Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി​ദ്യാ​ല​യ​ങ്ങ​ളി​ൽ...

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​സ്​​ത​ക വി​ത​ര​ണം തു​ട​ങ്ങി

text_fields
bookmark_border
മ​ല​പ്പു​റം: സ്​​കൂ​ളു​ക​ളി​ൽ പാ​ഠ​പു​സ്​​ത​ക വി​ത​ര​ണം തു​ട​ങ്ങി. 35 ല​ക്ഷം പു​സ്​​ത​ക​ങ്ങ​ളാ​ണ്​ ജി​ല്ല​യി​ലെ ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം സ്​​കൂ​ളു​ക​ളി​ലാ​യി എ​ത്തി​ച്ച​ത്. 45 ല​ക്ഷ​മാ​ണ്​ ആ​വ​ശ്യം. മൂ​ന്ന്​ ല​ക്ഷ​ം പു​സ്​​ത​ക​ങ്ങ​ൾ കൂ​ടി ജി​ല്ല ഡി​പ്പോ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ അ​യ​ക്കും. മേ​യ്​ 20 വ​രെ വി​ത​ര​ണം തു​ട​രും. ഡി.​ഇ.​ഒ, എ.​ഇ.​ഒ ഒാ​ഫി​സു​ക​ൾ​ക്ക്​ കീ​ഴി​ലെ 323 ക്ല​സ്​​റ്റ​ർ സൊ​സൈ​റ്റി​ക​ൾ വ​ഴി​യാ​ണ്​ വി​ത​ര​ണം. ഹൈ​സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്​​ത​ക​മെ​ല്ലാം എ​ത്തി​യെ​ങ്കി​ലും ആ​റ്, ഏ​ഴ്​ ക്ലാ​സു​ക​ളി​ലെ​യും എ​ൽ.​പി​യി​ലെ​യും ഏ​താ​നും പു​സ്​​ത​ക​ങ്ങ​ൾ കി​ട്ടാ​നു​ണ്ട്. ഇ​വ​യു​ടെ അ​ച്ച​ടി ന​ട​ക്കു​ക​യാ​ണ്. മേ​യ്​ അ​വ​സാ​ന​ത്തോ​ടെ മു​ഴു​വ​ൻ പു​സ്​​ത​ക​വും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ. ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യൂ​നി​ഫോം വി​ത​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി പു​േ​രാ​ഗ​മി​ക്കു​ക​യാ​​ണ്. എ​ൽ.​പി സ്​​കൂ​ളു​ക​ളി​ലും സ​ർ​ക്കാ​ർ എ​ൽ.​പി സ്​​കൂ​ളി​​െൻറ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചാം ക്ലാ​സി​ലും കൈ​ത്ത​റി യൂ​നി​ഫോം ല​ഭ്യ​മാ​ക്കും. 42 നി​റ​ത്തി​ലു​ള്ള തു​ണി​ത്ത​രം ഒാ​ർ​ഡ​ർ അ​നു​സ​രി​ച്ച്​ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story