Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 5:05 AM GMT Updated On
date_range 16 Jan 2018 5:05 AM GMTദേശീയ വോളി ചാമ്പ്യൻഷിപ്പ്: ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കോഴിക്കോട്: ഫെബ്രുവരി 21 മുതൽ 28 വരെ കോഴിക്കോട്ട് നടക്കുന്ന 66ാമത് ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ഓഫിസ് ഉദ്ഘാടനം തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ചാമ്പ്യൻഷിപ്പ് നാടിെൻറ ഉത്സവമാകുന്നതിനായി ജില്ലയിലെ സ്കൂൾ വിദ്യാർഥികളെയും നാട്ടിൻപുറങ്ങളിലെ ക്ലബുകളിലെയും അക്കാദമികളിലെയും വോളിബാൾ കളിക്കാരെയും പഴയകാല താരങ്ങളെയും വോളിബാളുമായി ബന്ധമുള്ളവരെയും കോർത്തിണക്കണമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോടിനും ഭാവിതലമുറക്കും പ്രയോജനപ്രദമായ രീതിയിലായിരിക്കണം ചാമ്പ്യൻഷിപ് ആസൂത്രണം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ആരാധന ടൂറിസ്റ്റ് ഹോമിലെ ചാമ്പ്യൻഷിപ്പ് ഓഫിസിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല, ജോസ് ജോർജ്, മൊയ്തീൻകോയ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജന. കൺവീനർ പ്രഫ. നാലകത്ത് ബഷീർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സി. സത്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story