Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'നെല്ലിക്ക ആദ്യം...

'നെല്ലിക്ക ആദ്യം കയ്​ക്കും പിന്നെ മധുരിക്കും'^ ജില്ല തല ക്വിസ്​ മത്സരം

text_fields
bookmark_border
'നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും'- ജില്ല തല ക്വിസ് മത്സരം 'നെല്ലിക്ക ആദ്യം കയക്കും പിന്നെ മധുരിക്കും'- ജില്ല തല ക്വിസ് മത്സരം പുത്തൂർവയൽ: ഹരിത കേരള മിഷൻ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി ജില്ല ശുചിത്വമിഷൻ ഹൈസ്കൂൾ/ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ല തല ക്വിസ് മത്സരം നടത്തി. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടന്ന മത്സരം ഡോ. സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും െതരഞ്ഞെടുത്ത 28 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു ക്വിസ്മാസ്റ്ററായി. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ ഹൃദ്യ എസ്. ബിജു, ജസീം മുഹമ്മദ് എന്നിവർ ഒന്നാം സ്ഥാനം നേടി. മീനങ്ങാടി ഗവ. ഹൈസ്കൂളിലെ കെ.കെ. ഫസൽ മുഹമ്മദ്, ആദർശ് എന്നിവർ രണ്ടാം സ്ഥാനവും ആനപ്പാറ ഗവ. ഹൈസ്കൂളിലെ കെ.കെ. റാഹില, ദിനിൽ ശശിധരൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, സംസ്ഥാന ശുചിത്വമിഷൻ ഡയറക്ടർ (ഓപറേഷൻസ്) സി.വി. ജോയി, അസി. ഡെവലപ്പ്മ​െൻറ് കമീഷണർ ഫ്രാൻസിസ് ചക്കനാത്ത് എന്നിവർ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഹരിതകേരളമിഷൻ ജില്ല കോഓഡിനേറ്റർ ബി.കെ. സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർമാരായ എം.പി. രാജേന്ദ്രൻ, എ.കെ. രാജേഷ്, േപ്രാഗ്രാം ഓഫിസർ അനൂപ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. SUNWDL18 ജില്ല തല ക്വിസ് മത്സരം ഡോ. സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്യുന്നു SUNWDL19 ജില്ല തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ ഹൃദ്യ എസ്. ബിജുവും ജസീം മുഹമ്മദും ------------- സർട്ടിഫിക്കറ്റ് വിതരണം കൽപറ്റ: കേരള ലളിതകല അക്കാദമി നടത്തിയ ഫോട്ടോഗ്രാഫി ക്യാമ്പിൽ പങ്കെടുത്ത ഫോട്ടോഗ്രാഫർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫ്രാൻസിസ് ബേബി മാനന്തവാടിക്ക് സർട്ടിഫിക്കറ്റ് നൽകി സി.കെ. ശശീന്ദ്രൻ എം.എൽ.എ വിതരേണാദ്ഘാടനം നിർവഹിച്ചു. സമാപന ചടങ്ങും എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി അംഗം പി.വി. ബാലൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ എ.പി. ഹമീദ്, കൗൺസിലർ ഹാരിസ്, എൻ. രാമാനുജൻ, സലീം എന്നിവർ സംസാരിച്ചു. SUNWDL4 സർട്ടിഫിക്കറ്റ് വിതരേണാദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു സി.ബി.എസ്.ഇ ജില്ല കായികമേള സമാപിച്ചു: പുൽപള്ളി സ​െൻറ് മേരീസിന് കിരീടം മാനന്തവാടി: -മേരി മാതാ കോളജിൽ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ല സി.ബി.എസ്.