നഞ്ചന്‍കോട്^-നിലമ്പൂര്‍ റെയില്‍പാത: അനിശ്ചിതത്വം തുടരുന്നു

05:48 AM
13/09/2017
നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത: അനിശ്ചിതത്വം തുടരുന്നു Lead P4 നഞ്ചന്‍കോട്--നിലമ്പൂര്‍ റെയില്‍പാത: അനിശ്ചിതത്വം തുടരുന്നു *കർണാടകം അനുമതി നൽകാൻ തയാറായിട്ടും സംസ്ഥാന സർക്കാറിന് മടി സുല്‍ത്താന്‍ ബത്തേരി: വയനാടി​െൻറ സ്വപ്‌നമായ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതിനാല്‍ പദ്ധതി വിദൂരസ്വപ്‌നമായി മാറുന്നു. സര്‍വേക്കുള്ള അനുമതി നല്‍കാന്‍ കര്‍ണാടക തയാറാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തുടര്‍ ചര്‍ച്ചക്ക് മുതിരാതെ മടിച്ചു നില്‍ക്കുന്നതാണ് പദ്ധതി അനിശ്ചിതത്വത്തിലാകാൻ കാരണമെന്ന് ആേരാപണമുണ്ട്. റെയില്‍വേ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പദ്ധതി യാഥാർഥ്യത്തോട് അടുക്കുന്ന പല സാഹചര്യത്തിലും തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. റെയില്‍വെ കടന്നുപോകുന്ന ഭാഗത്ത് സര്‍വേ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടകം ഉടന്‍ പുറപ്പെടുവിച്ചേക്കും. ഇതിനാവശ്യമായ നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചതായി നീലഗിരി-വയനാട് എന്‍.എച്ച് ആൻഡ് റെയില്‍വേ കര്‍മസമിതി കണ്‍വീനര്‍ ടി.എം. റഷീദ് പറഞ്ഞു. നിലവിലെ നിയമപ്രകാരം കേന്ദ്ര റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയ പദ്ധതിയുടെ സര്‍വേ തടസ്സപ്പെടുത്താന്‍ കര്‍ണാടക വനംവകുപ്പിന് അനുമതിയില്ല. എന്നാല്‍, കര്‍ണാടക സര്‍വേക്ക് എതിരാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ പദ്ധതിയെ തഴഞ്ഞത്. ആഗസ്റ്റ് 29ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കര്‍മസമിതി ഭാരവാഹികള്‍ എന്നിവര്‍ കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് അനുമതിയുടെ കാര്യത്തില്‍ തീരുമാനമായത്. ഇതിന്മേലുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കര്‍ണാടകയാണ് സര്‍വേക്ക് തടസ്സം നില്‍ക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും സര്‍വേ അനുമതി ലഭിക്കുന്നതിനായി ഇതുവരെ സര്‍ക്കാര്‍ കര്‍ണാടകക്ക് കത്ത് നല്‍കിയിട്ടില്ല. മാര്‍ച്ച് 17ന് സംസ്ഥാന ഗതാഗത സെക്രട്ടറിയും ഡോ. ഇ. ശ്രീധരനും കര്‍ണാടക അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പാതയുടെ സര്‍വേക്ക് അനുമതി നല്‍കാനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, കേരളത്തി​െൻറ ഭാഗത്തുനിന്നും തുടര്‍ നടപടികളുണ്ടായില്ല. പിന്നീട് പലപ്പോഴായി നടന്ന ചര്‍ച്ചയില്‍ തലശ്ശേരി-മൈസൂര്‍ പാതയാണ് ഉയര്‍ന്നുവന്നത്. പ്രാരംഭ പ്രവർത്തികൾക്കും സർവേക്കുമായി വകയിരുത്തിയ പണം ലഭ്യമാകാതായതോടെ പദ്ധതിയിൽ നിന്നും ഡി.എം.ആർ.സിയും പിന്മാറിയിരുന്നു. ഇനി സര്‍വേക്കുള്ള അനുമതി കര്‍ണാടക നല്‍കിയാല്‍തന്നെ പ്രവര്‍ത്തികള്‍ ആര് ഏറ്റെടുക്കുമെന്നത് പ്രധാന പ്രശ്‌നമാണ്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഡി.