Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​നു​ഷ്യാ​വ​കാ​ശ

മ​നു​ഷ്യാ​വ​കാ​ശ ദി​നം

text_fields
bookmark_border
മാനന്തവാടി:- മനുഷ്യാവകാശ സംരക്ഷണ മിഷ​െൻറ നേതൃത്വത്തിൽ മാനന്തവാടി നളന്ദ കോളജിൽ ആചരിച്ചു. മാനന്തവാടി എസ്.ഐ കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു. പി.ജെ. ജോൺ അധ്യക്ഷത വഹിച്ചു. ഇ.ജി. ജോസഫ്, ശോഭ രാജൻ ജോസഫ് അമ്പാട്ട് എന്നിവർ സംസാരിച്ചു. അഡ്വ. എം. വേണുഗോപാൽ ക്ലാസെടുത്തു. 'വയോജനങ്ങളും അവകാശങ്ങളും' ക്ലാസ് സുൽത്താൻ ബത്തേരി: ബത്തേരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'വയോജനങ്ങളും അവകാശങ്ങളും' എന്ന വിഷയത്തിൽ എം. ചന്ദ്രൻ മാസ്റ്റർ ക്ലാെസടുത്തു. ടിപ്പു സുൽത്താൻ പ്ലേസിൽ നടന്ന പരിപാടിയിൽ ജില്ല ലൈബ്രറി കൗൺസിൽ അംഗം മാഗി ടിച്ചർ അധ്യക്ഷത വഹിച്ചു. കെ. മധുസൂദൻ, വിശ്വപ്പൻ മാസ്റ്റർ, കെ.പി. ജോർജ് എന്നിവർ സംസാരിച്ചു. ഭൂനികുതി പ്രശ്നത്തിന് പരിഹാരം കാണണം മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി, തൃക്കൈപ്പറ്റ, വെള്ളാർമല, മൂപ്പൈനാട് പ്രദേശങ്ങളിലെ ഭൂനികുതി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത്ലീഗ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് റജീഷ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. ഹാരിസ്, ടി. റിയാസ്, ഗഫൂർ, പി.കെ. ജലീൽ, എ. ബഷീർ, കെ. സക്കീർ എന്നിവർ സംസാരിച്ചു. ആരോപണം അടിസ്ഥാന രഹിതമെന്ന് കുപ്പാടിത്തറ: കുപ്പാടിത്തറയിലെ മില്ല്മുക്ക് പള്ളി ഇമാമിനെ വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനിയിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. മാനിയിൽ മഹല്ലുമായി ഉള്ള തർക്കത്തിനാണ് ലീഗ് പ്രവർത്തകരുടെ പേരിൽ ചിലർ കള്ളക്കേസ് കൊടുത്തത്. ജി. ആലി അധ്യക്ഷത വഹിച്ചു. സി.ഇ. ഹാരിസ്. ശേഖ് ആലി, കെ.എം. മുഹമ്മദ്, ജാഫർ, മൊയ്തു, മോയിൻ ഹാജി ശേഖ് എന്നിവർ സംസാരിച്ചു. സി. ഉസ്മാൻ സ്വാഗതവും സി.ഇ. ബക്കർ നന്ദിയും പറഞ്ഞു. കുടുംബശ്രീ സെമിനാർ വൈത്തിരി: വൈത്തിരി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെയും കുടുംബശ്രീ ജില്ല മിഷ‍​െൻറയും ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ നിയമവും അവകാശവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് യു.സി. ഗോപി സെമിനാർ ഉദ്‌ഘാടനം ചെയ്തു. എം.ജെ. ജാഷിദ്, റോസമ്മ, ഫെറ എന്നിവർ ക്ലാസെടുത്തു. ഡോളി ജോസ് അധ്യക്ഷത വഹിച്ചു. എൽസി ജോർജ്, സലിം മേമന എന്നിവർ സംസാരിച്ചു. സുമ ചന്ദ്രൻ സ്വാഗതവും ഷൈമ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മാർച്ചും ധർണയും വൈത്തിരി: മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ കീഴിൽ തൊഴിലെടുത്ത മുഴുവൻ തൊഴിലാളികളുടെയും ശമ്പള കുടിശ്ശിക തീർക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ സമരത്തി​െൻറ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ വൈത്തിരി ടെലിഫോൺ എക്സ്ചേഞ്ചിേലക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ല ട്രഷറർ പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. എൽസി ജോർജ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മമ്മി, എം. സെയ്ത്, എം.വി. വിജേഷ്, മനോജ്, എം.