Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്ടിൽ വീണ്ടും...

വയനാട്ടിൽ വീണ്ടും നീർപക്ഷികളുടെ നീരാട്ട്

text_fields
bookmark_border
*ഏഷ്യൻ വാട്ടർഫൗൾ സർവേയിൽ കണ്ടെത്തിയത് 40- ഇനം നീർപക്ഷികളെ *എരണ താറാവുകൾ കാരാപ്പുഴ ഡാമിനരികിലെ ജലാശയത്തിൽ *വയനാട് വന്യജീവി സങ്കേതത്തിൽ വയൽ നായ്ക്കൻ എന്ന അപൂർവയിനം പക്ഷി p3 lead കൽപറ്റ: വയനാട്ടിൽനിന്നും അന്യംനിന്നുപോയ നീർപക്ഷികൾ വീണ്ടും തിരിച്ചെത്തുന്നു. ഏഷ്യൻ വാട്ടർ ഫൗൾ സർവേയുടെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ സർവേയിൽ 40- ഇനം നീർപക്ഷികളെ കണ്ടെത്തി. ഇത്രയും ഇനം നീർപക്ഷികളെ കണ്ടെത്തിയത് വയനാടിന് പ്രതീക്ഷ നൽകുന്നതാണ്. ഹ്യൂം സ​െൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സാമൂഹിക വനവത്കരണ വിഭാഗം, പൂക്കോട് വെറ്ററിനറി കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നിവ ചേർന്നാണ് സർവേ നടത്തിയത്. ബാണാസുര റിസർവോയർ, കാരാപ്പുഴ റിസർവോയർ, പനമരം, ആറാട്ടുതറ, വള്ളിയൂർക്കാവ്, വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂർ അമ്മവയൽ തണ്ണീർത്തടങ്ങളിലാണ് സർവേയുടെ ഭാഗമായി നിരീക്ഷണം നടത്തിയത്. മുപ്പത്തഞ്ചോളം പക്ഷിനിരീക്ഷകരും മണ്ണൂത്തി ഫോറസ്ട്രി കോളജിലെ വിദ്യാർഥികളും സർവേയിൽ പങ്കെടുത്തു. ജില്ലയിൽനിന്നും അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന എരണ താറാവുകൾ കാരാപ്പുഴ ഡാമിനോട് ചേർന്ന് രൂപപ്പെട്ട ആഴം കുറഞ്ഞ ജലാശയഭാഗത്ത് ധാരാളമായി കണ്ടെത്തി. ചൂളൻ എരണ്ട, പച്ച എരണ്ട, വരി എരണ്ട, പുള്ളിച്ചുണ്ടൻ താറാവ്, മുങ്ങാക്കോഴി, ചെറിയ നീർകാക്ക, വലിയ നീർകാക്ക, ചേരക്കോഴി, നീലക്കോഴി, വെള്ളകൊക്കൻ, കുളക്കോഴി, പട്ടക്കോഴി എന്നീ പക്ഷികളെ കാരാപ്പുഴ ഡാമിനു സമീപത്തെ നെല്ലാറച്ചാലിൽ നിന്നും കണ്ടെത്തി. ആറാട്ടുതറ, വള്ളിയൂർക്കാവ് ഭാഗത്തുനിന്നും നൂറിലധികം അരിവാൾ കൊക്കൻ ഇനത്തിൽപെട്ട പക്ഷികളെയാണ് കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിലെ തടാകമായ ഗോളൂരിൽ നിന്നും വയൽ നായ്ക്കൻ എന്ന പക്ഷിയെ കണ്ടെത്തി. കേരളത്തിൽ അത്യപൂർവമായി കാണപ്പെടുന്ന പക്ഷിയെ ഇതിനു മുമ്പ് പറമ്പിക്കുളത്തും വയനാട്ടിലും മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇതിനു പുറമെ ചെങ്കണ്ണി തിത്തിരി, നാടൻ താമരക്കോഴി, വാലൻ താമരക്കോഴി എന്നിവയെയും വിവിധ നീർത്തടാകങ്ങളിൽ കണ്ടെത്തി. വിശറിവാലൻ ചുണ്ട പക്ഷിയെ കാരാപ്പുഴ ഡാം പ്രദേശത്തുനിന്നും കണ്ടെത്തി. ബാണാസുരസാഗർ അണക്കെട്ടിലെ ദ്വീപിൽ നിന്നും ചെറിയ മീവൽക്കാടയെ കണ്ടെത്തി. ജില്ലയിൽ ആദ്യമായാണ് ഈ പക്ഷിയെ കാണപ്പെടുന്നത്. 