Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനമരത്തും വ്യാപകമായി...

പനമരത്തും വ്യാപകമായി കറുത്ത സ്​റ്റിക്കറുകൾ; ജനം അങ്കലാപ്പിൽ

text_fields
bookmark_border
*സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പനമരം: മറ്റു ജില്ലകളിൽ കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തിയതിനു പിന്നാലെ ജില്ലയിലെ പലഭാഗങ്ങളിലും സമാനമായ രീതിയിൽ സ്റ്റിക്കറുകൾ ജനലുകളിൽ പതിച്ചനിലയിൽ കണ്ടെത്തി. കേണിച്ചിറയിലെ വീടുകളിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തിയതിനു തുടർച്ചയായി കെ.എസ്.എഫ്.ഇ ഓഫിസ് പ്രവർത്തിക്കുന്ന ടൗണിലെ കെട്ടിടത്തിലും ബുധനാഴ്ച കറുത്ത സ്റ്റിക്കറുകൾ പതിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കറുത്ത ചതുരത്തിലുള്ള ചെറിയ സ്റ്റിക്കറാണ് കെട്ടിടത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള ജനലുകളിൽ കണ്ടത്. കെട്ടിടത്തിലെ സ്വകാര്യ കോളജി​െൻറ ജനലിലും സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് തൊട്ടടുത്താണ് കെ.എസ്.ഇ.ബി ഓഫിസ്. ഇവിടെയും സ്റ്റിക്കറുകളുണ്ട്. പൂതാടി പഞ്ചായത്തിൽ കേണിച്ചിറക്കടുത്തെ നെല്ലിക്കരയിൽ ചില വീടുകൾക്കു മുമ്പിൽ സ്റ്റിക്കർ പതിച്ചതായി കഴിഞ്ഞദിവസം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കേണിച്ചിറ പൊലീസ് അന്വേഷണം നടത്തുകയാണ്. സ്റ്റിക്കർ പതിക്കുന്നത് മോഷണത്തിന് മുന്നോടിയായിട്ടാണെന്ന പ്രചാരണമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. അതേസമയം, സി.സി.ടി.വി കാമറ വിൽക്കുന്ന സ്ഥാപനമാണ് കൊച്ചിയിലും മറ്റും സ്റ്റിക്കറിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത് പനമരത്തെ ജനത്തിന് അൽപ്പം ആശ്വാസം നൽകുന്നുണ്ട്. വീടുകളിൽ േമാഷ്ടാക്കൾ കറുത്ത സ്റ്റിക്കർ പതിച്ച് അടയാളമിടുന്നതായുള്ള പ്രചാരണം തെറ്റിദ്ധാരണ ജനകമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. എന്തായാലും മോഷ്ടാക്കളാണോ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പതിക്കുന്നതാണോ അതോ ഇനിയാരെങ്കിലും മനപ്പൂർവം ഭീതി സൃഷ്ടിക്കാൻ പതിക്കുന്നതാണോ എന്ന സംശയത്തിലാണ് ജനങ്ങൾ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ജാഗ്രത നിർദേശപ്രകാരം ജില്ലയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷിച്ചുവരുകയാണെന്നും ഇപ്പോൾ എന്താണ് കാരണമെന്ന് കൂടുതൽ പറയാനാവില്ലെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. സി.സി.ടി.വി കാമറ സ്ഥാപിക്കുന്നവരോ മറ്റെന്തങ്കിലും കാര്യവുമായി ബന്ധപ്പെട്ടാണ് സ്റ്റിക്കർ പതിപ്പിക്കുന്നതെന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. WEDWDL15 പനമരം കെ.എസ്.എഫ്.