Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിക്കെതിരെ വിദ്യാർഥി...

ലഹരിക്കെതിരെ വിദ്യാർഥി റാലി

text_fields
bookmark_border
ലഹരിക്കെതിരെ വിദ്യാർഥി റാലി
cancel
നാദാപുരം: യുവ തലമുറയെയും വിദ്യാർഥികളെയും കാർന്നുതിന്നുന്ന ലഹരിക്കെതിരെ ടി.ഐ.എം ഗേൾസ് സ്‌കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ റാലി. 'നമ്മുടെ മക്കളെ ലഹരിപ്പിശാചിന് കൊടുക്കരുത്' എന്ന സന്ദേശവുമായി നടത്തിയ റാലിയിൽ നിഷ്ക്കളങ്ക ബാല്യത്തെ റാഞ്ചിയെടുക്കുന്ന ലഹരിപ്പിശാചി​െൻറ കൂറ്റൻ ദൃശ്യമേന്തിയത് ശ്രദ്ധേയമായി. നാദാപുരം ടൗണിൽ ലഹരിക്കെതിരെ ലഘുലേഖ വിതരണവും നടന്നു. ലഹരി വിരുദ്ധ ബോധവത്കരണത്തി​െൻറ ഭാഗമായി ടി.കെ. അസ്ലം രചനയും സംവിധാനവും നിർവഹിച്ച 'എരിഞ്ഞടങ്ങും മുമ്പ്' എന്ന ഡോക്യുമ​െൻററി പ്രദർശനവും വിദ്യാർഥികൾക്കായി കൊളാഷ് മത്സരവും നടത്തി. സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ജൂനിയർ റെഡ്ക്രോസ്, ഗൈഡ്സ് എന്നിവരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, ടി.കെ. അസ്ലം, മണ്ടോടി ബഷീർ, കെ. സുബൈർ, എം. സമീറ, ഒ.കെ. രാധ, പി.കെ. റംല, ടി.എം. ഷഹർബാൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story