ടാക്സി ഡ്രൈവറെ മർദിച്ചതായി പരാതി

05:48 AM
13/09/2017
വടകര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് . ചോമ്പാല എരിക്കിൻചാലിലെ കൂട്ടായി ഹൗസിൽ അർഷാദിനാണ് (32) പരിക്കേറ്റത്. ഇയാൾ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരുമായി വയനാട് മീനങ്ങാടിയിൽ പോയി തിരിച്ചുവരുമ്പോൾ 12ാം മൈലിലാണ് അക്രമം നടന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ റോഡ് മുതൽ ചുരം വരെ റോഡ് വളരെ മോശമായതിനാൽ പതുക്കെ വാഹനം ഓടിച്ച് വരുകയായിരുന്നു അർഷാദ്. ഇതിനിടെ, പിന്നിലെത്തിയ രണ്ട് സ്വകാര്യ കാറുകൾ ഹോൺ അടിക്കുകയും സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് അർഷാദി​െൻറ വാഹനം തടയുകയും ചെയ്തു. തുടർന്ന്, ൈഡ്രവർ സീറ്റിലുണ്ടായിരുന്ന അർഷാദിെന പിടിച്ച് പുറത്തിറക്കി അഞ്ചു യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു. അർഷാദി​െൻറ കൈയെല്ല് പൊട്ടി. നാട്ടുകാർ ഇടപെട്ടതോടെ പൊലീസ് സ്ഥലത്തെത്തി. തുടർന്ന്, അർഷാദിനോടും സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു. വെള്ളമുണ്ട സ്റ്റേഷനിലെത്തിയ അർഷാദിനോട് പൊലീസ് മോശമായി പെരുമാറിയതായും അക്രമികൾക്ക് അനുകൂലമായി നിലപാടെടുത്തതായും അർഷാദ് പറഞ്ഞു. നടന്ന സംഭവങ്ങൾ കേൾക്കാൻ തയാറാവാത്ത സമീപനമാണ് പൊലീസ് കൈക്കൊണ്ടതെന്ന് പറയുന്നു. സംഭവത്തിൽ ഉന്നത പൊലീസ് മേധാവികൾക്ക് പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അർഷാദ്.

COMMENTS