Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വയംസന്നദ്ധ...

സ്വയംസന്നദ്ധ പുനരധിവാസം; കൂടുതല്‍ പേര്‍ കാട്ടിലേക്ക് താമസം മാറ്റിത്തുടങ്ങി

text_fields
bookmark_border
*ഈശ്വരകൊല്ലിയിലെ കുടുംബങ്ങളും പഴയ സ്ഥലത്തേക്ക് മാറി *ഭൂമി വാങ്ങാനുള്ള തുക ലഭിക്കാതായതോടെയാണ് തിരിച്ചുപോക്ക് തുടങ്ങിയത് മാനന്തവാടി: വനത്തിൽനിന്ന് സ്വയം പുനരധിവാസ പദ്ധതി പ്രകാരം നാട്ടിലെ ബന്ധുവീടുകളില്‍ കഴിഞ്ഞിരുന്ന കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ വീണ്ടും കാട്ടിലേക്ക് താമസം മാറ്റിത്തുടങ്ങി. അധികാരികൾ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് തിരുനെല്ലി പഞ്ചായത്തിലെ നരിമാന്തിക്കൊല്ലിക്ക് പുറമെ കാട്ടിക്കുളം രണ്ടാംഗേറ്റ് ഈശ്വരകൊല്ലിയിലെ കുടുംബങ്ങളും കാട്ടില്‍ താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഈശ്വര കൊല്ലിയിലെ ആറു കുടുംബങ്ങള്‍ സ്ഥലത്തെത്തി കാടുകള്‍ വെട്ടിത്തെളിക്കുകയും നിലവിലുണ്ടായിരുന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തത്. കുട്ടികളടക്കം സ്ഥലത്തെത്തി താമസം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2014ല്‍ സ്വയം പുനരധിവാസ പദ്ധതിയില്‍ വനത്തിനുള്ളില്‍നിന്ന് മാറ്റിത്താമസിക്കുന്നതിനായ് ജില്ലയില്‍ 74 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏഴു കോടി 40 ലക്ഷം രൂപ നല്‍കിയെങ്കിലും 34 കുടുംബങ്ങള്‍ക്ക് മാത്രമാണ് പൂര്‍ണമായും തുക ലഭിച്ചിട്ടുള്ളത്.‌ കേന്ദ്ര പട്ടികവർഗ വകുപ്പ് അനുവദിച്ച ഫണ്ട് വകമാറ്റി ജനറല്‍ വിഭാഗത്തിലുള്‍പ്പെടെ നല്‍കിയതായും ആരോപണമുയര്‍ന്നിരുന്നു. അന്നത്തെ ജില്ല കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ തിരുനെല്ലിയിലെ രണ്ട് കോളനികളിലും സന്ദര്‍ശിച്ച ശേഷമാണ് കോളനികളിലെ മുഴുവന്‍ കുടുംബങ്ങളെയും പദ്ധതിയിലുള്‍പ്പെടുത്തി മാറ്റിത്താമസിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം ബന്ധുവീടുകളില്‍ മൂന്ന് വര്‍ഷത്തോളം കാത്തിരുന്നിട്ടും പദ്ധതിക്ക് ജില്ല ഭരണകൂടം തുക നല്‍കാതെവന്നതോടെയാണ് പുനരധിവാസ കുടുംബങ്ങള്‍ വീണ്ടും കൊടും വനത്തില്‍ താമസം തുടങ്ങിയത്. 2017 ഒക്ടോബര്‍ 27ന് ചേര്‍ന്ന ജില്ലതല നടത്തിപ്പ് സമിതി യോഗത്തില്‍ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാനായി ആറു ലക്ഷം രൂപ വീതം അഡ്വാന്‍സ് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭ്യമാക്കാനുള്ള തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങള്‍ കാട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്. രണ്ടു ദിവസം മുമ്പ് നരിമുണ്ടകൊല്ലില്‍ ഏഴു കുടുംബങ്ങള്‍ താമസം തുടങ്ങിയതെങ്കില്‍ ഇപ്പോൾ 15 കുടുംബങ്ങളായി ഉയര്‍ന്നിട്ടുണ്ട്. വരുംദിവസങ്ങളില്‍ ബാക്കിയുള്ള കുടുംബങ്ങളും വനത്തില്‍ താമസം