Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല പദ്ധതി...

ജില്ല പദ്ധതി തയാറാക്കൽ; ശിൽപശാല

text_fields
bookmark_border
ഡിസംബർ 15നുള്ളിൽ കരടുരേഖ സമർപ്പിക്കും കൽപറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കുറ്റമറ്റ രീതിയിൽ ജില്ല പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലതല ഓഫിസർമാർക്കുള്ള ശിൽപശാല ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്നു. ജില്ലയുടെ സമഗ്രവികസനം വിഭാവനം ചെയ്യുക, വികസന വിടവുകൾ കണ്ടെത്തി ജില്ലതല ലക്ഷ്യങ്ങളും മുൻഗണനകളും നിശ്ചയിക്കുക, സംയുക്തമായി ഏറ്റെടുക്കേണ്ട പ്രശ്നങ്ങൾ കണ്ടെത്തി ഓരോ യൂനിറ്റി​െൻറയും ചുമതല നിർവഹിക്കുക, പരിസ്ഥിതിക്ക് ദോഷകരമായ പ്രശ്നങ്ങൾക്ക് സംയുക്തമായി പരിഹാരം കാണുക എന്നിവയാണ് ജില്ല പദ്ധതി രൂപവത്കരണത്തി​െൻറ ലക്ഷ്യം. ഗവർണറുടെ നയപ്രഖ്യാപനത്തി​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ ജില്ല വികസന പദ്ധതി തയാറാക്കുന്നത്. പദ്ധതിരേഖക്ക് രണ്ടുഭാഗങ്ങളും ഏഴ് അധ്യായങ്ങളും ഉണ്ടാകും. ആമുഖം, വിഭവങ്ങൾ, സ്ഥലമാന ആസൂത്രണം, കാർഷിക മേഖല, സേവന മേഖല, പശ്ചാത്തല മേഖല തുടങ്ങിയവയാണ് പദ്ധതി രേഖയിലെ വിഷയങ്ങൾ. ജില്ല പദ്ധതി രൂപവത്കരണത്തിന് 27 ഉപസമിതികൾ ഉണ്ടാകും. ഉപസമിതികളുടെ ചെയർമാൻ ഡി.പി.സി മെംബർ ആയിരിക്കും. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധർ അംഗങ്ങളായിരിക്കും. അഞ്ചുഘട്ടങ്ങൾ അന്തിമപദ്ധതി രേഖ തയാറാക്കുന്നതിന് മുന്നോടിയായി ഉണ്ടാകും. കരടുപദ്ധതി രേഖ ഡിസംബർ 15നകം ജില്ല വികസന സമിതിയിൽ സമർപ്പിക്കും. 2018 ജനുവരി 15നകം കരടുപദ്ധതി രേഖക്ക് സർക്കാർ അംഗീകാരം നൽകും. അഞ്ചുവർഷമാണ് പദ്ധതിരേഖയുടെ കാലാവധി. ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ സോമസുന്ദര ലാൽ ജില്ല പദ്ധതി തയാറാക്കേണ്ട വിധം യോഗത്തിൽ വിശദീകരിച്ചു. ----------- ബോധവത്കരണ ക്ലാസ് കൽപറ്റ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവർത്തിക്കുന്ന വകുപ്പുതല ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കും സംഘടന ഭാരവാഹികൾക്കുമായി സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ മാനന്തവാടി വൈറ്റ് ഫോർട്ട് ഹോട്ടലിൽ ബോധവത്കരണ ക്ലാസ് നടത്തി. 2016 ലെ റൈറ്റ് ടു പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസി​െൻറ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ സജീവൻ ഉദ്ഘാടനം ചെയ്തു. നാഷനൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി കൺവീനർ എം. സുകുമാരൻ ക്ലാസെടുത്തു. കെ.കെ. പ്രജിത്ത്, വി.സി. സത്യൻ, എച്ച്. സൂരജ് എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണം, പൊലീസ്, വിദ്യാഭ്യാസം, തൊഴിൽ, എംപ്ലോയ്മ​െൻറ്, ആരോഗ്യം, സാമൂഹികനീതി എന്നി വകുപ്പിലെ വിവിധ വിഭാഗം ജീവനക്കാർ പങ്കെടുത്തു. WEDWDL7 റൈറ്റ് ടു പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട് സംബന്ധിച്ച് നടത്തിയ ബോധവത്കരണ ക്ലാസി​െൻറ ഉദ്ഘാടനം മാനന്തവാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദ സജീവൻ നിർവഹിക്കുന്നു ------------ സ്വാഗതസംഘം രൂപവത്കരണ യോഗം നാളെ കൽപറ്റ: ജില്ല ഇൻഫർമേഷൻ ഓഫിസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷത്തി​െൻറ ഭാഗമായി ജില്ല കലക്ടറുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ സ്വാഗതസംഘ രൂപവത്കരണ യോഗം ചേരും. -------------- വിദ്യാർഥികൾക്ക് പോസ്റ്റർ നിർമാണ മത്സരം കൽപറ്റ: ജില്ല ശുചിത്വമിഷനും കോളജുതല എൻ.എസ്.