Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വയം സന്നദ്ധ...

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: റവന്യൂ വകുപ്പ് അട്ടിമറിക്കുന്നതായി ആരോപണം

text_fields
bookmark_border
കൽപറ്റ: അഴിമതി രഹിതവും സുതാര്യവുമായി നടപ്പാക്കിവന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി റവന്യൂ വകുപ്പ് അട്ടിമറിക്കുന്നതായി ആരോപണം. വയനാട് വന്യജീവി സങ്കേതത്തിലെ പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുന്നതായി വയനാട് വന്യജീവി കേന്ദ്ര കർഷക ക്ഷേമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ജില്ല കലക്ടറും പദ്ധതി നടപ്പാക്കാൻ സന്നദ്ധമാവുമ്പോഴും അവരെ റവന്യൂ വകുപ്പ് നോക്കുകുത്തിയാക്കുകയാണ്. 25 കോടിയിലധികം കലക്ടറുടെ അക്കൗണ്ടിലുണ്ടായിട്ടും വർഷമായി പുനരധിവാസം നടന്നിട്ടില്ല. ജില്ല നിർവഹണ സമിതി തീരുമാനമെടുത്തിട്ടും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് ഫണ്ട് റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കയാണ്. നരിമാന്തികൊല്ലി, ഈശ്വരൻകൊല്ലി സെറ്റിൽമ​െൻറുകളുടെ പുനരധിവാസത്തിന് ൈട്രബൽ വകുപ്പ് ഏഴരകോടി നൽകിയിട്ട് മൂന്നര വർഷമായിട്ടും നരിമാന്തികൊല്ലിയിലെ എട്ടുപേർക്ക് മാത്രമാണ് പണം നൽകിയത്. ചെട്ട്യാലത്തൂരിൽ 23 കോടി അനുവദിച്ചിട്ട് ഒരു വർഷമായി. എന്നാൽ, ഒരാൾക്കുപോലും പണം നൽകിയിട്ടില്ല. മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയായ ഇവർക്ക് പണം നൽകാൻ പദ്ധതിയുടെ ജില്ല നിർവഹണ സമിതി നാലു മാസം മുമ്പ് തീരുമാനിച്ചിരുന്നു. പദ്ധതി തുടങ്ങിയ 2011 മുതൽ കലക്ടറുടെ പേരിലുള്ള കനറ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കാറുള്ളത്. ഇത്തവണ റവന്യൂ വകുപ്പ് പുനരധിവാസവുമായി ഒരു ബന്ധവുമില്ലാത്ത ൈട്രബൽ േപ്രാജക്ടറും കലക്ടറും അടങ്ങിയ ട്രഷറിയിലെ ജോയൻറ് അക്കൗണ്ട് വനം വകുപ്പിന് നൽകി പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. പണമുണ്ടായിട്ടും ട്രഷറി നിയന്ത്രണം നിലവിലുണ്ടെന്ന മുടന്തൻ ന്യായം നിരത്തിയാണ് ഇപ്പോൾ പുനരധിവാസം നിർത്തിവെച്ചിരിക്കുന്നത്. നരിമാന്തികൊല്ലിയിലെ 28 യോഗ്യത കുടുംബങ്ങളിൽ എട്ടു പേർക്ക് മാത്രമാണ് പണം നൽകിയത്. മാനന്തവാടി എം.എൽ.എ ഇടപെട്ടതോടെ 12 പേർക്ക് കൂടി നൽകാൻ തീരുമാനിച്ചു. ബാക്കിയുള്ളവർക്ക് നൽകണമെങ്കിൽ സർക്കാറി​െൻറ പ്രത്യേക അനുമതി വേണമെന്നാണ് അധികാരികൾ പറയുന്നത്. അന്തിമ നിർണയ ദിനത്തിൽ ഇവർ വീടുകളിലില്ലെന്നായിരുന്നു വാദം. എന്നാൽ, താമസക്കാരാണെന്ന മുഴുവൻ രേഖകളും കാട്ടാനകൾ തകർത്ത വീടുകളുടെ കെട്ടിടാവശിഷ്ടങ്ങളുമുണ്ട്. ഇത്തരത്തിൽപ്പെട്ടവർക്ക് മറ്റു ഗ്രാമങ്ങളിലും പുനരധിവാസം നൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിനെതുടർന്ന് പലരും സ്ഥലം ഉപേക്ഷിച്ചിരുന്നു. എന്നാൽ, പണം ലഭിക്കാതെയായതോടെ മറ്റു മാർഗങ്ങളില്ലാതെ പഴയ സ്ഥലത്തേക്ക് തിരിച്ചുകയറുകയാണ് എല്ലാവരും. നരിമാന്തികൊല്ലിയിലും, ഈശ്വരൻകൊല്ലിയിലും മടങ്ങിയെത്തിയവർക്ക് ജില്ല ഭരണകൂടവും വനം വകുപ്പും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ചെട്ട്യാലത്തൂരിലെ കർഷകർ പുനരധിവാസവുമായി ബന്ധപ്പെട്ട് സകല രേഖകളും വനം വകുപ്പിന് നൽകിയിട്ട് വർഷം തികയുകയാണ്. വനം