Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:11 AM GMT Updated On
date_range 9 Nov 2017 5:11 AM GMTപ്രക്ഷോഭ സംഗമം
text_fieldsbookmark_border
ചെർപ്പുളശ്ശേരി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തിെൻറ സമ്പദ്ഘടനയെയും ഫെഡറൽ സംവിധാനത്തെയും തകർത്തെറിഞ്ഞിരിക്കുകയാണ് മോദി സർക്കാറെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടി ജില്ല കമ്മിറ്റി ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ, ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ജില്ല സെക്രട്ടറി എം.പി. മത്തായി മാസ്റ്റർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് ഡോ. എം. മണി സ്വാഗതവും മണ്ഡലം സെക്രട്ടറി ലത്തീഫ് നന്ദിയും പറഞ്ഞു. photo: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story