Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൈ നടണം,...

തൈ നടണം, നട്ടുവളർത്തുകയും വേണം....

text_fields
bookmark_border
തൈ നടണം, നട്ടുവളർത്തുകയും വേണം... കൽപറ്റ: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫിസ് പരിസരത്ത് വൃക്ഷതൈ നട്ട് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എ. ജോസഫ്, എൻ.എം. വിജയൻ, പി.കെ. അബ്ദുറഹിമാൻ, ഡി.പി. രാജശേഖരൻ, എം.എം. രമേശ്, വിജയമ്മ എന്നിവർ സംസാരിച്ചു. കൽപറ്റ: പരിസ്ഥിതിദിനത്തിൽ അംഗത്വമെടുക്കുന്നവർക്ക് ഓർമമരം വിതരണം ചെയ്തുകൊണ്ട് കെ.എസ്.യു ജില്ല കമ്മിറ്റി പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡൻറ് അമൽ ജോയ് ഓർമമരം വിതരണം ചെയ്തു. പുൽപള്ളി പഴശ്ശിരാജാ കോളജിൽ നടന്ന പരിസ്ഥിതി ദിനാചരണം കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു മരത്തൈ വെച്ചുപിടിപ്പിച്ച്് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ജെ. അജിത്, നിഖിൽ തോമസ്, അമൽ പങ്കജാക്ഷൻ, ശ്രീഹരി, പോൾസൺ എന്നിവർ നേതൃത്വം നൽകി. പനമരം: ലോക പരിസ്ഥിതിദിനത്തി​െൻറ ഭഗമായി എസ്.എസ്.എഫ് പനമരം സെക്ടറി​െൻറ കീഴിൽ നാളെക്കൊരു തണൽ പദ്ധതിയുടെ ഭഗമായി മരതൈകൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം സെക്ടർ സെക്രട്ടറി സുഹൈൽ പനമരം നിർവഹിച്ചു. തുടർന്ന് മുഹമ്മദ് ഫാറൂഖ് ഖുത്വുബി തരുവണ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സെക്ടർ പ്രസിഡൻറ് റംഷാദ് ബുഖാരി, ഉസ്മാൻ സഖാഫി കുപ്പാടിത്തറ, മുഹമ്മദ് എന്നിവർ പെങ്കടുത്തു. പുൽപള്ളി : യൂത്ത് കോൺഗ്രസ് പുൽപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളുടെ വീടുകളിൽ മരത്തൈകൾ നട്ടു. വിജയികളായ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. പുൽപള്ളി : യൂത്ത് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാടിച്ചിറ ഗവ. ആശുപത്രി പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പുൽപള്ളി : ജയശ്രി ഹയർ സെക്കൻഡറി സ്കൂളിൽ സ്വാഭാവിക വനം പദ്ധതി ആരംഭിച്ചു. കാമ്പസിനകത്ത് സ്വാഭാവിക വനം നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. മുഴുവൻ വിദ്യാർഥികളും വനവത്കരണ പദ്ധതിയിൽ പങ്കാളികളായി. പ്രിൻസിപ്പൽ കെ.ആർ. ജയറാം ഉദ്ഘാടനം ചെയ്തു. പുൽപള്ളി: എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥതി വാരാചരണ ജില്ലതല ഉദ്ഘാടനം പുൽപള്ളി ജയശ്രി കോളജിൽ നടന്നു. വരുംദിവസങ്ങളിൽ എല്ലാ കാമ്പസുകളിലും മരത്തൈകൾ നട്ടുപിടിപ്പിക്കും. മഴകുഴി നിർമാണവും ഇതോടൊപ്പം നടത്തി. നർത്തകി വി.പി. മൻസിയ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ: പ്രസര ലൈബ്രറി ആർട്സ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നെഹ്റു യുവകേന്ദ്രയുടെയും വിവേകോദയം എൽ.പി.സ്കൂളി​െൻറയും സഹകരണത്തോടെ പരിസ്ഥിതി ദിനം ആചരിച്ചു. പൊതുപരിപാടിയിൽ ആരോഗ്യമേഖലയിലെ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി. പരിപാടി പ്രസര സീനിയർ സിറ്റിസൺ അംഗം ശ്രീധരൻ മൂന്നുകണ്ടത്തിനു വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് വാർഡ് മെംബർ സിന്ധു പുറത്തൂട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. വിവേകോദയം എൽ.പി. സ്കൂൾ എച്ച്.എം എം.പി. ചെറിയാൻ, പ്രസര വൈസ് പ്രസിഡൻറ് പി.ജെ. ബേബി, ജെ.എച്ച്.ഐ. കെ.കെ. അനിൽകുമാർ, ജെ.എൻ.എം. അനുരാധ, മുൻ സി.ഡി.എസ് ചെയർപേഴ്സൻ ഗീതവിജയൻ, പി.ഡി. മത്തായി മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി മറിയമ്മ സെബാസ്റ്റ്യൻ സ്വാഗതവും എൻ.വൈ.കെ. പ്രതിനിധി എം.