ഇ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ജനലിൽ പതിച്ച സ്റ്റിക്കർ സംസ്ഥാനത്തെ ആദ്യ കുട്ടി പൊലീസ് ബാൻഡ് സംഘം പടിയിറങ്ങുന്നു മാനന്തവാടി: -കുട്ടി പൊലീസ് സംവിധാനം ആരംഭിച്ച കാലത്ത് തുടങ്ങിയ ആദ്യ ബാൻഡ് സംഘം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പടിയിറങ്ങുന്നു. മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ സംഘമാണ് ഈ അധ്യായന വർഷത്തോടെ പടിയിറങ്ങുന്നത്. സ്വാതന്ത്ര്യദിന പരേഡ് ഉൾപ്പെടെ സർക്കാറി​െൻറ മുഴുവൻ പരിപാടികളിലും ബാൻഡ് വാദ്യത്തിൽ നിറസാന്നിധ്യമായിരുന്ന സംഘമാണ് നീണ്ട അഞ്ചു വർഷത്തിനുശേഷം പടിയിറങ്ങുന്നത്. 2013ൽ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് രൂപവത്കരിച്ച വർഷം മുതൽ മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സിക്കായി ബാൻഡ് സംഘം ആരംഭിച്ചിരുന്നു. അന്ന് എട്ടാം ക്ലാസ് വിദ്യാർഥികളായിരുന്ന ഇവരിന്നിപ്പോൾ പ്ലസ്ടു വിദ്യാർഥികളാണ്. അന്ന് എ.ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടറായിരുന്ന കെ.ടി. ജോസഫി​െൻറ ശിക്ഷണത്തിലാണ് ക്യാപ്റ്റൻ അഭിജിത്ത് സി. അജയ‍​െൻറ നേതൃത്വത്തിലുള്ള 20അംഗ സംഘം ബാൻഡ് സെറ്റ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി പൊലീസ് സേനക്കുതന്നെ അഭിമാനമായി ഇവർ മാറി. അധ്യാപകൻ ജോസഫ് സി. പോൾ മാഷി​െൻറ ആത്മാർഥമായ ഇടപെടലും മുതൽക്കൂട്ടായി. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ പരേഡുകളിൽ കഴിഞ്ഞ അഞ്ചു വർഷമായി മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറിയിലെ 20 അംഗസംഘം നിറസാന്നിധ്യമായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലിലൂടെ പോയി എ ഗ്രേഡ് കരസ്ഥമാക്കാനും ഈ കുട്ടി പൊലീസ് സംഘത്തിന് കഴിഞ്ഞു. അഭിമാനനേട്ടം കരസ്ഥമാക്കിയ സംഘത്തിന് പൊലീസ് വകുപ്പ് യാത്രയയപ്പ് നൽകി. എസ്.പി.സി ജില്ല നോഡൽ ഓഫിസർ ഡിവൈ.എസ്.പി കെ. മുഹമ്മദ് ഷാഫി അംഗങ്ങൾക്ക് ഉപഹാരം നൽകി. കഴിഞ്ഞ അഞ്ചുവർഷം തങ്ങളുടെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളാണെന്നും പൊലീസ് സേനയിൽ ചേരാനാണ് തങ്ങൾക്കിഷ്ടമെന്നും ക്യാപ്റ്റൻ അഭിജിത്ത് പറഞ്ഞു. WEDWDL19 മാനന്തവാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ബാൻഡ് സംഘം ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിക്കൊപ്പം എഫ് സോൺ കലോത്സവം മുട്ടിലിൽ; സംഘാടക സമിതി യോഗം ഇന്ന് മുട്ടിൽ: കാലിക്കറ്റ് സർവകലാശാല യൂനിയൻ എഫ് സോൺ കലോത്സവത്തി​െൻറ സ്റ്റേജ് മത്സരങ്ങൾ ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ മുട്ടിലിൽ നടക്കും. മുട്ടിലിൽ ദേശീയപാതക്കു സമീപമുള്ള സ്വകാര്യ കാർ ഡീലർമാരുടെ കെട്ടിടത്തിലും പരിസരത്തുമായായിരിക്കും സ്റ്റേജിന മത്സരം നടക്കുക. കലോത്സവ നടത്തിപ്പിന് മുട്ടിൽ ഡബ്ല്യു.എ.ഒ കോളജ് അധികൃതർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രത്യേക വേദിയിൽ മത്സരം നടത്തുന്നതെന്ന് യൂനിയൻ അറിയിച്ചു. കലോത്സവത്തി​െൻറ വിജയത്തിനായി വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുട്ടിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വിപുലമായ സംഘാടകസമിതി യോഗം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story