ജി. സതീഷ് എന്നിവർ സംസാരിച്ചു. കെ.പി. രാമചന്ദ്രൻ സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു. പി.എം. കല സ്മാരക പുരസ്കാരം ലില്ലി ഈപ്പന് കൽപറ്റ: കൽപറ്റ കോഒാപറേറ്റിവ് എംപ്ലോയീസ് കോഒാപറേറ്റിവ് സൊസൈറ്റി സംഘത്തി​െൻറ മുൻ സെക്രട്ടറി പി.എം. കലയുടെ ഒാർമക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഈ വർഷം പെയിൻ ആൻഡ് പാലിയേറ്റിവ് രംഗത്ത് പ്രവർത്തിക്കുന്ന നഴ്സ് ലില്ലി ഈപ്പനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 35വർഷമായി നഴ്സിങ് രംഗത്ത് പ്രവർത്തിക്കുന്ന ലില്ലി 2003 മുതൽ കൽപറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കൽ സേവനം ചെയ്തുവരുന്നു. ഡിസംബർ 16ന് വൈകീട്ട് മൂന്നുമണിക്ക് കൽപറ്റ സർവിസ് സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ലില്ലി ഈപ്പന് ജില്ല കലക്ടർ എസ്. സുഹാസ് പുരസ്കാരം സമ്മാനിക്കും. സംഘം പ്രസിഡൻറ് കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിക്കും. കെ. സച്ചിദാനന്ദൻ, സെക്രട്ടറി പി.ജെ. ജോബിൻ, എൻ.ടി. ഷിജു, ഗഫൂർ താനേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. WEDWDL13 ലില്ലി ഈപ്പൻ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കും - *നിലവിലെ കെട്ടിടം ചരിത്രസ്മാരകമായി സംരക്ഷിക്കും മാനന്തവാടി:- ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച മാനന്തവാടി സബ് രജിസ്ട്രാർ ഓഫിസി​െൻറ നിലവിലെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. തകർച്ചഭീഷണി നിലനിൽക്കുന്ന ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാൻ സർക്കാർ തീരുമാനം. നിലവിലെ കെട്ടിടം ചരിത്രസ്മാരമായി നിലനിര്‍ത്താനാണ് രജിസ്‌ട്രേഷന്‍ വകുപ്പ് തീരുമാനം. ഒ.ആര്‍. കേളു എം.എല്‍.എയുടെ സമ്മർദത്തെതുടര്‍ന്നാണ് ഓഫിസ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. നികുതി- രജിസ്‌ട്രേഷന്‍ വകുപ്പ് 2016-17 വരെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേനയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. സംസ്ഥാനത്ത് അടിയന്തരമായി പുതുക്കിപ്പണിയേണ്ട 52 സര്‍ക്കാര്‍ ഓഫിസുകളുടെ പട്ടികയിൽപെടുത്തിയാണ് ഈ ഓഫിസും പുതുക്കിപ്പണിയുന്നത്. ആകെ100 കോടിയോളം രൂപയാണ് ഇതിനായി വകയിരുത്തിയത്. ജില്ലയില്‍ മാനന്തവാടിയിലെ ഓഫിസിന് മാത്രമാണ് ഫണ്ട് അനുവദിച്ചത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടത്തില്‍ നിന്ന് ഓഫിസി​െൻറ പ്രവര്‍ത്തനം മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് നിരവധി പ്രക്ഷോഭങ്ങളും, മാധ്യമ ഇടപെടലുകളും നടന്നിരുന്നു. പുതിയ കെട്ടിടം പണിപൂര്‍ത്തിയാകുന്നേതാടെ മാനന്തവാടി സബ് രാജിസ്ട്രാര്‍ ഓഫിസി​െൻറ പ്രവര്‍ത്തനം അടിമുടി മാറും. നിലവില്‍ സബ് രജിസ്ട്രാറുള്‍പ്പെടെ ഒമ്പത് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. WEDWDL9മാനന്തവാടി സബ് രജിസ്ട്രാർ ഓഫിസ് മഹബ്ബതെ റസൂൽ കൽപറ്റ: 'മുത്തുനബി മാനവികമാതൃക' മീലാദ് കാമ്പയി​െൻറ ഭാഗമായി കൽപറ്റ ടൗൺ ഫലാഹിയ്യ മദ്റസ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച മഹബ്ബതെ റസൂൽ- 2017 നടക്കും. രാവിലെ 7.30ന് കെ.പി. മൊയ്തീൻ ബാവ പതാക ഉയർത്തും. എട്ടുമണിക്ക് ഘോഷയാത്ര, 10ന് മൗലിദ് സദസ്സിൽ കെ.