Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടിപ്പര്‍ ലോറികളുടെ...

ടിപ്പര്‍ ലോറികളുടെ അനിയന്ത്രിതപാച്ചിൽ: പൊതുജനങ്ങൾക്ക് പരാതിപ്പെടാം

text_fields
bookmark_border
കൽപറ്റ: അനുവദനീയമല്ലാത്ത സമയത്ത് ടിപ്പര്‍ ലോറികള്‍ ഗതാഗതം നടത്തുന്നുണ്ടെങ്കിൽ പൊതുജനങ്ങൾക്ക് കോഴിക്കോട് ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താം. കോഴിക്കോട്-വയനാട് ജില്ലകളെ യോജിപ്പിക്കുന്ന അന്തർ സംസ്ഥാന പാതയിൽ രാവിലെ എട്ട് മുതൽ 10.30 വരെയും വൈകുന്നേരം നാല് മണി മുതൽ ആറ് മണി വരെയുമുള്ള സമയങ്ങളിൽ ടിപ്പർ ലോറികൾ ഗതാഗതം നടത്തുന്നുണ്ടെങ്കിൽ ഫോട്ടോ സഹിതം പരാതി അറിയിക്കാം. ഉത്തരവ് ലംഘിക്കുന്ന വാഹന ഉടമകളുടെയും ൈഡ്രവർമാരുടെയും പേരിൽ കർശന നടപടികൾ സ്വീകരിക്കും. ഇ-മെയിൽ ഐഡി: dmcellkozhikode@gmail.com, വാട്സ്ആപ് നമ്പർ: 8547616018, 9446538900. വോളിബാൾ ചാമ്പ്യൻഷിപ് കൽപറ്റ: ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ് ഇൗ മാസം 16, 17 തീയതികളിൽ വെണ്ണിയോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തും. 1997 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്കും ജില്ല വോളിബാൾ അസോസിയേഷനിൽ പേര് രജിസ്റ്റർ ചെയ്ത ക്ലബുകൾക്കും പങ്കെടുക്കാം. ഫോൺ: 9847877857. ജില്ല കലോത്സവം: അപ്പീൽ ഹിയറിങ് കൽപറ്റ: റവന്യൂ ജില്ല കലോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. അപ്പീലുകൾ നൽകിയ ഹൈസ്കൂൾ വിദ്യാർഥികൾ രാവിലെ 10നും ഹയർ സെക്കൻഡറി വിദ്യാർഥികൾ ഉച്ചക്ക് 12നും ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഷട്ടിൽ ടൂർണമ​െൻറ് മാനന്തവാടി:- സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലതല ഷട്ടിൽ ടൂർണമ​െൻറ് സംഘടിപ്പിച്ചു. ഡബിൾസ് വിഭാഗത്തിൽ ഷനോജ്, റിജിൽ റോഷ് ടീം വിന്നറും സന്തോഷ്, മിഥുൻ ടീം റണ്ണർ അപ്പുമായി. മെൻസ് സിംഗിൾസ് വിഭാഗത്തിൽ എസ്. സന്തോഷ് വിജയിയായി. ഇമ്മാനുവൽ മാത്യുവാണ് റണ്ണറപ്. മത്സര വിജയികൾക്കുള്ള പ്രൈസ് മണി വിതരണം ജില്ല ബാഡ്മിൻറൺ അസോസിയേഷൻ ജില്ല സെക്രട്ടറി ഡോ. സജിത് നിർവഹിച്ചു. സി.പി.എം മാനന്തവാടി ഏരിയ സെക്രട്ടറി കെ.എം. വർക്കി മാസ്റ്റർ, പി.ടി. ബിജു, എം. റെജീഷ്, എം. അബ്ദുൽ ആസിഫ്, കെ.ടി. വിനു, എ. ഉണ്ണികൃഷ്ണൻ, പി.കെ. വെങ്കിട സുബ്രഹ്മണ്യൻ, പി.പി. സുധീന്ദ്രലാൽ എന്നിവർ സംസാരിച്ചു. എം.എൽ.എ ഫണ്ട് അനുവദിച്ചു കൽപറ്റ: ഒ.