ഇ കായികമേള സമാപിച്ചു. പുൽപള്ളി സ​െൻറ് മേരീസ് അണ്ടർ 16 , അണ്ടർ 14 കാറ്റഗറികളിൽ കിരീടം നേടി. ബത്തേരി ഗ്രീൻ ഹിൽസിനാണ് അണ്ടർ 19 കാറ്റഗറിയിൽ കിരീടം. നിർമല മാതാ ബത്തേരി അണ്ടർ 12 കാറ്റഗറിയിലും മുട്ടിൽ ഓർഫനേജും അണ്ടർ 10 കാറ്റഗറിയിലും കിരീടം നേടി. എബിൻ തോമസ്(സ​െൻറ് ജോസഫ്‌സ് ചെറുകാട്ടൂർ), ശ്രീലക്ഷ്മി ജ്യോതി പ്രകാശ് (ഹിൽ ബ്ലൂംസ്), അസ്‌മത്തുല്ല (ഡബ്ല്യു.എം.ഒ.ഇ.എ മുട്ടിൽ), അക്സ എലിസബത്ത് (ഇൻഫൻറ് ജീസസ്), അഭിൽ കൃഷ്ണ(ഭവൻസ്), അഭില കൃഷ്ണ(ഭവൻസ്), ആർ. ശ്രീശാന്ത് (നിർമല മാതാ), മോഹിനി ഒറാവോൻ(ഹോളി ഫേസ്), മുഹമ്മദ് ഫൗസൽ, മുഹമ്മദ് ഫാരിസ് (ഡബ്ല്യു.എം.ഒ.ഇ.എ മുട്ടിൽ), എസ്. ദേവതീർഥ(മൗണ്ട് താബോർ) എന്നിവർ വിവിധ കാറ്റഗറികളിൽ ചാമ്പ്യന്മാരായി. സമാപന സമ്മേളന ഉദ്‌ഘാടനവും സമ്മാനദാനവും മേരി മാതാ കോളജ് മാനേജർ ഫാ. ജോർജ് മൈലാട്ടൂർ നിർവഹിച്ചു. ജില്ല സി.ബി.എസ്.ഇ സഹോദയ പ്രസിഡൻറ് സീറ്റാ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ സന്തോഷ്, അമൃത സ്കൂൾ വൈസ് പ്രിൻസിപ്പൽ ഭാഗ്യലത, സാൻജോസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന, ഡബ്ല്യു.എം.ഒ പ്രിൻസിപ്പൽ എം . ശശി, ഇൻഫൻറ് ജീസസ് പ്രിൻസിപ്പൽ സിസ്റ്റർ റോണാ, ജില്ല സി.ബി.എസ്.ഇ മാനേജ്‌മൻറ് അസോസിയേഷൻ പ്രതിനിധി ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. SUNWDL5 സി.ബി.എസ്.ഇ ജില്ല കായികമേളയിൽ വിജയികളായ പുൽപള്ളി സ​െൻറ് മേരീസ് ടീം ക്വട്ടേഷൻ ക്ഷണിച്ചു കൽപറ്റ: ബത്തേരി അമ്മായിപ്പാലത്ത് പ്രവർത്തിക്കുന്ന കാർഷികവികസന കർഷക ക്ഷേമ വകുപ്പി​െൻറ ഗ്രാമീണ മൊത്തവിപണന കേന്ദ്രത്തിൽ ഒഴിവായി കിടക്കുന്ന 50 സ​െൻറ് വീതമുള്ള മൂന്ന് പ്ലോട്ടുകൾ, 25 സ​െൻറി​െൻറ ഒരു പ്ലോട്ട് എന്നിവ 11 മാസ കാലാവധിക്കും ഈ കേന്ദ്രത്തിലെ 500 സ്ക്വയർ മീറ്റർ പോളി ഹൗസും നിലവിലുള്ള അവസ്ഥയിൽ മാസ വാടകക്ക് നൽകുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിന് താൽപര്യമുള്ള വകുപ്പ് അംഗീകരിച്ച കർഷക ഗ്രൂപ്പുകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 14ന് 12 വരെ സ്വീകരിക്കും. ഫോൺ: 04936 223192. ------------------------------------------ ജില്ല കലോത്സവത്തിൽ എ ഗ്രേഡ് നേടിയവർ SUNWDL1 sandra balan സാന്ദ്രാ ബാലൻ, എച്ച്.എസ്.എസ് ലളിതഗാനം(ജി.എച്ച്.എസ്.എസ് മീനങ്ങാടി) SUNWDL6 Asifa asharaf ആസിഫ അഷറഫ്, അറബി പ്രബന്ധരചന(പനമരം ഗവ. ഹയർസെക്കൻഡറി സ്കൂൾ) SUNWDL13 SnehaTS ടി.എസ്. സ്നേഹ, യു.പി മലയാളം കഥാരചന(മീനങ്ങാടി സ​െൻറ് പീറ്റേഴ്സ് െസൻറ് പോൾസ് ഇംഗ്ലീഷ് സ്കൂൾ) SUNWDL14 Sharon Sara Sabu ഷാരോൺ സാറ സാബു, യു.പി മോണോ ആക്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ (മീനങ്ങാടി സ​െൻറ് പീറ്റേഴ്സ ് സ​െൻറ് പോൾസ് ഇംഗ്ലീഷ് സ്കൂൾ) SUNWDL15 Noushida ഇ.പി. നൗഷിദ, എച്ച്.എസ്.എസ് ഉർദു ക്വിസ്, കഥാരചന(അച്ചൂർ ഹയർ സെക്കൻഡറി സ്കൂൾ) SUNWDL17 ദഫ്മുട്ടിന് ഒന്നാം സ്ഥാനം നേടിയ പനമരം ക്രസൻറ് പബ്ലിക് ഹൈസ്കൂൾ ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story