എസ് യൂനിറ്റും സംയുക്തമായി കോളജ് വിദ്യാർഥികൾക്കായി സ്വച്ഛതാ പോസ്റ്റർ നിർമാണ മത്സരം നടത്തുന്നു. സെപ്റ്റംബർ 25നകം പുനരുപയോഗ സാധനങ്ങൾ ഉപയോഗപ്പെടുത്തിയാണ് എ​െൻറ മാലിന്യം എ​െൻറ ഉത്തരവാദിത്തമെന്ന വിഷയത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. സമയബന്ധിതമായി ലഭിക്കുന്ന പോസ്റ്ററുകളിൽ ഗുണനിലവാരത്തിലും വിഷയത്തിലും മുൻപന്തിയിൽ നിൽക്കുന്നവക്ക് സമ്മാനങ്ങളും മുഴുവൻ ഇനങ്ങളും ഉൾക്കൊള്ളിച്ച് ജില്ലാടിസ്ഥാനത്തിൽ പ്രദർശന -ശിൽപശാല സംഘടിപ്പിക്കുമെന്നും ജില്ല ശുചിത്വമിഷൻ കോ-ഓഡിനേറ്റർ അറിയിച്ചു. ------------ അണ്ടർ വാല്വേഷൻ അദാലത്ത് കൽപറ്റ: വൈത്തിരി, സുൽത്താൻ ബത്തേരി സബ് രജിസ്ട്രാർ ഓഫിസുകളിൽ അണ്ടർ വാല്വേഷൻ അദാലത്ത് നടത്തും. സെപ്റ്റംബർ 25ന് വൈത്തിരിയിലും 26ന് സുൽത്താൻ ബത്തേരിയിലുമാണ് അദാലത്ത് നടത്തുക. അദാലത്തിൽ 2010 ഏപ്രിൽ മുതൽ 2017 ആഗസ്റ്റുവരെ വിലകുറച്ച് രജിസ്റ്റർ ചെയ്ത ആധാരത്തിൻമേൽ അണ്ടർ വാല്വേഷൻ നടപടികൾക്കായി റിപോർട്ട് ചെയ്തിട്ടുള്ള കേസുകൾ കുറഞ്ഞനിരക്കിൽ തുക അടച്ച് തീർപ്പാക്കാം. ഈ അവസരം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ല രജിസ്ട്രാർ അറിയിച്ചു. ----------- ക്ഷേമനിധി ബോർഡ് സിറ്റിങ് കൽപറ്റ: ജില്ല മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സെപ്റ്റംബർ 22ന് രാവിലെ 11 മുതൽ മാനന്തവാടി മുനിസിപ്പൽ ടൗൺഹാളിൽ സിറ്റിങ് നടത്തും. തൊഴിലാളികൾ ലൈസൻസ്, റേഷൻകാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക്, ആർ.സി, പെർമിറ്റ് എന്നിവയുടെ പകർപ്പുസഹിതം ഹാജരാകണം. -------- ഡോക്ടർ നിയമനം കൽപറ്റ: ജില്ല മാനസിക ആരോഗ്യപദ്ധതിയുടെ കീഴിൽ താൽകാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26ന് രാവിലെ 11ന് മാനന്തവാടി ഐ.ഡി.എസ്.പി. ഹാളിൽ നടത്തും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്േട്രഷനുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഹാജരാകണം. ------------- കൂടിക്കാഴ്ച കൽപറ്റ: ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ േട്രഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽകാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26ന് രാവിലെ 11ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ടെക് ഡിഗ്രിയോ ത്രിവത്സര ഡിപ്ലോമയോ ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി പങ്കെടുക്കണം. ഫോൺ: 04936 205519. ----------- അപേക്ഷ ക്ഷണിച്ചു കൽപറ്റ: നെന്മേനി ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി േട്രഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 26വരെ നൽകാം. ഫോൺ: 04936 266700. ------------ റാങ്ക് ലിസ്റ്റ് റദ്ദായി കൽപറ്റ: ജില്ലയിൽ വിവിധ വകുപ്പിൽ എൽ.ഡി ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്/ടൈപ്പിസ്റ്റ് ക്ലർക്ക് (അംഗപരിമിതർ) 2013 ഒക്ടോബർ നാലിന് നിലവിൽവന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് റദ്ദായതായി ജില്ല പി.എസ്.സി ഓഫിസർ അറിയിച്ചു. ------------ ടെണ്ടർ ക്ഷണിച്ചു കൽപറ്റ: മാനന്തവാടി ൈട്രബൽ ഓഫിസി​െൻറ വാളേരി പ്രീമെട്രിക് ഹോസ്റ്റലിൽ കുഴൽകിണർ നിർമിക്കുന്നതിന് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഒക്ടോബർ 5ന് ഒന്നുവരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 04935 240210. ----------------- വൈദ്യുതി മുടങ്ങും കൽപറ്റ: മേപ്പാടി സെക്ഷനു കീഴിലെ കെ.ബി റോഡുമുതൽ ചൂരൽമല വരെയുള്ള പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ------------ ടൂറിസ്റ്റ് ബസ് ഉടമകളുടെ യോഗം ഇന്ന് കൽപറ്റ: ഓൾ കേരള കോൺട്രാക്റ്റ് ഗ്യാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമകളുടെ യോഗം വ്യാഴാഴ്ച രാവിലെ 11മണിക്ക് കാക്കവയൽ ഗോകുലം ഹെറിറ്റേജ് പ്ലാസ ഹോട്ടലിൽ ചേരും. ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് ബസ് ഉടമകളും യോഗത്തിൽ പങ്കെടുക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story