ടി. കുഞ്ഞിമൊയ്തീൻ സഖാഫി മദ്ഹുറസൂലി​െൻറ പ്രഭാഷണം, 11.30ന് അന്നദാനം, ഉച്ചക്ക് രണ്ടിന് വിദ്യാർഥികളുടെ കലാപരിപാടികൾ, രാത്രി 8.30ന് ദഫ് പ്രദർശനം. തുടർന്ന് നടക്കുന്ന സമാപനസംഗമം ദാറുൽഫലാഹ് ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്യും. സി.കെ. നിസാർ സഖാഫി അധ്യക്ഷത വഹിക്കും. 'മോട്ടോർവാഹനനിയമഭേദഗതി ബില്ല് നടപ്പാക്കാൻ അനുവദിക്കില്ല' കൽപറ്റ: േകന്ദ്രസർക്കാറി​െൻറ മോട്ടോർവാഹനനിയമ ഭേദഗതി ബില്ല് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള മോട്ടോർ വ്യവസായ സംരക്ഷണസമിതി ജില്ല കൺവെൻഷൻ. ബിൽ നിയമമാകുന്നതോടെ ഗതാഗതമേഖല പൂർണമായും കുത്തകവത്കരിക്കപ്പെടുമെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലപ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. പി.ആർ. ജയപ്രകാശ്, ഹരിദാസ്, പൈലി, പ്രസാദ്, ബാവ, കെ.എൻ. പ്രശാന്തൻ, കെ. സുഗതൻ, സാം പി. മാത്യു, കെ.ഒ. ജോർജ്, റഫീഖ്, ഉമ്മർ, ടി. മണി, എൻ. മുസ്തഫ, ജ്യോതിഷ് എന്നിവർ സംസാരിച്ചു. WEDWDL17കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി ജില്ല കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ------------------ WEDWDL14 Jithamanyu ജില്ല കലോത്സവം ഹൈസ്കൂൾ സംസ്കൃതം അക്ഷരശ്ലോകത്തിൽ ഒന്നാംസ്ഥാനം നേടിയ എം.പി. ജിതമന്യു(കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) ---------------------------------------------------------- TUEWDL5 lilya REPEAT MUST കാലിക്കറ്റ് സർവകലാശാല എം.എസ്.സി. ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ പുൽപള്ളി പഴശ്ശിരാജ കോളജിലെ ലിലിയ അബ്രഹാം. കമ്പളക്കാട് പുളിന്താനം തറപ്പേൽ ബെന്നിയുടെ ലൂസിയുടെയും മകളാണ്. ---------------------------------------------- അനുമോദിച്ചു കമ്പളക്കാട്: റവന്യു ജില്ല അറബിക് കലോത്സവത്തിൽ യു.പി വിഭാഗം റണ്ണേഴ്സ്അപ്പായ കമ്പളക്കാട് ഗവ. യു.പി സ്കൂൾ ടീമിനെ പി.ടി.എ യോഗം അനുമോദിച്ചു. കണിയാമ്പറ്റ പഞ്ചായത്തംഗം ൈറഹാനത്ത് ബഷീർ ട്രോഫികൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് മുജീഹ് റഹ്മാൻ, പ്രധാനധ്യാപകൻ കെ.കെ. മുഹമ്മദ്, പി.ടി.എ. അംഗം പാസ്റ്റർ സജി പള്ളിക്കുന്ന്, അധ്യാപകരായ ഷാഹിന, പി. നസീറ, പി.ജെ. അൽഫോൺസ, സ്കൂൾ ലീഡർ അഭിൻ ദേവ് എന്നിവർ സംസാരിച്ചു. 'പ്രവൃത്തികൾ ടെൻഡർ നൽകി നടപ്പാക്കണം' കൽപറ്റ: കേരള സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ് സ്റ്റാഫ് ഫെഡറേഷൻ ജില്ല സമ്മേളനം ജോയിൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് വി.വി. ആൻറണി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് ജില്ല പ്രസിഡൻറ് കെ.കെ. വിജയദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഷെമീർ, രാമകൃഷ്ണൻ, സുേജഷ്, സൈനുൽ ആബിദ്, സൈമൺ, അബ്ദുൽ നാസർ, നൗഷാദ്, ബിന്ദു കമലഹാസൻ, സി.ജെ. ആേൻറാ എന്നിവർ സംസാരിച്ചു. മണ്ണ് സംരക്ഷണ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ശമ്പള പരിഷ്കരണ അനോമലികൾ പരിഷ്കരിക്കണമെന്നും കബനി പ്രോജക്ടറിലെ ജീവനക്കാരെ ശാസ്ത്രീയമായി പുനർവിന്യസിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വകുപ്പിലെ കോടിക്കണക്കിനു രൂപയുടെ പ്രവൃത്തികൾ പൂർണമായും ടെൻഡർ നൽകി നടപ്പാക്കണം. ഭാരവാഹികൾ: എൻ.