1200 നീർപക്ഷികളെയാണ് സർവേയിൽ പങ്കെടുത്ത സംഘം എണ്ണിത്തിട്ടപ്പെടുത്തിയത്. 1987-ലാണ് ഏഷ്യൻ വാട്ടർ ബേർഡ് സെൻസസ് ആരംഭിക്കുന്നത്. ആദ്യമായാണ് ജില്ലയിൽ വിപുലമായ രീതിയിൽ നീർപക്ഷി സർവേ നടത്തിയത്. വയനാട് എ.സി.എഫ് ഷജ്ന കരീം, സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുൽ അസീസ്, വയനാട് വന്യജീവി സങ്കേതം വാർഡൻ എൻ.ടി. സാജൻ, ഹ്യൂം സ​െൻറർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ഡോ. ആർ.എൽ. രതീഷ് എന്നിവർ സർേവക്ക് നേതൃത്വം നൽകി. SATWDL20MUST സ്പോട്ട് ബിൽഡ് ഡക്ക് (പുള്ളിച്ചുണ്ടൻ താറാവ്) SATWDL21MUST ലെസർ വിസിലിങ് ഡക്ക് (ചൂളൻ എരണ്ട) --------------------------------------------------------------- കല-സാഹിത്യ സംഘടന നിലവിൽ വന്നു *നന്മ സംഘടനയിൽനിന്നും പുറത്തുവന്നരാണ് പുതിയ സംഘടന രൂപവത്കരിച്ചത് കൽപറ്റ: കേരളത്തിലെ കല-സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കൽപറ്റ ആസ്ഥാനമായി പുതിയ കല-സാഹിത്യ സംഘടന രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കല (കേരള ആർട്ടിസ്റ്റിസ് ആൻഡ് ലിറ്ററേച്ചേഴ്സ് അസോസിയേഷൻ) എന്നപേരിലാണ് പുതിയ സംഘടന രൂപവത്കരിച്ചത്. കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയിൽ നിന്നും പുറത്തുവന്നിട്ടുള്ള കലാകാരന്മാരാണ് പുതിയ സംഘടന രൂപവത്കരിച്ചിട്ടുള്ളത്. കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങളിലും മറ്റു കാര്യങ്ങളിലും നന്മ എന്ന സംഘടന പിന്നാക്കം പോയെന്നും കലാകാരന്മാർക്ക് സംഘടനയിൽ പ്രാധാന്യം കുറഞ്ഞുവന്നുവെന്നും കല ഭാരവാഹികൾ ആരോപിച്ചു. ഇതിനെതുടർന്നാണ് പുതിയ സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്. മുൻ നന്മ ഭാരവാഹികളും പുതിയ സംഘടനയുടെ ഭാഗമാണ്. 200 ഒാളം കലാകാരന്മാർ നിലവിൽ പുതിയ സംഘടനയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. കലാകാരന്മാരുടെ ഉന്നമനത്തിനും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും അവശതയനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്നതിനും കല എന്ന സംഘടന മുൻഗണന നൽകും. ഒപ്പം സാമൂഹ്യ തിന്മകൾക്കെതിരെ കലയെ ഉപയോഗിച്ച് പോരാട്ടം നടത്തും. സംഘടനയുടെ ഒൗദ്യോഗിക ഉദ്ഘാടനം മാർച്ചിൽ കൽപറ്റയിൽ നടക്കും. ചെയർമാൻ ഡോ. എം.