എസ്. ജയ്സൺ നന്ദിയും പറഞ്ഞു. റിപ്പൺ: പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി സമന്വയം ഗ്രന്ഥാലയം റിപ്പൺ ഗവ. ഹൈസ്കൂൾ ഇക്കോ ക്ലബ് അംഗങ്ങൾ സാമൂഹിക വനവത്കരണ വിഭാഗം മേപ്പാടി റേഞ്ച് എന്നിവർ ചേർന്ന് തൈകൾ നട്ടു. മേപ്പാടി റേഞ്ച് ഓഫിസർ ബി. ഹരിഷ് ചന്ദ്രൻ ഉദ്ഘടനം ചെയ്തു. ഫോറസ്റ്റർ ബീരാൻ കുട്ടി, ഹെഡ്മിസ്ട്രസ് ജുമൈന, വാർഡ് മെംബർ റസിയ ഹംസ അഷറഫ് അലി, ഷുഹൈബ്, പി. നാസർ എന്നിവർ നേതൃത്വം നൽകി കൽപറ്റ: എസ്.കെ.എം.ജെ ഹൈസ്കൂളിലെ 88 ബാച്ച് 'ഗുൽമോഹർ' കൽപറ്റ സാമൂഹിക വനവത്കരണ വകുപ്പി​െൻറ സഹകരണത്തോടുകൂടി ബൈപാസിൽ നടത്തിയ വൃക്ഷതൈ നടലി​െൻറ ഉദ്ഘാടനം എഴുത്തുകാരൻ ബാലൻ വേങ്ങര നിർവഹിച്ചു. തുടർന്ന് ബൈപാസിലും എസ്.കെ.എം.ജെ സ്കൂളിലും വൃക്ഷതൈകളും പൂമരങ്ങളും നട്ടു. ചടങ്ങിൽ ജോഷി, ജസ്റ്റിൻ, നീത, പ്രേംജിത്, ശശികുമാർ, വിഷ്ണു, ഓസ്റ്റിൻ, പേർളി എന്നിവർ സംസാരിച്ചു mst photo WEDWDL16 എസ്.കെ.എം.ജെ ഹൈസ്കൂളിലെ 88 ബാച്ചി​െൻറ വൃക്ഷത്തൈ നടീൽ ഉദ്ഘാടനം എഴുത്തുകാരൻ ബാലൻ വേങ്ങര നിർവഹിക്കുന്നു കൽപറ്റ: പത്മപ്രഭാ പൊതുഗ്രന്ഥാലയം പ്രവർത്തകർ കൈനാട്ടി ഗവ. ജനറൽ ആശുപത്രി അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. നഗരസഭാ വൈസ് ചെയർമാൻ പി.പി. ആലി, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇ. ശേഖരൻ, കെ.പി. രത്നാകരൻ, ലൂക്കാ ഫ്രാൻസിസ്, സി. അബ്ദുൽസലാം, ഇ.വി. രാജു, കെ. പ്രകാശൻ, എൻ.കെ. ഹരീഷ്, പി.എൻ. സുരേന്ദ്രൻ, എം.ആർ. സായ്കൃഷ്ണൻ, ഷൈജു പി. ബാലൻ എന്നിവർ സംസാരിച്ചു. കാവുംമന്ദം: തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തി​െൻറയും ജൈവവൈവിധ്യപാർക്കി​െൻറയും ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതിപ്രവർത്തകൻ എം.ജി. ശശി നിർവഹിച്ചു. പ്രധാനാധ്യാപിക ജ്യോതിബായ്, ടി. ബാബു, ജോസഫ് ജറാർഡ്, കുമാരി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. പുൽപള്ളി: ആടിക്കൊല്ലി ദേവമാത എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം കെ. ആർ. ഷാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോഷി കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഷാജു മുളവേലിക്കുന്നേൽ ഓർമമരം നട്ടു. പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ കുടുംബശ്രീകളുടെ സഹകരണത്തോടെ ടൗൺ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. കൽപറ്റ: ലോക പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് വൈത്തിരി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടേയും നിർഭയ വയനാട് സൊസൈറ്റിയുടെയും യുവജന ക്ഷേമ ബോർഡി​െൻറയും ആഭിമുഖ്യത്തിൽ കണിയാമ്പറ്റ എം.ആർ.എസ് സ്കൂളിലെ വിദ്യാർഥിനികൾക്ക് പരിസ്ഥിതി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മെർലിൻ പോൾ ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ സൂപ്രണ്ട് ശ്രീജ അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കിഷോർലാൽ, മുനീർ ഗുപ്ത, സൽമ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. പൊഴുതന: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അച്ചൂർ മഅദനുൽ ഉലൂം മദ്റസയുടെ ആഭിമുഖ്യത്തിൽ വ്യക്ഷത്തൈ നട്ടുപിടിപ്പിച്ചു. റാഫി സഖാഫി, റിസ് വാൻ മുസ്ലിയാർ, മുസ്തഫ എന്നിവർ സംസാരിച്ചു. കൽപറ്റ: കോ-ഓപറേറ്റിവ് അർബൻ സൊസൈറ്റി മെംബർമാർക്ക് 1000 വൃക്ഷതൈകൾ വിതരണ ചെയ്ത് പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡൻറ് എം. മധു വിതരണോദ്ഘാടനം നിർവഹിച്ചു. മെംബർ ചാക്കോ എം.പി. വൃക്ഷത്തൈ ഏറ്റുവാങ്ങി. ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ വേണുഗോപാൽ, അസി. സെക്രട്ടറി സുഹർഷ എന്നിവർ സംസാരിച്ചു. കുമ്പളേരി: സ​െൻറ് മേരീസ് എ.യു.