Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള റാലി ഫോർ സയൻസിൽ...

കേരള റാലി ഫോർ സയൻസിൽ ഗ്രന്ഥശാലകൾ പങ്കാളികളാവണം

text_fields
bookmark_border
കൽപറ്റ: കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് ശാസ്ത്ര വീക്ഷണങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന റാലി ഫോർ സയൻസിൽ ഗ്രന്ഥശാലകൾ പങ്കാളികളാകണമെന്ന് ജില്ല ലൈബ്രറി കൗൺസിൽ അറിയിച്ചു. ശാസ്ത്ര പ്രതിഭകളായ സി.വി. രാമ‍​െൻറയും മേരി ക്യൂറിയുടെയും ജന്മദിനമായ നവംബർ നാലു മുതൽ ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ ഇന്ത്യയെ സ്വപ്നം കണ്ട ജവഹർലാൽ നെഹ്റുവി​െൻറ ജന്മദിനമായ നവംബർ 14 വരെ ഗ്രന്ഥശാലകളിൽ ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കണം. എല്ലാ ഗ്രന്ഥശാലകളും പ്രതിമാസ പരിപാടികളുടെ ഭാഗമായി രോഗപ്രതിരോധത്തിൽ വാക്സിനുകളുടെ പങ്ക്, വാക്സിനുകളും മിഥ്യാധാരണകളും, ശാസ്ത്രബോധവും സാമൂഹിക വികാസവും, ശാസ്ത്രവും മതനിരപേക്ഷതയും, യുക്തിചിന്തയുടെ ഗ്രഹണകാലം, വിശ്വാസബാധയേറ്റ സമൂഹം എന്നീ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കണം. കൂടാതെ, ഗ്രന്ഥശാലകളിൽ ശാസ്ത്രപരീക്ഷണങ്ങളും, അന്ധവിശ്വാസ അനാചാരങ്ങൾക്കെതിരായ ബോധവത്കരണവും സംഘടിപ്പിക്കേണ്ടതാണ്. കേരള റാലി ഫോർ സയൻസ് 2017‍​െൻറ http:/rallyforscience.org എന്ന വെബ്സൈറ്റിൽ ലോഗിൻചെയ്ത് സദസ്സ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ വിദഗ്ധരെ ലഭിക്കും. നവംബർ 14ന് ജില്ല കേന്ദ്രങ്ങളിൽ നടക്കുന്ന ശാസ്ത്രറാലിയിൽ എല്ലാ ഗ്രന്ഥശാലകളും ബാലവേദി അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി അറിയിച്ചു. അക്ഷയകേന്ദ്രം ബാങ്കിങ് കിയോസ്ക് തുടങ്ങി കൽപറ്റ: കോട്ടപ്പടി എസ്.ബി.ഐ ബ്രാഞ്ചിനു കീഴിൽ തൃക്കൈപ്പറ്റ അക്ഷയ കേന്ദ്രത്തിന് അനുവദിച്ച ബാങ്കിങ് കിയോസ്കി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ തമ്പി നിർവഹിച്ചു. തൃക്കൈപ്പറ്റ പ്രദേശവാസികൾ ബാങ്കിങ് സേവനത്തിനായി 10 കിലോമീറ്ററിലധികം ദൂരെയുള്ള മേപ്പാടി, കൽപറ്റ ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നത്. കിയോസ്ക് ആരംഭിച്ചതോടെ അക്ഷയ സ​െൻററിലൂടെ പ്രദേശവാസികൾക്ക് അക്കൗണ്ട് തുറക്കൽ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ തുടങ്ങിയ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ബാങ്ക് അവധി ദിവസങ്ങളിലും ബാങ്കിങ് സമയം കഴിഞ്ഞും ഈ സേവനം ലഭ്യമാകും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ടവർ, പെൻഷൻകാർ, 10 വയസ്സിന് മുകളിലുള്ള കുട്ടികൾ എന്നിവർക്ക് അക്ഷയ കേന്ദ്രത്തിലൂടെ ലഭിക്കുന്ന ബാങ്കിങ് കിയോസ്കി​െൻറ സേവനം ഉപകരിക്കുമെന്ന് ബാങ്ക് മാനേജർ അറിയിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിന്ദു പ്രതാപൻ അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ കോഴിക്കോട് മേഖല ചീഫ് മാനേജർ സനൽ കുമാർ, കോട്ടപ്പടി ബ്രാഞ്ച് മാനേജർ രാജേഷ് റാം, േശ്രയസ് കോഓഡിനേറ്റർ സെലീന ബാബു, അക്ഷയ കോ-ഓഡിനേറ്റർ ജിൻസി ജോസഫ്, ബെന്നി തേമ്പിള്ളി, അക്ഷയ സംരംഭക സുബിത കുമാരി എന്നിവർ സംസാരിച്ചു. FRIWDL19 കോട്ടപ്പടി എസ്.ബി.ഐ ബ്രാഞ്ചിന് കീഴിൽ തൃക്കൈപ്പറ്റ അക്ഷയ കേന്ദ്രത്തിന് അനുവദിച്ച ബാങ്കിങ് കിയോസ്കി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ തമ്പി നിർവഹിക്കുന്നു പടയൊരുക്കം; ബത്തേരി മണ്ഡലം പര്യടനം സുൽത്താൻ ബത്തേരി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ എത്തുമ്പോൾ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ഭാരവാഹികൾ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി. മുഹമ്മദി​െൻറ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തി. രാവിലെ ഒമ്പതിന് നൂൽപുഴ പഞ്ചായത്തിൽ നായ്ക്കട്ടിയിൽ തുടക്കം കുറിച്ച പര്യടനം രാത്രി ഒമ്പതിന് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മണിച്ചിറയിൽ സമാപിച്ചു. പര്യടനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് പി.പി. അയ്യൂബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി എം.എ. അസൈനാർ, അബ്ദുല്ല മാടക്കര, വി. ഉമ്മർ ഹാജി, സി.കെ. ഹാരിഫ്, നിസാം കല്ലൂർ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് കൗൺസിൽ മീറ്റും കൺവെൻഷനും മാനന്തവാടി: നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റും കൗൺസിൽ സ്പെഷൽ കൺവെൻഷനും നടത്തി. എരുമത്തെരുവ് ക്ഷീര സംഘം ഹാളിൽ നടന്ന കൺവെൻഷൻ സി. മമ്മൂട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എൻ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അസ്മത്ത് സ്വാഗതം പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് അഞ്ചിന് മാനന്തവാടിയിൽ നൽകുന്ന സ്വീകരണവും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഡിസംബർ 15ന് നടത്തുന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ചടങ്ങിൽ റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാനായി പഞ്ചായത്ത് ശാഖ മുസ്ലിം ലീഗ് കമ്മിറ്റികൾ സ്വരൂപിച്ച ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറുമാരായ കെ.സി. മായൻ ഹാജി, പുതുക്കുടി ഇബ്രാഹിം മാസ്റ്റർ, സെക്രട്ടറി പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ്, പടയൻ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story