ജെ. ജയപ്രകാശ്, കൺവീനർ ശിവദാസ് പടിഞ്ഞാറത്തറ, വൈസ് ചെയർമാൻ അജികുമാർ പനമരം, ജോ. കൺവീനർ രവീന്ദ്രൻ കരണി, ശ്രീജ ബാലൻ, ശോഭന ചിദംബരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബി.എം.എസ് പ്രതിഷേധ പ്രകടനം സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര--സംസ്ഥാന ബജറ്റിൽ തൊഴിലാളി മേഖലയെ അവഗണിച്ച സര്‍ക്കാറുകളുടെ നടപടയില്‍ പ്രതിഷേധിച്ച് ബി.എം.എസി​െൻറ നേതൃത്വത്തില്‍ ബത്തേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. അസംപ്ഷന്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച് ടൗണ്‍ ചുറ്റി സമാപിച്ച പ്രകടനത്തിന് ഹരിദാസന്‍ തയ്യില്‍, എ.കെ. വിനോദ്, സി.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കർഷകരുടെ നടുവൊടിക്കുന്ന ബജറ്റ്- കത്തോലിക്ക കോൺഗ്രസ്‌ മാനന്തവാടി: സംസ്ഥാന ബജറ്റ് കാർഷിക മേഖലയുടെ നടുവൊടിക്കുന്ന ബജറ്റാണെന്നും പ്രത്യേകിച്ച് വയനാടി​െൻറ വികസനത്തിന് തീരെ പ്രാധാന്യം കൊടുത്തിട്ടില്ലെന്നും മാനന്തവാടി രൂപത കത്തോലിക്ക സമിതി ആരോപിച്ചു. എല്ലാ വിഭാഗം കർഷകരും കടക്കെണിയിലും വിലത്തകർച്ചയിലും വന്യമൃഗശല്യത്താലും കഷ്ടപ്പെടുമ്പോൾ ആശ്വാസംപകരുന്ന പദ്ധതികളോ വകയിരുത്തലുകളോ ഉണ്ടായിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. രൂപത ഡയറക്ടർ ഫാ. ആൻറോ മമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. സാജു അധ്യക്ഷത വഹിച്ചു. വർക്കി നിരപ്പേൽ, ജോർജ്ജുകുട്ടി വിലങ്ങപ്പാറ, സാബു ഓലിക്കൽ, ഷാജി തോപ്പിൽ, എൽ.ബി. മാത്യു, മോളി കരിമ്പനാക്കുഴി, സണ്ണി ചെറുകാട്ട്, പീറ്റർ ഞറളക്കാട്ട്, സൈമൺ ആനപ്പാറ, സേവ്യർ കൊച്ചു കുളത്തിങ്കൽ, റെജിമോൻ പുന്നോലിൽ, തോമസ് ആര്യ മണ്ണിൽ, റെനീഷ് ആര്യപ്പള്ളി എന്നിവർ സംസാരിച്ചു. 'ബജറ്റുകൾ കർഷകരോടുള്ള നിഷേധാത്മക നിലപാട് വെളിവാക്കുന്നു' കൽപറ്റ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ബജറ്റുകൾ കർഷകരോടുള്ള നിഷേധാത്മക നിലപാടാണ് വെളിവാക്കുന്നതെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. വി.എൻ. ശശീന്ദ്രൻ, വി.എൻ. ടോമി തേക്കുമല, പി.എം. ബെന്നി, ബൈജു ചാക്കോ, ജോസ് കാരനിരപ്പിൽ, ബാബു പന്തീക്കുഴി, ബി.ഡി. ജോസ്, ജോസ് കെ. മാത്യു, ഷാജി കുന്നത്ത്, ഒ.വി. േജാർജ് റോയ്, പി.എം. മനോജ്, സെബാസ്റ്റ്യൻ, സുലൈമാൻ, പി.എം. കുര്യക്കോസ്, വി.വി. രാജു, ജോൺസൺ, കെ.ജെ. ജോൺ, വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story