Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ യുവജന ദിനാഘോഷം

ദേശീയ യുവജന ദിനാഘോഷം

text_fields
bookmark_border
മുക്കം: നെല്ലിക്കാപറമ്പ് യൂനിവേഴ്സൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ ദേശീയ യുവജനദിനം ആഘോഷിച്ചു. 300 എൽ.ഇ.ഡി ബൾബുകളും സ്പോർട്സ് കിറ്റും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കെ.പി.സി.സി മെംബർ ഹരിപ്രിയ മാണിക്കോത്ത് നിർവഹിച്ചു. കാവനൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ഷഹർബാൻ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡൻറ് വിഷ്ണു കയ്യൂണമ്മൽ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് മെംബർ ബാബു പൊലുകുന്നത്ത്, എം. നിധിൻ, ബൈജു കയ്യൂണമ്മൽ, കെ. രാജു, സച്ചിൻദാസ്, എബിൻ എന്നിവർ സംസാരിച്ചു. പഠന സഹവാസം കൂളിമാട്: നായർകുഴി ഗവ. ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി രണ്ടു ദിവസത്തെ പഠന സഹവാസം സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ മനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ കെ.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, എം.ടി. രാധാകൃഷ്ണൻ, ബാബുരാജ് അമ്മാംകുഴി, ഷൈജ ജോസ്, നാരായണൻ മാസ്റ്റർ, റഷീദ് മാസ്റ്റർ, എം.സി. സുബ്ഹാൻ ബാബു എന്നിവർ സംസാരിച്ചു. ഷനോജ്, ബിജില, നാസർ കീഴുപറമ്പ്, അബ്രഹാം വിൽസൺ, പ്രവീൺ എന്നിവർ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story