എം. മധു (പ്രസി), എം.കെ. രാധാകൃഷ്ണൻ (സെക്ര), ബിന്ദു കമലഹാസൻ (വൈസ്.പ്രസി), സൈനുൽ ആബിദ് (ജോ.സെക്ര), വിജയദാസ്(ട്രഷ). WEDWDL4 കെ.എസ്.ഡബ്ല്യു.സി.ഇ.എഫ് ജില്ല സമ്മേളനം ജോയിൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് വി.വി. ആൻറണി ഉദ്ഘാടനം ചെയ്യുന്നു ----------------------------------------- മാർഗ നിർദേശ ക്ലാസ് മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തി​െൻറ 16 വാർഡുകളിലും രൂപവത്കരിച്ച ജൈവ വൈവിധ്യ സമിതിയുടെ അംഗങ്ങൾക്കുള്ള മാർഗനിർദേശ ക്ലാസുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷഹർബാൻ സൈതലവി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഹരിഹരൻ അധ്യക്ഷത വഹിച്ചു. ഭൂമിയുടെ സംരക്ഷണത്തിന് അമിത രാസവളം, കീടനാശിനി, കളനാശിനി എന്നിവ അടിയന്തരമായി നിയന്ത്രിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മോഹൻദാസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആർ. യമുന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യശോദ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജഷീർ പള്ളിവയൽ, അൻവർ, സ്റ്റാൻലി ജേക്കബ്, ജയ സുധ, ദേവസ്യ മണ്ണാറത്തറ എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം ചുണ്ടേൽ: ഡേഫാഡിൽ െറസിഡൻഷ്യൽ ഹൗസിങ് കോളനി റോഡ് വൈത്തിരി പഞ്ചായത്ത്് വൈസ് പ്രസിഡൻറ് യു.സി. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഒ.എ. സഫിയ അധ്യക്ഷത വഹിച്ചു. ഡോളി ജോസഫ്, സലിം മേമന, കെ. പ്രസാദ്, ബഷീർ പൂക്കോടൻ, ഷൈനി ദേവസി എന്നിവർ സംസാരിച്ചു. mustTUEWDL25 ഡേഫാഡിൽ െറസിഡൻഷ്യൽ ഹൗസിങ് കോളനി റോഡ് വൈത്തിരി പഞ്ചായത്ത്് വൈസ് പ്രസിഡൻറ് യു.സി. ഗോപി ഉദ്ഘാടനം ചെയ്യുന്നു ഐ.എൻ.ടി.യു.സി യൂത്ത്വിങ് ജില്ല ഭാരവാഹികൾ കൽപറ്റ: ഐ.എൻ.ടി.യു.സി യൂത്ത്വിങ് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: സാലി റാട്ടക്കൊല്ലി (പ്രസി), അഷ്റഫ് മാടക്കര, ബിപിൻ വേണുഗോപാൽ, വി.സി. ഷൈജൽ, പി.കെ. യൂസഫ്, നോറിസ് (വൈ. പ്രസി), ഷഫീർ റാവുത്തർ (ട്രഷ), കെ.പി. ഹൈദർഅലി, ശശി അച്ചൂർ, എം.ജി. സുനിൽകുമാർ, പി.കെ. സുബൈർ, ഡേവിഡ്, ഷിജു പൗലോസ്, ഷിനോജ് കാട്ടിക്കുളം, ജയന്ത് വൈത്തിരി, റിനു ജോൺ, റഷീദ് അമ്പലവയൽ (ജന. സെക്ര), മൻസൂർ മേപ്പാടി, ഒ.ആർ. പ്രമോദ്, ഷിജു ബത്തേരി, പ്രിൻസ് മുള്ളൻകൊല്ലി, എ. ഉണ്ണികൃഷ്ണൻ, റഹീം താഴക്കൽ, പി. ഷൈജൽ, ജോബി, ഷോമിത്ത് മുള്ളൻകൊല്ലി, പി.ജെ. ഷിനോ, സുമേഷ്, പ്രമോദ് (സെക്ര), കെ. മഹേഷ് (കൽപറ്റ റീജനൽ പ്രസി), ഗിരീഷ് കുപ്പാടി (ബത്തേരി റീജനൽ പ്രസി), സുഹൈർ (മാനന്തവാടി റീജന്യൽ പ്രസി). കള്ളുഷാപ്പും വിദേശമദ്യശാലയും അടച്ചുപൂട്ടണം മാനന്തവാടി: മടക്കിമലയിലെ കള്ളുഷാപ്പും മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ വിദേശമദ്യശാലയും അടച്ചുപൂട്ടണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കും. ജില്ല പ്രസിഡൻറ് സിസ്റ്റർ ജോവിറ്റ അധ്യക്ഷത വഹിച്ചു. പി.എ. ജെയിംസ്, നസീർ, എൻ.യു. ബേബി, അബു, ശശി, മുഹമ്മദ് ശരീഫ്, പി. ആനന്ദ് എന്നിവർ സംസാരിച്ചു. ----------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story