പി. സ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർഥികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. തൈ നടീൽ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് പി.യു. കുര്യാക്കോസ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗ്രേസി കെ. പോൾ, എം.യു. ഉലഹന്നാൻ മാസ്റ്റർ, സിബി കെ. ഐസക്, അസ്ഗർ അലീ ഖാൻ എന്നിവർ സംസാരിച്ചു. ഓര്‍മമരം പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി: 'ഉന്നത വിജയത്തി​െൻറ ഓര്‍മക്ക് ഭൂമിക്ക് ഒരു തണല്‍' എന്ന കാമ്പയിനി​െൻറ ഭാഗമായി ബത്തേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ വീട്ടുവളപ്പില്‍ തൈ നട്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥി മിത്രവൃന്ദയും മാതാപിതാക്കളും ചേര്‍ന്ന് തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ തൈയ്യാണ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് നട്ടത്. വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് സംഷാദ് മരക്കാര്‍, കെ.പി.സി.സി സെക്രട്ടറി കെ.കെ. എബ്രഹാം, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാര്‍, അമല്‍ ജോയ്, സിജു പൗലോസ്, ഒ.ആര്‍. പ്രമോദ്, ലിജോ ജോര്‍ജ്, രാജി ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. WEDWDL7 യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം മിത്രവൃന്ദയും മാതാപിതാക്കളും ചേര്‍ന്ന് തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു ചുള്ളിയോട്: സര്‍ഗധാര കലാ സാംസ്‌കാരിക വേദിയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൈകള്‍ വിതരണം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. സലിം കൂരിയാടന്‍, സുനില്‍, ജോബി, ഷാജി, ശശി എന്നിവര്‍ നേതൃത്വം നല്‍കി. WEDWDL14 ചുള്ളിയോട് സര്‍ഗധാര കലാ സാംസ്‌കാരിക വേദിയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേര്‍ന്ന് നടത്തിയ പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി നടത്തിയ തൈ വിതരണം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്യുന്നു പാമ്പ്ര: മരിയനാട് എ.എല്‍.പി. സ്‌കൂളില്‍ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. സ്മിത സജി ഉദ്ഘാടനം ചെയ്തു. ബാബു കുന്നുംപുറം അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഷാൻറി ഫിലിപ്പ്, സുരേഷ് ബാബു, സ്മിത എന്നിവര്‍ സംസാരിച്ചു. കൽപറ്റ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൽപറ്റ ഷോറൂം കോമ്പൗണ്ടിൽ 1000 തൈകൾ വിതരണം ചെയ്യുന്നതി​െൻറ ജില്ലതല ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീൽ പള്ളിയറ രാമന് നൽകി നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാന വ്യാപകമായി ഒരു ലക്ഷം തൈ വിതരണം നടത്തുമെന്ന ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദി​െൻറ പ്രഖ്യാപനം ഉൾക്കൊണ്ടാണ് പരിപാടി. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഷോറൂം ഹെഡ് വി.എം. അബൂബക്കർ, നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, കെ.എസ്.ഇ.ബി. ചീഫ് എൻജിനീയർ സണ്ണി ജോൺ, കൗൺസിലർമാരായ എ.പി. ഹമീദ്, ആയിഷാ പള്ളിയാലിൽ, ജെ.സി.ഐ പ്രസിഡൻറ് ഇ.വി. അബ്രഹാം, ബത്തേരി മലബാർ ഗോൾഡ് ഹെഡ് എ.ടി. അബ്ദുന്നാസർ, വി.വി. രാജേഷ് എന്നിവർ സംസാരിച്ചു. WEDWDL1 മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൽപറ്റ ഷോറൂം കോമ്പൗണ്ടിൽ 3000 തൈകൾ വിതരണം ചെയ്യുന്നതി​െൻറ ജില്ലതല ഉദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീൽ പള്ളിയറ രാമന് നൽകി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story