വകുപ്പ് മുഴുവൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടും, ജില്ല നിർവഹണ സമിതി മൂന്ന് മാസം മുമ്പ് തീരുമാനമെടുത്തിട്ടും റവന്യൂ ഉദ്യോഗസ്ഥർ ബോധപൂർവം പണം നൽകാതെ താമസിപ്പിക്കുകയാണ്. പദ്ധതിയുടെ പൂർണ നിയന്ത്രണം ജില്ല നിർവഹണ സമിതിക്കാണെന്ന ഹൈകോടതി ഉത്തരവുപോലും കാറ്റിൽപറത്തിയാണ് ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ ശക്തമായ സമരമാരംഭിക്കുമെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്ച ഐക്യദാർഢ്യവുമായി നരിമാന്തികൊല്ലിയിലും ഈശ്വരൻകൊല്ലിയിലും ക്ഷേമസമിതിയുടെ പ്രവർത്തകരെത്തും. വാർത്തസമ്മേളനത്തിൽ ക്ഷേമസമിതി പ്രസിഡൻറ് കുറിച്യാട് രാഘവൻ, സെക്രട്ടറി തോമസ് പട്ടമന, ട്രഷറർ സജീവൻ കാട്ടിക്കുളം, രാഘവൻ നരിമുണ്ടക്കൊല്ലി. രാജേഷ് നരിമുണ്ടക്കൊല്ലി എന്നിവർ പങ്കെടുത്തു. 'പദ്ധതി വൈകിപ്പിക്കുന്നത് നീതി നിഷേധം' കൽപറ്റ: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ സർക്കാർ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് മുൻ മന്ത്രി പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 25 കോടിയലധികം രൂപ ജില്ല ഭരണകൂടത്തി​െൻറ കൈയിലുണ്ടായിട്ടും പദ്ധതി വൈകിപ്പിക്കുന്നത് നീതി നിഷേധമാണ്. വനത്തിനുള്ളിൽ താമസിക്കുന്ന ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ഇനിയെങ്കിലും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കണമെന്ന് പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. ഗ്രേഡുകളിൽ സെഞ്ചുറി കടന്ന് പിണങ്ങോട് പങ്കെടുത്ത 120പേർക്കും തിളക്കമാർന്ന നേട്ടം കൽപറ്റ: തൃശൂരിൽ നടന്ന അമ്പത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിൽ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ജില്ലയിൽ ഏറ്റവും അധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചതും പിണങ്ങോട് സ്കൂളാണ്. മത്സരിച്ച 120 പേരും ഗ്രേസ് മാർക്കിനർഹരായി. ഹൈസ്കൂൾ വിഭാഗത്തിൽ ഒപ്പന, വട്ടപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, അറബിക് നാടകം എന്നീ ഗ്രൂപ്പിനങ്ങളിൽ എ ഗ്രേഡ് നേടി. പെൻസിൽ ഡ്രോയിങ്ങിൽ കെ.ജി. അനിരുദ്ധ്, അറബി തർജമയിൽ ബരീറ, അറബി പ്രസംഗത്തിൽ ഷിബ്ല ഷെറിൻ, ലളിതഗാനം, ഗസൽ, മലയാളം പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ ഷാർലറ്റ് എസ്. കുമാർ എന്നിവർ എ ഗ്രേഡ് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോൽക്കളി, അറബനമുട്ട്, ഒപ്പന, വഞ്ചിപ്പാട്ട്, തിരുവാതിര എന്നീ ഗ്രൂപ്പിനങ്ങളിൽ മത്സരിച്ച് ഗ്രേസ് മാർക്കിന് അർഹരായി. ഗിറ്റാറിൽ അമിത് ജോസ് പോൾ, മാപ്പിളപ്പാട്ടിൽ നിത ഫാത്തിമ, ഹിന്ദി പദ്യം ചൊല്ലലിൽ ബഹിജ തമന്ന, അറബി കവിതാ രചനയിൽ സനനൗറിൻ എന്നിവർ എ ഗ്രേഡ് നേടി. കീർത്തന ബി ശിവദാസ് ഹിന്ദി ഉപന്യാസത്തിലും സന നൗറിൻ അറബികഥാ രചനയിലും ബി ഗ്രേഡ് നേടി. വിജയികളെ പി.ടി.എ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. ഹനീഫ, പ്രിൻസിപ്പൽ താജ് മൻസൂർ, പ്രധാനാധ്യാപകൻ പി. മുഹമ്മദ് അസ്‌ലം, മദർ പി.ടി.എ. പ്രസിഡൻറ് സൽമ സലാം, ടി. അബ്ദുൽ മജീദ്, കെ. അബ്ദുൽ സലാം, ടി. കൃഷ്ണദാസ്, കെ.കെ. ഷഫീഖ്, ഷീജ ചാക്കോ, കെ.എൻ. ബിന്ദു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story