എം.ആര്‍.സിയുടെ ഓഫിസുകള്‍ ജൂണ്‍ അടച്ചുപൂട്ടിയിരുന്നു. ADD RAILWAY SLUG -------------------------------------- ശസ്ത്രക്രിയക്കുള്ള വിളിക്കായി കാത്തിരിക്കുമ്പോഴും ആശങ്കയോടെ ഉണ്ണികൃഷ്ണൻ *വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള പണത്തിനായി സുമനസ്സുകളുടെ സഹായം തേടുന്നു കൽപറ്റ: എപ്പോൾ വേണമെങ്കിലും ഉണ്ണികൃഷ്ണനെ തേടി ആ വിളിയെത്താം. ഇരുവൃക്കകളും തകരാറിലായ മേപ്പാടി ചൂരൽമല ഉത്തൂന്തൽ ഉണ്ണികൃഷ്ണൻ കാത്തിരിക്കുന്നതും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ആശുപത്രിയിൽനിന്നുള്ള ആ വിളിക്കായാണ്. അവയവദാന പട്ടികയിൽ നാലാമത്തെ ആളാണിപ്പോൾ ഉണ്ണികൃഷ്ണനെന്നും രണ്ടുലക്ഷത്തോളം രൂപ തയാറാക്കി വെക്കണമെന്നുമാണ് ആശുപത്രി അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന് ചേരുന്ന വൃക്ക ലഭ്യമായാൽ ആശുപത്രിയിൽനിന്നും ഉടനെ ശസ്ത്രക്രിയ നടത്തണമെന്ന വിളിയെത്തും. എന്നാൽ, അതിന് സുമനസ്സുകളുടെ സഹായം കൂടിയേ തീരു. മൂന്നുവർഷം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ആദ്യ ശസ്ത്രക്രിയ നടന്നത്. ഇരുവൃക്കകളും തകരാറിലായ അന്ന് സഹോദര‍​െൻറ ഒരു വൃക്കയാണ് ഉണ്ണികൃഷ്ണന് മാറ്റിവെച്ചതെങ്കിലും പ്രവൃത്തിച്ചില്ല. ആകെയുണ്ടായിരുന്ന 14 സ​െൻറ് സ്ഥലവും വീടും വിറ്റും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു അന്ന് 13 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ശസ്ത്രക്രിയയും മറ്റു ചികിത്സയും നടത്തിയത്. തുടർന്ന്, ആഴ്ചയിൽ മൂന്നുദിവസം സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തിവരുകയാണ്. ഭാര്യ മാതാവി​െൻറ സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് ഉണ്ണികൃഷ്ണനും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുന്നത്. ഇരുപതുകാരനായ മൂത്തമകൻ കൂലിവേല ചെയ്തും ഭാര്യ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിൽ താത്കാലിക ജോലി ചെയ്തുമാണ് ചികിത്സക്കും മറ്റു പെൺകുട്ടികളുടെ പഠനവും വീട്ടിലെ കാര്യങ്ങളും നടത്തുന്നത്. വൃക്ക പ്രവർത്തുന്നില്ലെന്ന് ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വ്യക്തമായതോടെയാണ് അവയവദാന പട്ടികയിൽ സ്വീകർത്താവായി ഉൾപ്പെടുത്തിയത്. രണ്ടുലക്ഷം രൂപയാണ് അത്യാവശ്യമായി കരുതാൻ പറഞ്ഞിട്ടുള്ളതെങ്കിലും ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും പിന്നെയും ലക്ഷങ്ങൾ വേണം. ഇതിനായി ഒരുവഴിയും കാണാതെ നിസ്സഹായാവസ്ഥയിലാണ് ഉണ്ണികൃഷ്ണനും കുടുംബവും. സുമനസ്സുകൾക്ക് സാമ്പത്തിക സഹായം മേപ്പാടി സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കോട്ടപ്പടി ശാഖയിൽ 67167079836 എന്ന അക്കൗണ്ട് നമ്പറിൽ പണം അയക്കാം. ഐ.എഫ്.എസ്.സി. കോഡ്: SBIN0070478. ഫോൺ: 7561845824. TUEWDL4 unnikrishnan ഉണ്ണികൃഷ്ണൻ EDITION TOO)

COMMENTS