ആർ. കേളു എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട്-വലിയക്കൊല്ലി റോഡ് ടാറിങ്ങിനായി നാല് ലക്ഷം രൂപയും പനമരം പഞ്ചായത്തിലെ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കെട്ടിടം നിർമിക്കുന്നതിന് എട്ടു ലക്ഷം രൂപയും അനുവദിച്ച് ജില്ല കലക്ടർ ഭരണാനുമതി നൽകി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നും പുൽപള്ളി പഞ്ചായത്തിലെ ഇല്യമ്പം കുറുമ കോളനിയിൽ പകൽവീട് നിർമിക്കുന്നതിനും മുള്ളൻകൊല്ലി പഞ്ചായത്തിലെ തറപ്പത്ത് കവല പാടിച്ചിറ പള്ളിമല റോഡ് സോളിങ്ങിനും നാലര ലക്ഷം രൂപ വീതം അനുവദിച്ച് ജില്ല കലക്ടർ ഭരണാനുമതി നൽകി. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂരാനം ജി.എൽ.പി.സ്കൂളിന് കമ്പ്യൂട്ടർ വാങ്ങുന്നതിന് 1,50,000 രൂപ അനുവദിച്ച് ജില്ല കലക്ടർ ഭരണാനുമതി നൽകി. ക്വട്ടേഷൻ ക്ഷണിച്ചു കൽപറ്റ: ബത്തേരി സബ് കോടതിയിലേക്ക് കമ്പ്യൂട്ടർ, പ്രിൻറർ, അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷൻ വിളിച്ചു. ക്വട്ടേഷൻ സമർപ്പിക്കാനുളള അവസാന തീയതി ഡിസംബർ 26ന് വൈകീട്ട് മൂന്നു വരെ. ക്വട്ടേഷൻ 28ന് വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ. 04936 202277. പ്രത്യേക ഉൗരുകൂട്ടം കൽപറ്റ: അംബേദ്കർ സെറ്റിൽമ​െൻറ് സമഗ്ര വികസന പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിൽ പ്രത്യേക ഉൗരുകൂട്ടം നടത്തി. കൂവണ കോളനിയിൽ നടന്ന പരിപാടി ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉൗരുമൂപ്പൻ ഗോപാലൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി, പഞ്ചായത്തംഗം എ. ജോണി, മാർഗരറ്റ് അഗസ്റ്റിൻ, എം.ആർ. സുരേഷ് കുമാർ, സുരേഷ് കൊടുവാട്ടിൽ എന്നിവർ സംസാരിച്ചു. ടി.ഇ.ഒ എം.ജി. അനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. MONWDL6 കൂവണ കോളനിയിൽ പ്രത്യേക ഉൗരുകൂട്ടം ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു കള്ളുഷാപ്പും വിദേശമദ്യശാലയും അടച്ചുപൂട്ടണം മാനന്തവാടി: മടക്കിമലയിലെ കള്ളുഷാപ്പും മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ വിദേശമദ്യശാലയും അടച്ചുപൂട്ടണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വേണ്ട നടപടികൾ സ്വീകരിക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കും. ജില്ല പ്രസിഡൻറ് സിസ്റ്റർ ജോവിറ്റ അധ്യക്ഷത വഹിച്ചു. പി.എ. ജെയിംസ്, നസീർ, എൻ.യു. ബേബി, അബു, ശശി, മുഹമ്മദ് ശരീഫ്, പി. ആനന്ദ് എന്നിവർ സംസാരിച്ചു. ---------------------------- MONWDL19 ക്രിസ്മസിെന വരവേറ്റ് എടപ്പെട്ടി പള്ളിയിൽ ഒരുക്കിയ ഭീമൻ നക്ഷത്രം MONWDL18 കൽപറ്റ ക്ലിൻറ് സ്റ്റുഡിയോയുടെ നവീകരിച്ച ഷോപ്പ് ഉദ്ഘാടനവും 25ാം വാർഷികാഘോഷ ഉദ്ഘാടനവും സി.എച്ച്. ഖദീജ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story