Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:46 AM GMT Updated On
date_range 22 Sep 2017 5:46 AM GMTഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന സമ്മേളനം 13ന് തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന സമ്മേളനം ഒക്ടോബർ 13, 14 തീയതികളിൽ കോഴിക്കോട് നടക്കും. രാവിലെ 11ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ഹിന്ദി ഭാഷക്ക് അങ്ങേയറ്റം അവഗണനയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മറ്റെല്ലാ ഭാഷകളും വിഷയങ്ങളും ഒന്നാം ക്ലാസ് മുതൽ പഠിക്കുമ്പോൾ അഞ്ചാം ക്ലാസ് മുതലാണ് കേരളത്തിൽ ഹിന്ദി പഠനം. ഇൗ അവഗണനക്കെതിരെ പോരാട്ടം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേഖലയിലെ സംഘടനകളെയെല്ലാം ഏകോപിപ്പിച്ച് ഹിന്ദി അധ്യാപക് മഞ്ച് രൂപവത്കരിച്ചത്. സമ്മേളനത്തിെൻറ ഭാഗമായി പ്രതിനിധി സമ്മേളനം, ഹിന്ദി വാരാഘോഷ സമാപനം, പൊതുസമ്മേളനം, പ്രകടനം തുടങ്ങിയവയുണ്ടാകും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് വി. ജോസ്, സെക്രട്ടറി കെ. മുഹമ്മദ് മുസ്തഫ, ഷിഹാബ് വേദവ്യാസ്, ജയമോഹൻ, കെ.എസ്. വൈശാഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story