Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപജില്ല സ്‌കൂൾ...

ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവ ജേതാക്കൾ

text_fields
bookmark_border
നാദാപുരം: ഉപജില്ല സ്കൂൾ ശാസ്‌ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാദാപുരം സി.സി.യു.പി സ്‌കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം വാണിമേൽ എം.യു.പി സ്‌കൂളിനാണ്. മൂന്നാം സ്ഥാനം വിലങ്ങാട് സ​െൻറ് ജോർജ് സ്‌കൂളും തൂണേരി വെസ്റ്റ് എൽ.പി സ്കൂളും പങ്കിട്ടു. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാദാപുരം ഗവ. യു.പി സ്കൂളിനും രണ്ടാം സ്ഥാനം വിലങ്ങാട് സ​െൻറ് ജോർജ് സ്കൂളിനും മൂന്നാം സ്ഥാനം നാദാപുരം സി.സി.യു.പി സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ വിലങ്ങാട് സ​െൻറ് ജോർജ് സ്കൂളിന് ഒന്നും പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടും വളയം ഗവ. ഹയർസെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നും കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടും വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം കരസ്ഥമാക്കി. സാമൂഹികശാസ്ത്രത്തിൽ ഒന്നാം സ്ഥാനം നാദാപുരം സി.സി.യു.പിയും രണ്ടാം സ്ഥാനം വാണിമേൽ എം.യു.പിയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം വെള്ളൂർ എം.എൽ.പിയും എളയടം എൽ.പിയും പങ്കിട്ടു. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാദാപുരം സി.സി.യു.പിയും രണ്ടാം സ്ഥാനം ഗവ. യു.പി സ്കൂൾ നാദാപുരവും മൂന്നാം സ്ഥാനം കച്ചേരി യു.പിയും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളും കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്കൂളും പങ്കിട്ടു. രണ്ടാം സ്ഥാനം വാണിമേൽ ക്രസൻറ് സ്കൂളിന് ലഭിച്ചു. മൂന്നാം സ്ഥാനം വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളും നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും പങ്കിട്ടു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കല്ലാച്ചി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒന്നും പേരോട് എം.ഐ.എം ഹയർസെക്കൻഡറി സ്കൂൾ രണ്ടും ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി. എൽ.പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ നാദാപുരം ഗവ. യു.പി സ്കൂൾ ഒന്നും വിലങ്ങാട് സ​െൻറ് ജോർജ് സ്കൂൾ രണ്ടും പെരുമുണ്ടച്ചേരി എസ്.വി.എൽ.പി മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാദാപുരം ഗവ. യു.പി സ്കൂൾ, രണ്ടാം സ്ഥാനം വിലങ്ങാട് സ​െൻറ് ജോർജ് സ്കൂൾ, മൂന്നാം സ്ഥാനം നാദാപുരം സി.സി.യു.പി സ്കൂൾ എന്നിവർ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം വിലങ്ങാട് സ​െൻറ് ജോർജ് ഹൈസ്കൂൾ, രണ്ടാം സ്ഥാനം പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാം സ്ഥാനം വാണിമേൽ ക്രസൻറ് ഹൈസ്കൂൾ എന്നിവർ നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം വെള്ളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. രണ്ടാം സ്ഥാനം പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം വാണിമേൽ ക്രസൻറ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story