Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറപ്പൂർ പഞ്ചായത്ത്​...

പറപ്പൂർ പഞ്ചായത്ത്​ പ്രസിഡൻറ്​; അടുത്ത നറുക്ക് സി.പി.എമ്മിന്

text_fields
bookmark_border
വേങ്ങര: ജനകീയമുന്നണി ഭരണം പിടിച്ചെടുത്ത പറപ്പൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് കോൺഗ്രസ് പ്രതിനിധി പറങ്ങോടത്ത് മുഹമ്മദ് കുട്ടി രാജിവെച്ചു. മുൻധാരണപ്രകാരം കോൺഗ്രസ് പ്രതിനിധി രാജിവെച്ചതോടെ സി.പി.എമ്മിനാകും അടുത്ത ഊഴം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മുസ്ലിംലീഗും കോൺഗ്രസിലെ ഒരു വിഭാഗവും ഒരു പക്ഷത്തും ഇടതുകക്ഷികളും കോൺഗ്രസിലെ പ്രബല വിഭാഗവും മറ്റ് ചെറുകക്ഷികളും ചേർന്ന് രൂപപ്പെടുത്തിയ ജനകീയ മുന്നണി മറുപക്ഷത്തുമായി മത്സരിക്കുകയായിരുന്നു. ഇടതുകക്ഷികളും, കോൺഗ്രസും, വെൽഫെയർ പാർട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ കക്ഷികളും ചേർന്ന മുന്നണിക്ക് 12 വാർഡുകളിൽ വിജയിക്കാനായി. ഇതോടെ അധികാരമേറിയ ജനകീയ മുന്നണി പ്രസിഡൻറ് സ്ഥാനം ഉൾപ്പെടെയുള്ളവ ഭാഗിച്ചെടുക്കുകയും ധാരണപ്രകാരം ഭരണം പങ്കിടുകയുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story