Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2017 5:44 AM GMT Updated On
date_range 15 Sep 2017 5:44 AM GMTപേരാമ്പ്രയിൽ ബസ് ഒാേട്ടായിലിടിച്ചു
text_fieldsbookmark_border
ബസുകളുടെ അശ്രദ്ധ കാരണം നിരവധി പ്രശ്നങ്ങളാണ് പേരാമ്പ്രയിൽ ഉണ്ടാവുന്നത് പേരാമ്പ്ര: ബസ്സ്റ്റാൻഡിന് സമീപം സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ചു. നിയന്ത്രണം വിട്ട ഓട്ടോ നടപ്പാതയിലേക്ക് കയറി വൈദ്യുതിക്കാലിലിടിച്ച് നിൽക്കുകയായിരുന്നു. ഓട്ടോക്ക് കേടുപാട് സംഭവിച്ചതല്ലാതെ ആർക്കും പരിക്കില്ല. കോഴിക്കോട്നിന്ന് കുറ്റ്യാടിക്ക് പോകുന്ന ബസ് പേരാമ്പ്ര സ്റ്റാൻഡിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് ഒരേ ദിശയിലുള്ള ഓട്ടോയിൽ ഇടിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ബസുകളുടെ അശ്രദ്ധ കാരണം നിരവധി പ്രശ്നങ്ങളാണ് പേരാമ്പ്രയിൽ ഉണ്ടാവുന്നത്. ബുധനാഴ്ച മത്സര ഓട്ടത്തിൽ ഏർപ്പെട്ട രണ്ട് സ്വകാര്യ ബസുകൾ പേരാമ്പ്ര ബസ്സ്റ്റാൻഡില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാൻഡിൽ ഇരു ബസുകളും ചേര്‍ത്തുനിര്‍ത്തിയതോടെ ഒരു ബസില്‍നിന്ന് യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. രണ്ട് ബസുകളുടേയും ട്രിപ്പുകള്‍ റദ്ദായി. കഴിഞ്ഞ ആഴ്ചയും മത്സര ഓട്ടത്തെ തുടര്‍ന്ന് യാത്രക്കാര്‍ ബസുകള്‍ തടഞ്ഞ് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും സമാനമായ അവസ്ഥ ആവര്‍ത്തിക്കുകയാണ്. അടുത്തിടെയാണ് സ്റ്റാൻഡിന് മുന്നില്‍ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന യാത്രക്കാരനെ ബസിടിച്ചത്. കാലിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തിെൻറ ഒരു കാല് മുറിച്ചുമാറ്റേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story