Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്യത്ത് കോൺഗ്രസ്...

രാജ്യത്ത് കോൺഗ്രസ് ക്ഷീണിച്ചു –കെ. ശങ്കരനാരായണൻ

text_fields
bookmark_border
രാജ്യത്ത് കോൺഗ്രസ് ക്ഷീണിച്ചു –കെ. ശങ്കരനാരായണൻ (A) രാജ്യത്ത് കോൺഗ്രസ് ക്ഷീണിച്ചു –കെ. ശങ്കരനാരായണൻ കോഴിക്കോട്: കോഴിപ്പുറത്ത് മാധവമേനോനും പത്നി കുട്ടിമാളുഅമ്മയുമെല്ലാം ചേർന്നുണ്ടാക്കിയ കോൺഗ്രസ് ഇപ്പോൾ രാജ്യത്ത് ക്ഷീണിച്ചിരിക്കുന്നുവെന്ന് മഹാരാഷ്ട്ര മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണൻ. ക്ഷീണിച്ചുവെന്നാൽ മരിച്ചുവെന്നർഥമില്ലെന്നും എന്തു ചികിത്സ നൽകിക്കൊണ്ടും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിപ്പുറത്ത് മാധവമേനോൻ ഫൗണ്ടേഷ​െൻറ കീഴിൽ മാധവമേനോ​െൻറയും എ.വി. കുട്ടിമാളുഅമ്മയുടെയും ചരിത്രസംഭാവനകളെ ഓർമപ്പെടുത്തുന്ന 'ചരിത്രസ്മൃതി' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധവമേനോൻ മന്ത്രിസ്ഥാനമൊഴിഞ്ഞ് നാട്ടിൽ തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിനൊരു വീടുണ്ടായിരുന്നില്ല. എന്നാൽ, ഇന്നത്തെ മന്ത്രിമാർക്ക് ഒന്നിലധികം വീടുള്ളതുകൊണ്ട് ഏതിൽ താമസിക്കണമെന്നറിയില്ല. മാധവമേനോനും പത്നിയും സ്വന്തം ജീവിതത്തെക്കുറിച്ച് പുസ്തകമെഴുതിയില്ല, അവർക്ക് അവാർഡും കിട്ടിയില്ല. ഇന്ന് പലരും ജനിക്കുന്നതിനു മുമ്പുതന്നെ അവനവനെക്കുറിച്ച് പുസ്തകമെഴുതുകയും അവാർഡുകൾ സംഘടിപ്പിക്കുകയുമാണ്. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ പാടില്ലെന്നും എല്ലാവർക്കും പ്രവർത്തിക്കാനും മുന്നോട്ടുപോകാനുമുള്ള സാഹചര്യമുണ്ടാകണമെന്നും ശങ്കരനാരായണൻ പറഞ്ഞു. മാധവമേനോനും കുട്ടിമാളുഅമ്മയും വളർത്തിയ കോൺഗ്രസല്ല ഇപ്പോഴുള്ളത്. ഇന്ന് കോൺഗ്രസിൽ അംഗങ്ങളുണ്ട്. എന്നാൽ, വോട്ടു മാത്രമാണ് ഇല്ലാത്തത്. ഗാന്ധിസത്തിൽ വിശ്വസിക്കുന്നുവെന്ന് പറയുന്നതാണ് ഉത്തമം, താൻ ഗാന്ധിയനാണെന്ന് പറഞ്ഞുനടക്കുന്ന ചില 'ഫ്രോഡു'കൾ ഉണ്ട്. പ്രായവ്യത്യാസത്തി​െൻറ അടിസ്ഥാനത്തിൽ കോൺഗ്രസിലേക്ക് ഒരു വിഭാഗം ആളുകളെ മാത്രം ഉൾപ്പെടുത്തിയാൽ പോരാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയും പ്രണബ് മുഖർജിയെ രാഷ്ട്രപതിയും ആക്കി കോൺഗ്രസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഡോ. എം.ജി.എസ്. നാരായണൻ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണ​െൻറ വസതിയിൽ നടന്ന പരിപാടിയിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കുട്ടിമാളുഅമ്മയുടെ പൗത്രൻ എ.വി. ശങ്കർ മേനോൻ, കോഴിപ്പുറത്ത് എസ്. രാമചന്ദ്ര മേനോൻ, സ്വാതന്ത്ര്യസമരസേനാനി പി. വാസു എന്നിവരെ കെ.പി.സി.സി നിർവാഹക സമിതി അംഗം ഇ.കെ. ഗോപാലകൃഷ്ണൻ ആദരിച്ചു. ഡോ. ആർസു, വി. അബ്ദുൽ റസാഖ്, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, കൗൺസിലർ പി. ഉഷാദേവി, കെ.പി. ബാബു, രമേശ് നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു. photo ab
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story