Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:14 AM GMT Updated On
date_range 17 Dec 2017 5:14 AM GMTമുണ്ടക്കുന്ന്-^മൂച്ചിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
അലനല്ലൂർ: എം.എൽ.എ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാട്ടുകര മുണ്ടക്കുന്ന്-മൂച്ചിക്കൽ ബൈപാസ് റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ മുഖ്യാതിഥിയായി. അസി. എൻജിനീയർ ഇ. അബ്ദു റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം സി. മുഹമ്മദലി, വി. പ്രീത, എം. മെഹർബാൻ, എം. ജിനേഷ്, റഷീദ് ആലായൻ, സുനിത കുന്നുമ്മൽ, ഉമ്മർ ഖത്താബ്, റഫീഖ പാറോക്കോട്ട്, എം. റഹ്മത്ത്, അശോകൻ പാമ്പോട്ടിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: -മുണ്ടക്കുന്ന്-മൂച്ചിക്കൽ റോഡിെൻറ ഉദ്ഘാടനം എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story