തുടങ്ങാനൊരുങ്ങുകയാണ്. നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കില്ല -ജില്ല കലക്ടർ കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ആരെയും നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കില്ലെന്നും വനത്തിൽ കൈവശമുള്ള ഭൂമി സർക്കാറിലേക്ക് വിട്ടുനൽകി സ്വമേധയാ മാറിത്താമസിക്കുന്നവർക്കാണ് നഷ്ടപരിഹാരം അനുവദിച്ചുവരുന്നതെന്നും ജില്ല കലക്ടർ അറിയിച്ചു. ഓരോ സെറ്റിൽമ​െൻറിലും നിശ്ചയിക്കപ്പെടുന്ന അന്തിമ നിർണയ ദിനത്തിൽ പദ്ധതി പ്രദേശത്ത് താമസിച്ചുവരുന്നവരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത്. നരിമാന്തിക്കൊല്ലി, ഈശ്വരകൊല്ലി സെറ്റിൽമ​െൻറിൽ നഷ്ടപരിഹാര തുകക്കായി അപേക്ഷ സമർപ്പിച്ച 19 പേരിൽ അന്തിമ നിർണയ ദിനത്തിൽ സ്ഥിരതാമസമുണ്ടായിരുന്ന ഏഴുപേർക്ക് തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. അന്തിമ നിർണയദിനത്തിൽ സ്ഥിര താമസമില്ലാതിരുന്ന 12 പേർക്ക് സർക്കാർ ഉത്തരവിന് വിധേയമായി തുക അനുവദിക്കുന്നതിന് ജില്ലതല നടത്തിപ്പ് സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കുള്ള ശിപാർശ സർക്കാറിന് നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവാകുന്നതിനനുസരിച്ച് ഇവർക്ക്് തുക അനുവദിക്കും. ഇൗ സാഹചര്യത്തിൽ, ഏതാനും ചിലർ കാട്ടിലേക്ക് താമസം മാറി നടത്തുന്ന സമരപരിപാടികൾ അനാവശ്യമാണെന്നും നിലവിൽ മാനദണ്ഡമനുസരിച്ചുള്ള എല്ലാവർക്കും ഇതിനകം തുക അനുവദിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് എം.എൽ.എമാരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നിരുന്നു. TUEWDL13 ഈശ്വരകൊല്ലി കോളനി നിവാസികള്‍ കാട് വെട്ടിത്തെളിച്ച് വാസയോഗ്യമാക്കുന്നു നോക്കുകുത്തിയായി ആയുർവേദ ഡിസ്പെൻസറി കെട്ടിടം വൈത്തിരി: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും കോട്ടത്തറ ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തി​െൻറ ഉദ്ഘാടനം വൈകുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന മലയോര മേഖലയായ കോട്ടത്തറയിലെ ഏക ആയുർവേദ ആതുരാലയമാണിത്. 2012 വർഷത്തിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്താണ് 15 ലക്ഷം രൂപ ചെലവിട്ട് ആശുപത്രിക്ക് സമീപം പുതിയ കെട്ടിടം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. കെട്ടിടത്തി​െൻറ പെയിൻറിങ്, ഡോർ ഫിറ്റിങ് തുടങ്ങിയ പ്രവൃത്തികൾ ഏതാനും മാസങ്ങൾക്കു മുമ്പ് കഴിഞ്ഞെങ്കിലും പൊതുജനങ്ങൾക്ക് ഇനിയും തുറന്നുകൊടുത്തിട്ടില്ല. TUEWDL12 ഉദ്ഘാടനം കാത്തുകഴിയുന്ന കോട്ടത്തറ ആയുർവേദ ഡിസ്പെൻസറി കെട്ടിടം 'മുട്ടിൽ പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് മാപ്പുപറയണം' മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതികൾക്ക് പ്രതിപക്ഷ വാർഡുകളിലെ ഗ്രാമസഭകൾ അംഗീകാരം നൽകി മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിൽ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മും പ്രസിഡൻറും തമ്മിലുള്ള പ്രശ്നങ്ങൾ മൂലമാണ് പ്രസിഡൻറി​െൻറ വാർഡിലെ ഭവനപദ്ധതിയുടെ പട്ടിക അംഗീകരിക്കാത്തതെന്നും ഇതുമൂലം മറ്റ് വാർഡുകളിലെ പദ്ധതിയും അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും യോഗം ആരോപിച്ചു. വിഷയത്തിൽ പഞ്ചായത്തിലെ ജനങ്ങളോട് സി.പി.എമ്മും പ്രസിഡൻറും മാപ്പുപറയണം. ഇക്കാര്യത്തിൽ ജനുവരി 12ന് വൈകീട്ട് നാലുമണിക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സായാഹ്ന ധർണ നടത്തും. ജില്ല ലീഗ് വൈസ് പ്രസിഡൻറ് എൻ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് വടകര മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് സെക്രട്ടറി സി. മൊയ്തീൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ. ഫൈസൽ, അബ്ദുൽ ഖാദർ മടക്കിമല, മൊയ്തു മേസ്തിരി, ഉസ്മാൻ കോയ ദാരിമി, ഒ.കെ. സക്കീർ, മുനീർ വടകര, ലത്തീഫ് കാക്കവയൽ, റുക്കിയ ടീച്ചർ, സുഹൈൽ മടക്കിമല, വി. സിറാജ്, നസീമ മങ്ങാടൻ, ഫൈസൽ, പി. കബീർ, പോക്കർ ഫാറൂഖി, ആയിഷാബി ചേനംകൊല്ലി, നദീറ മുജീബ്, ഇബ്രാഹീം തേനേരി എന്നിവർ സംസാരിച്ചു. -------------------------------------------------------------------------------- സംസ്ഥാന സ്കൂൾ കലോത്സവം ------------------------------ TUEWDL7 akin malik സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ കാക്കവയൽ ജി.എച്ച്.എസ്.എസിലെ പി.എ. അഖിൻ മാലിക് -വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥി​െൻറ അനുമോദനം ഏറ്റുവാങ്ങിയപ്പോൾ TUEWDL8 amal niyal, TUEWDL9 amshi എച്ച്.എസ് വിഭാഗത്തിൽ അറബിക് പദ്യംചൊല്ലൽ എ ഗ്രേഡ് നേടിയ കെ. അമൽ നിയാൽ, അമ്ഷിന തെസ്നി (ഇരുവരും പനമരം ക്രസൻറ് പബ്ലിക് സ്കൂൾ) TUEWDL11 oppana panamaram എച്ച്.എസ് വിഭാഗത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ പനമരം ക്രസൻറ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ TUEWDL10 sivapriya ഹൈസ്കൂൾ വിഭാഗം കാവ്യകേളിയിൽ എ ഗ്രേഡ് നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ശിവപ്രിയ TUEWDL14 wohs ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എ ഗ്രേഡ് നേടിയ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് ടീം TUEWDL19 ഗൗരിശ്രീ ദിലീപ് ആൻഡ് ടീം, എച്ച്.എസ്.എസ് കഥാപ്രസംഗം എ ഗ്രേഡ് (സ​െൻറ് മേരീസ് കോളജ് ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻ ബത്തേരി) TUEWDL20 hridya മലയാള ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടിയ ഹൃദ്യ എസ്. ബിജു (എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കൽപറ്റ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story