Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആറുപതിറ്റാണ്ടി​െൻറ...

ആറുപതിറ്റാണ്ടി​െൻറ കാത്തിരിപ്പിന് വിരാമം; വൈദ്യുതിവെളിച്ചത്തി​െൻറ തെളിമയില്‍ കുണ്ടൂര്‍

text_fields
bookmark_border
ജില്ലയില്‍ ആദ്യമായി എ.ബി.സി കേബിള്‍ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി സുല്‍ത്താന്‍ ബത്തേരി: ആറുപതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ കുണ്ടൂര്‍, കാപ്പാട് എന്നിവിടങ്ങളില്‍ വൈദ്യുതിയെത്തി. സമ്പൂര്‍ണ വൈദ്യുതീകരണത്തി​െൻറ ഭാഗമായാണ് ഇവിടേക്ക് 41.5 ലക്ഷം രൂപ മുടക്കി കെ.എസ്.ഇ.ബി വൈദ്യുതി എത്തിച്ചത്. വനഗ്രാമമായ ഇവിടേക്ക് വൈദ്യുതി എത്തിക്കുക എന്നത് ഏറെ ശ്രമകരമായദൗത്യമായിരുന്നു. ഇതിനായി 1.6 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ നിര്‍മിച്ചു. പുതുതായി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. വനത്തിലൂടെ പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതിലൈന്‍ വലിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ 850 മീറ്റര്‍ മണ്ണിനടിയിലൂടെയുള്ള കേബിളാണ് (യു.ജി കേബിള്‍) ഉപയോഗിച്ചിരിക്കുന്നത്. ജില്ലയിലാദ്യമായി ഒരു കിലോമീറ്റര്‍ ഏരിയല്‍ ബെഞ്ച്ഡ് കേബിള്‍(എ.ബി.സി) ഉപയോഗിച്ചതും കുണ്ടൂരേക്ക് വൈദ്യുതി എത്തിക്കാനാണ്. 23 വീടുകള്‍ക്കാണ് വൈദ്യുതി നല്‍കിയത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഈ സ്ഥലങ്ങളിലേക്കെത്താന്‍ രണ്ടുകിലോമീറ്ററോളം ഘോരവനത്തിലൂടെ സഞ്ചരിക്കണം. ആനകളുടെ വിഹാരകേന്ദ്രമാണിവിടം. അതിനാല്‍ തമിഴ്‌നാട്ടില്‍ പ്രവേശിച്ച് പാട്ടവയല്‍, വെള്ളരി വഴിേയ സുരക്ഷിതമായി യാത്രചെയ്യാന്‍ സാധിക്കൂ. ഈ ഗ്രാമത്തിന് മീറ്ററുകള്‍ക്കപ്പുറം തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യമായിട്ട് പതിറ്റാണ്ടുകളായി. ആനകളുെടയും മറ്റുവന്യമൃഗങ്ങളുെടയും സുരക്ഷ കണക്കിലെടുത്താണ് വന്‍ തുക മുടക്കി എ.ബി.സി, യു.ജി കേബിളുകള്‍ ഉപയോഗിച്ച് പദ്ധതി പൂര്‍ത്തിയാക്കിയത്. സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ളത് ബത്തേരിയാണ്. 1.85 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. 1713 വീടുകള്‍ക്ക് വൈദ്യുതി നല്‍കി. ഇതില്‍ 1292 വീടുകളും ആദിവാസികളുടേതാണ്. 900 വീടുകളുടെ വയറിങ്ങും ചെയ്തു നല്‍കി. 600 പോസ്റ്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. നാട്ടുകാരുെടയും പഞ്ചായത്ത് അധികൃതരുെടയും കെ.എസ്.ഇ.ബിയുെടയും നിരന്തര പരിശ്രമത്തിനൊടുവിലാണ് ഉള്‍പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കാനായത്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സണ്ണി ജോണ്‍, സമ്പൂര്‍ണ വൈദ്യുതീകരണപദ്ധതി കോഓഡിനേറ്റര്‍ കെ.പി. ദീലിപ്, അസി.എന്‍ജിനീയര്‍, സി.എന്‍. പത്രോസ്, സര്‍ക്കിള്‍ സബ് എന്‍ജിനീയര്‍ ചന്ദ്രദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ജില്ലപഞ്ചായത്ത് അംഗം ബിന്ദു മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിര്‍മല മാത്യു അധ്യക്ഷത വഹിച്ചു. എം.കെ. സിന്ധു, അബ്ദുല്ല, കെ.