Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡരികിൽ മരത്തടികൾ

റോഡരികിൽ മരത്തടികൾ

text_fields
bookmark_border
മൂലങ്കാവ്: റോഡരികിലെ മരത്തടികൾ നീക്കംചെയ്യാൻ നടപടിയില്ല. മൂലങ്കാവ്-കരിപ്പൂർ റോഡിൽ പള്ളിപ്പടി ഇറക്കത്തിലാണ് മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. മൂന്നു മാസത്തോളമായി മരങ്ങൾ റോഡിൽ കിടക്കാൻ തുടങ്ങിയിട്ട്. റോഡിൽ മരത്തടികൾ ഇടുന്നത് ബത്തേരി മുനിസിപ്പാലിറ്റി കർശനമായി വിലക്കിയിട്ടുണ്ട്. മരങ്ങൾക്ക് സമീപത്തും ഇത് സംബന്ധിച്ച് നോട്ടീസുകൾ ഒട്ടിച്ചിട്ടുണ്ട്. എന്നാൽ, നടപടിയുണ്ടാകുന്നില്ല. SUNWDL25 മൂലങ്കാവ് --കരിപ്പൂർ റോഡിലെ മരത്തടികൾ വയനാട്ടിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനവും അപ്രത്യക്ഷമായി - 1210 കിലോമീറ്റര്‍ നീളത്തില്‍ സസ്യ-വൃക്ഷാവരണവും ഇല്ലാതെയായതായി കണ്ടെത്തൽ കല്‍പറ്റ-: വയനാട്ടിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനവും അപ്രത്യക്ഷമായതായി കണ്ടെത്തൽ. കബനി തടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള സമഗ്ര പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി വയനാട് ജില്ല മണ്ണു സംരക്ഷണ ഓഫിസര്‍ പി.യു. ദാസ് നടത്തിയ ആറ് മാസത്തോളം നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തല്‍. തോടുകള്‍, പുഴകള്‍ എന്നിവയുടെ ഓരങ്ങളില്‍ 1210 കിലോമീറ്റര്‍ നീളത്തില്‍ സസ്യ-വൃക്ഷാവരണം നഷ്ടമായതായും പഠനത്തില്‍ വ്യക്തമായി. തോടുകളുടെയും പുഴകളുടെയും ഉദ്ഭവസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നതില്‍ മൂന്നിലൊന്നിലും അധികം നീര്‍ച്ചാലുകളാണ് ഇല്ലാതായതെന്ന് പി.യു. ദാസ് പറഞ്ഞു. 585 കിലോമീറ്റര്‍ നീളത്തില്‍ തോടുകളുടെയും പുഴകളുടെയും ഓരങ്ങള്‍ മണ്ണിടിച്ചിലിനു വിധേയമാകുകയാണ്. തോടുകള്‍ക്കകത്ത് രൂപപ്പെട്ട മണ്‍തിട്ടകളും തുരുത്തുകളും തോടുകളുടെ ഗതിമാറുന്നതിനും കൃഷിനാശത്തിനും പാരിസ്ഥിതിക ആഘാതത്തിനും കാരണമായി. ശേഷിക്കുന്ന പ്രകൃതിദത്ത ഉറവകളുടെ ജലനിര്‍ഗമനശേഷി കുറഞ്ഞു. കബനി നീര്‍ത്തടത്തി​െൻറ ഉദ്ഭവസ്ഥാനങ്ങളിലെ വനം, പ്ലാേൻറഷനുകള്‍, ഇതര കൃഷിഭൂമികള്‍ എന്നിവക്ക് മൂല്യശോഷണവും സംഭവിച്ചു. മഴക്കാലങ്ങളില്‍ മാത്രം വെള്ളം കെട്ടിനില്‍ക്കുന്നതാണ് ജില്ലയിലെ 26.80 ശതമാനം (43840 ഹെക്ടര്‍) ഭൂപ്രദേശം. ചതുപ്പുകളുടെ ശോഷണം നദികളുടെ ശോഷണത്തിനും ഇടയാക്കുകയാണ്. വനപ്രദേശങ്ങള്‍ പ്ലാേൻറഷനുകളായി മാറിയത് ജലസ്രോതസ്സുകളെ ദുര്‍ബലമാക്കുകയാണ്. വനാതിര്‍ത്തിയില്‍ നിര്‍മിക്കുന്ന കാട്ടാന പ്രതിരോധ കിടങ്ങുകള്‍ വരള്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. 1,38,851 ഹെക്ടര്‍ കരയും 24,919 ഹെക്ടര്‍ വയലും ഉള്‍പ്പെടെ 1,63,570 ഹെക്ടറാണ് വയനാടി​െൻറ ഭൂവിസ്തൃതി. 2354.70 മില്ലീമീറ്റാണ് ശരാശരി വര്‍ഷപാതം. 2720 നീര്‍ച്ചാലുകളാണ് ജില്ലയില്‍. 