Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 8:08 AM GMT Updated On
date_range 21 Aug 2017 8:08 AM GMTകളിപ്പാട്ടത്തിനകത്ത് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിവിധ വസ്തുക്കൾക്ക് അകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏഴ് ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 240 ഗ്രാം സ്വർണം പിടിച്ചത്. ഞായറാഴ്ച രാവിലെ ഒമാൻ എയറിൽ മസ്കത്തിൽ നിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അനസിൽ (27) നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണ തകിടാക്കി മാറ്റി അലൂമിനിയം ടിൻ, കളിപ്പാട്ടങ്ങൾ, കാർഡ്ബോർഡ് പെട്ടി എന്നിവക്ക് ഉള്ളിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്. പരിശോധനയിൽ പെെട്ടന്ന് പിടികൂടാതിരിക്കാനാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇൗ രീതിയിലാണ് കൂടുതൽ സ്വർണക്കടത്തുകളും. ചെറിയ തൂക്കം മാത്രമായതിനാൽ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചാലും ചെറിയ നഷ്ടം മാത്രമേ സംഭവിക്കു. അസി. കമീഷണർ ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ പി.കെ. ഷാനവാസ്, ബി.പി. ദാസ് മാലിക്, എസ്.വി.എം. അഷ്റഫ്, ഇൻസ്പെക്ടർമാരായ അസീബ് ചേനാട്ട്, ദിനേശ്കുമാർ, സത്യമേന്ദ്ര സിങ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്. ഫോേട്ടാ: കരിപ്പൂരിൽ പിടികൂടിയ സ്വർണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story