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. wedwdl22 കുണ്ടൂരില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ച വീടുകളിലൊന്ന് or wedwdl23 കുണ്ടൂരിലേക്ക് വൈദ്യുതി എത്തിക്കാനായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറില്‍ ഫ്യൂസ് കുത്തി ബിന്ദു മനോജ് ഉദ്ഘാടനം ചെയ്യുന്നു കുടുംബശ്രീ സംസ്ഥാന കലോത്സവം: ജില്ലക്ക് മികച്ച നേട്ടം കൽപറ്റ: കുടുംബശ്രീയുടെ 19ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് 2017 സംസ്ഥാന കലോത്സവത്തിൽ 22 പോയൻറ് നേടി ജില്ല ഓവറോൾ പട്ടികയിൽ അഞ്ചാംസ്ഥാനം കരസ്ഥമാക്കി. ശിങ്കാരിമേളം, സംഘനൃത്തം, സംഘഗാനം, പ്രസംഗം, എന്നിവയിൽ മൂന്നാംസ്ഥാനവും പെൻസിൽ േഡ്രായിങ്, ജലച്ചായം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് വയനാട് ജില്ല മിഷൻ നേട്ടം കരസ്ഥമാക്കിയത്. കുടുംബശ്രീയുടെ ഇതുവരെ നടന്ന കലോത്സവങ്ങളിലെ ഏറ്റവും മികച്ച നേട്ടമാണ് ജില്ല ഇത്തവണ സ്വന്തമാക്കിയത്. മികച്ച പ്രകടനങ്ങളിലൂടെ പല ഇനങ്ങളിലും നാലും അഞ്ചും സ്ഥാനങ്ങളിലെത്താനും ടീമംഗങ്ങൾക്ക് കഴിഞ്ഞു. ആദിവാസികോളനികളിലെ ദുരിതജീവിതങ്ങളുടെ കഥ അവതരിപ്പിച്ച നാടകം വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹമായി. മിമിക്രിയിലും മോണോആക്ടിലും രണ്ടാംസ്ഥാനം നേടിയ വെങ്ങപ്പള്ള സി.ഡി.എസിലെ സരോജിനിയാണ് വ്യക്തിഗത ഇനങ്ങളിൽ കൂടുതൽ പോയൻറ് നേടിയത്. സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാ ടീം അംഗങ്ങളെയും ജില്ല മിഷ​െൻറ നേതൃത്വത്തിൽ അഭിനന്ദിച്ചു. photo WEDWDL17 വാർഷികത്തോടനുബന്ധിച്ച് നടന്ന സംഘനൃത്തത്തിൽ നിന്ന് വെറ്ററിനറി സർവകലാശാല ഇൻറർകൊളീജിയറ്റ് കലാമേളക്ക് തുടക്കം പൂക്കോട്: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല അഞ്ചാമത് ഇൻറർ കൊളീജിയറ്റ് ആർട്സ് ഫെസ്റ്റിവൽ 'ധ്രുവ 17' പൂക്കോട് വെറ്ററിനറി കോളജിൽ തുടങ്ങി. സ്റ്റേജിതര ഇനങ്ങളായ ചെറുകഥരചന, ഉപന്യാസം, കവിതാരചന (മലയാളം, ഹിന്ദി, ഇംഗ്ലീഷ്) മത്സരങ്ങൾ നടന്നു. ഇതിനുപുറമെ പെൻസിൽ ഡ്രോയിങ്, പെയിൻറിങ്, കാർട്ടൂൺ, കൊളാഷ് തുടങ്ങിയവയും ബുധനാഴ്ച നടന്നു. ആർട്സി​െൻറ മുഖ്യ ആകർഷണമായ സ്റ്റേജിനങ്ങൾ വ്യാഴാഴ്ച തുടങ്ങും. photo: wedwdl12 ലോഗോ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു മാനന്തവാടി: ജില്ല ആശുപത്രി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഡ്രൈവേഴ്സ് ട്രേഡ് യൂനിയ​െൻറ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സെക്ഷൻ ഓഫിസ് ഉപരോധിച്ചു. എം.പി. ശശികുമാർ, പി. ബിജു, കെ. റിന്റു, കെ.പി. രാജേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.പ്രശ്നത്തിന് അടിയന്തരപരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. photo:: wedlwdl13 ജില്ല ആശുപത്രി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഡ്രൈവേഴ്സ് ട്രേഡ് യൂനിയൻ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സെക്ഷൻ ഓഫിസ് ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story