3248.75 കിലോമീറ്ററാണ് ഇവയുടെ ആകെ നീളം. നീര്‍ച്ചാലുകളുടെ ഫ്രീക്വന്‍സി ചതുരശ്ര കിലോമീറ്ററിനു 2.45 എണ്ണവും സാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 1.98 കിലോമീറ്ററുമാണ്. കബനി, നൂല്‍പ്പുഴ, വാരഞ്ചിപ്പുഴ(നുഗു), മസാലെ തോട്, ബാലെ മസ്തുഗുഡി, വളപട്ടണം പുഴ, കോരപ്പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, ചാലിയാര്‍ എന്നിവയുടേതായി 2,13,030 ഹെക്ടര്‍ വൃഷ്ടിപ്രദേശമാണ് വയനാട്ടില്‍. ഇതില്‍ 1,63,570 ഹെക്ടറും കബനിയുടെ വൃഷ്ടിപ്രദേശമാണ്. 60,350 ഹെക്ടര്‍ വനവും 33,320 ഹെക്ടര്‍ പ്ലാേൻറഷനും 24,919 ഹെക്ടര്‍ വയലും 44,981 ഹെക്ടര്‍ കരഭൂമിയും ഉള്‍പ്പെടുന്നതാണിത്. 26,012 ഹെക്ടര്‍ വരുന്ന നൂല്‍പ്പുഴയുടെ വൃഷ്ടിപ്രദേശത്ത് 19,360 ഹെക്ടര്‍ വനവും 519 ഹെക്ടര്‍ പ്ലാേൻറഷനും 5,021 ഹെക്ടര്‍ വയലും 1,112 ഹെക്ടര്‍ കരഭൂമിയുമുണ്ട്. വളപട്ടണം പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ 1,701 ഹെക്ടര്‍ വയനാട്ടിലാണ്. 1193 െഹക്ടര്‍ വനവും 475 ഹെക്ടര്‍ പ്ലാേൻറഷനും 33 ഹെക്ടര്‍ കരഭൂമിയും ഇതിലുള്‍പ്പെടും. ചാലിയാറി​െൻറ 15,008 ഹെക്ടര്‍ വൃഷ്ടിപ്രദേശം ജില്ലയിലുള്ളതില്‍ 6,110 ഹെക്ടറും വനമാണ്. പ്ലാേൻറഷന്‍- 5,998 ഹെക്ടര്‍, വയല്‍- 980 ഹെക്ടര്‍, പ്ലാേൻറഷന്‍ 5,968 ഹെക്ടര്‍ എന്നിങ്ങനെയാണ് അവശേഷിക്കുന്ന ഭൂമിയുടെ കണക്ക്. വാരാഞ്ചിപ്പുഴയുടെ 4,891-ഉം മസാലെ തോടി​െൻറ 81-ഉം ബാലെ മസ്തിഗുഡി തോടി​െൻറ 983-ഉം കോരപ്പുഴയുടെ 30-ഉം മാഹിപ്പുഴയുടെ 27-ഉം കുറ്റ്യാടിപ്പുഴയുടെ 808-ഉം അഞ്ചരക്കണ്ടി പുഴയുടെ 17-ഉം ഹെക്ടര്‍ വൃഷ്ടിപ്രദേശമാണ് ജില്ലയില്‍. 98.1 ടി.എം.സിയാണ് കബനി നദീതടത്തില്‍നിന്നുള്ള നീരൊഴുക്ക്. 0.67 ആണ് നീരൊഴുക്ക് ഗുണാങ്കം. നദീതടത്തില്‍ 26.38 ശതമാനം(43,150 ഹെക്ടര്‍) ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നതാണ്. 286 ആണ് നദീതടത്തിലെ ജല സംഭരണവുമായി ബന്ധപ്പെട്ട നിര്‍മിതികളുടെ എണ്ണം. 358 മാലിന്യ ഉറവിട കേന്ദ്രങ്ങളും നദീതടത്തിലുണ്ട്. വര്‍ഷത്തില്‍ 108 ദിവസം മുതല്‍ 154 ദിവസം വരെയാണ് മഴദിനങ്ങള്‍. ബാവലി പുഴ, മാനന്തവാടി പുഴ, പനമരം പുഴ, കന്നാരംപുഴ, കടമാന്‍തോട്, മണിക്കാട് പുഴ എന്നിവയാണ് കബനിയുടെ പ്രധാന കൈവഴികള്‍. കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തില്‍ 19,176 ഹെക്ടര്‍ ബാവലി പുഴയുടെയും 38,680 ഹെക്ടര്‍ മാനന്തവാടി പുഴയുടെയും 84,977 ഹെക്ടര്‍ പനമരം പുഴയുടെയും തടങ്ങളിലാണ്. 20,737 ഹെക്ടറാണ് മറ്റു പുഴകളുടെ തടങ്ങളില്‍. കബനി തടത്തില്‍ അവശ്യ ജലസേചനത്തിനുള്ള നിര്‍മിതികള്‍ കുറവാണെന്നും പഠനത്തില്‍ കണ്ടതായി ദാസ് പറഞ്ഞു. കബനി ജലത്തില്‍ ആറ് ടി.എം.സി മാത്രമാണ് ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. 21 ടി.എം.സി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക പരിഹാര ൈട്രബ്യൂണലി​െൻറ അനുമതി ഉണ്ടായിരിക്കെയാണ് ഈ അവസ്ഥ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story