Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദീപക്​ റാവുവി​െൻറ...

ദീപക്​ റാവുവി​െൻറ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി ^ ആഭ്യന്തര മന്ത്രി

text_fields
bookmark_border
ദീപക് റാവുവി​െൻറ കൊലപാതകം: കുറ്റവാളികൾക്കെതിരെ കർശന നടപടി - ആഭ്യന്തര മന്ത്രി 10 ലക്ഷം രൂപ കുടുംബത്തിന് സഹായം ബംഗളൂരു: സൂറത്ത്കലിൽ ബജ്റംഗ്ദൾ പ്രവർത്തകനായ ദീപക് റാവു കൊല്ലപ്പെട്ട കേസിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ദീപകി​െൻറ കുടുംബത്തിന് ആശ്വാസധനമായി 10 ലക്ഷം രൂപ സർക്കാർ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രൻറ് പോലെയുള്ള സംഘടനകളെ നിരോധിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്്. ദക്ഷിണ കന്നട മേഖലയിൽ സാമുദായിക സൗഹാർദം നിലനിർത്തേണ്ടത് സർക്കാറി​െൻറ ബാധ്യതയാണെന്നും ദീപകി​െൻറ മരണത്തിന് പിന്നിൽ ആരാണെന്നത് അന്വേഷണത്തിലൂടെ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയിൽ എപ്പോഴൊക്കെ കൊലപാതകങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ഇരകൾ തങ്ങളുടെ പ്രവർത്തകരാണെന്നാണ് ബി.ജെ.പി വാദിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഹൊന്നാവറിൽ പരേഷ് മേസ്ത കൊല്ലപ്പെട്ടപ്പോൾ അയാൾ പാർട്ടി പ്രവർത്തകനാണെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. ത​െൻറ മകന് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നാണ് പരേഷ് മേസ്തയുടെ അച്ഛൻ വെളിപ്പെടുത്തിയത്. ദീപക് റാവുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെ വെടിയേറ്റ പരിക്കുകളോടെയാണ് പിടികൂടിയത്. മറ്റു രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തെ തുടർന്ന് മേഖലയിൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീപകി​െൻറ കൊലപാതകത്തിന് പിന്നിൽ പോപുലർ ഫ്രൻറ് ആണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ, സാവനൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപിക്കാൻ പോപുലർ ഫ്രൻറുമായാണ് ബി.ജെ.പി കൂട്ടുചേർന്നത്. ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെയുടെ ഹോം ടൗണാണ് സാവനൂർ. ഹിന്ദുത്വത്തി​െൻറ കരാർ ആരും ബി.ജെ.പിക്ക് നൽകിയിട്ടില്ലെന്ന് പറഞ്ഞ റെഡ്ഡി കുറ്റകൃത്യങ്ങളിൽ മതത്തി​െൻറ പേര് വലിച്ചിഴക്കുന്നത് എന്നതിനാണെന്നും ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story