Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:38 AM GMT Updated On
date_range 20 Nov 2017 5:38 AM GMTെഎ ലീഗ്: ഗോകുലം കേരള അവതരിച്ചു
text_fieldsbookmark_border
കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ കേരളത്തിെൻറ ഏകസാന്നിധ്യമായ ഗോകുലം കേരള എഫ്.സി ടീം സർവസജ്ജം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ ക്ലബിെൻറ ലോേഗായും ഗോപീ സുന്ദർ ഇൗണമിട്ട തീം മ്യൂസിക്കും പുറത്തിറക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കെ.ഡി.എഫ്.എ സെക്രട്ടറി സി. ഹരിദാസ് എന്നിവരും സംബന്ധിച്ചു. ക്ലബ് പ്രസിഡൻറ് വി.സി. പ്രവീൺ സ്വാഗതം പറഞ്ഞു. 25 അംഗ ടീമിനെ ചടങ്ങിൽ അവതരിപ്പിച്ചു. മലയാളി താരമായ ക്യാപ്റ്റൻ സുശാന്ത് മാത്യു ഒഴികെയുള്ള താരങ്ങൾ ടീം ലോഞ്ചിങ് ചടങ്ങിനെത്തി. വൈസ് ക്യാപ്റ്റൻ ഇർഷാദ് തൈവളപ്പിൽ, മഹുമ്മദ് റാഷിദ്, നിഖിൽ ബെർണാഡ്, ഉസ്മാൻ ആശിഖ്, എസ്. ഷിനു, ഫ്രാൻസിസി അംബാനെ, ഉറുനോവ് ഗലോം തുടങ്ങിയ താരങ്ങളാണ് ടീമിെൻറ മുതൽക്കൂട്ട്. അഫ്ഗാനിസ്താൻ ദേശീയ ടീം ക്യാപ്റ്റൻ ഫൈസൽ ഷായെസ്തയും ഗോകുലം ടീമിനൊപ്പമുണ്ട്. ഇന്ത്യയിലെ മികച്ച ടീമിനെയാണ് ഒരുക്കിയെതന്നും െഎ ലീഗിൽ പ്രവേശനം നേടിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തുെമന്നും കോച്ച് ബിനു ജോർജ് പറഞ്ഞു. അസി. കോച്ച് ഷാജിർ, ടെക്നിക്കൽ ഡയറക്ടർ സി.എം രഞ്ജിത് തുടങ്ങിയവരും ടീം ചടങ്ങിനെത്തി. നവംബർ 27നാണ് ഗോകുലത്തിെൻറ ആദ്യ മത്സരം. ഷില്ലോങ്ങിൽ നടക്കുന്ന എവേ മത്സരത്തിൽ ലജോങ് എഫ്.സിയാണ് ഗോകുലത്തിെൻറ എതിരാളികൾ. ഡിസംബർ നാലിന് രാത്രി എട്ടിന് ഹോം ഗ്രൗണ്ടായ കോഴിേക്കാട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഗോകുലം, ചെന്നൈ സിറ്റി എഫ്.സിെയ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story