീപ് പയ്യോളി, പി. പി. അബ്ദുറഹിമാൻ, കാസിം വാടി, മനോജ് പാറശേരി, മൂസ പരന്നേക്കാട്, സി.വി. വിമൽകുമാർ, പി.കെ. രതീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story