Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ശ്ര​ദ്ധി​ച്ചോടിക്കണേ... മുകളിൽ മരംവീഴാറായി നിൽപുണ്ട്​

text_fields
bookmark_border
* ഇരുളം-ബത്തേരി പാതയിൽ മരങ്ങൾ വീണ് വാഹനാപകടങ്ങൾ പതിവ് പുൽപള്ളി: ഇരുളം-ബത്തേരി വനപാതയിൽ മരങ്ങൾ വീണ് വാഹനാപകടങ്ങൾ പതിവാകുന്നു. ഉണങ്ങി നിൽക്കുന്നതും വേരറ്റതുമായ നിരവധി മരങ്ങൾ പ്രധാനപാതയോരത്തു നിലകൊള്ളുന്നുണ്ട്. ഇവ ഏതുനിമിഷവും വീഴാൻ പാകത്തിൽ നിൽക്കുന്നവയാണ്. ഇവ മുറിച്ചുനീക്കാൻ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ഇരുളം മുതൽ കുപ്പാടി വരെയുള്ള ഭാഗത്താണ് പ്രധാനമായും വനമുള്ളത്. ഇതിനകം നിരവധി മരങ്ങൾ റോഡിലേക്കു കടപുഴകി വീണിട്ടുണ്ട്. അടുത്തിടെ സ്വകാര്യബസ് അപകടത്തിൽപ്പെട്ടത് മരച്ചില്ല ബസിനുമുകളിലേക്ക് ഒടിഞ്ഞുവീഴുന്നത് ഒഴിവാക്കുന്നതിനിടെയാണ്. ബസ് തലകുത്തി മറിയുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഈ വഴിയുള്ള വാഹനയാത്രക്കിടെ മരച്ചില്ലകളും മറ്റും ഒടിഞ്ഞുവീണ് വാഹനങ്ങൾ തകർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇരുളം മൂന്നാനക്കുഴിയിലെ പ്രധാനറോഡിനോടു ചേർന്ന് മരം പുഴുക്കുത്ത് ബാധിച്ച് നിൽക്കുന്നുണ്ട്. ഈ മരം എപ്പോൾ വേണമെങ്കിലും നിലംപതിക്കാം. ഇതി​െൻറ ചില്ലകൾ പൂർണമായും ഉണങ്ങി നിൽക്കുകയാണ്. ഇത്തരത്തിൽ ഒട്ടേറെ മരങ്ങൾ ഈ ഭാഗത്തുണ്ട്. കാട്ടാനകളും മറ്റും മരങ്ങൾ മറിച്ചിടുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. MONWDL8 ഇരുളം- ബത്തേരി വനപാതയിൽ വീണുകിടക്കുന്ന മരം കെട്ടിട നിർമാണോദ്ഘാടനം പിണങ്ങോട്: കേന്ദ്ര സർക്കാറി​െൻറ 2014-15 സാമ്പത്തിക വർഷത്തെ എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി പിണങ്ങോട് ഗവ. യു.പി സ്കൂളിനനുവദിച്ച കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം എം.െഎ. ഷാനവാസ് എം.പി നിർവഹിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി, ജിൻസി സണ്ണി, കെ.എച്ച്. അബൂബക്കർ, നജീബ് പിണങ്ങോട്, പി. ഇബ്രാഹിം, ഇ.കെ. സുരേന്ദ്രൻ, എ. സിദ്ധിഖ്, പി. സമീറ, ടി. മുഹമ്മദ് ഷാഫി, മേരി അരൂജ എന്നിവർ സംസാരിച്ചു. പനമരം-കേണിച്ചിറ-ബീനാച്ചി റോഡ് വികസനം കടലാസിൽ; വാഹനയാത്ര ദുഷ്കരം കേണിച്ചിറ: ജില്ലയിലെ തിരക്കേറിയ പനമരം-കേണിച്ചിറ-ബീനാച്ചി റോഡ് വികസനം കടലാസിലൊതുങ്ങുന്നു. ഇതുവഴി വാഹനയാത്ര ദുഷ്കരമായതിനാൽ റോഡ് വീതികൂട്ടി റബറൈസ്ഡ് ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ദേശീയപാതയിൽ ബീനാച്ചിയിൽ നിന്നും തുടങ്ങുന്ന റോഡാണ് മന്ദംകൊല്ലി, നമ്പീശൻ കവല, സിസി, പുല്ലുമല, മൂന്നാനക്കുഴി, സൊസൈറ്റിക്കവല, കോളേരി, കേണിച്ചിറ, ചീങ്ങോട്, നടവയൽ, കായക്കുന്ന്, പുഞ്ചവയൽ, മാത്തൂർവയൽ പിന്നിട്ടു പനമരത്തെത്തുന്നത്. ഏകദേശം 20 കിലോമീറ്ററാണ് ദൈർഘ്യം. വീതിയില്ലായ്മയാണ് റോഡ് നേരിടുന്ന വലിയ പ്രശ്നം. രണ്ട് പതിറ്റാണ്ടിനിടയിൽ ഒരിക്കൽപോലും റോഡിനുവീതി വർധിപ്പിച്ചിട്ടില്ല. എന്നാൽ, ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി. ബീനാച്ചി മുതൽ മൂന്നാനക്കുഴി വരെയുള്ള ഭാഗത്താണ് തീരെ വീതിയില്ലാത്തത്. വലിയ വാഹനങ്ങൾ സൈഡുകൊടുക്കാൻ ഇവിടെ വലിയ പ്രയാസമാണ്. കൂട്ടിയിടിയും ഉരസലും ഈ ഭാഗത്ത് പതിവ് സംഭവമാണ്. പുല്ലുമല ഭാഗത്ത് അപകടക്കെണിയായി നിരവധി മരങ്ങളുണ്ട്. മൂന്നാനക്കുഴിക്ക് ശേഷം കോളേരി വരെയുള്ള ഭാഗത്ത് കാര്യമായ വളവുകളില്ലാത്തത് വലിയ വാഹനങ്ങൾക്ക് ആശ്വാസമാണ്. കോളേരിക്കും കേണിച്ചിറക്കുമിടയിലുള്ള ചിരട്ടയമ്പം വളവിൽ വാഹനങ്ങളുടെ കൂട്ടിയിടികൾ പലതവണ നടന്നു. റോഡി​െൻറ വീതി കുറവാണ് പ്രശ്നം. കേണിച്ചിറക്ക് ശേഷം പുഞ്ചവയൽ ഭാഗത്ത് അപകടമുണ്ടാക്കുന്ന വളവുകളുണ്ട്. വിവിധ പൊതുമരാമത്ത് ഓഫീസുകൾക്ക് കീഴിലാണ് ബീനാച്ചി-പനമരം റോഡ് ഉൾപ്പെടുന്നത്. അറ്റകുറ്റപ്പണി, ഇടയ്ക്കിടെയുള്ള ടാറിങ് എന്നിവക്കു വർഷവും വൻതുക ചെലവഴിക്കാറുണ്ട്. നന്നാക്കുന്ന റോഡ് താമസിക്കാതെ തകരും. റോഡി​െൻറ പല ഭാഗവും ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. പനമരത്തിനും പുഞ്ചവയലിനുമിടയിലുള്ള ഭാഗം നന്നാക്കാത്തതിൽ പ്രതിഷേധിച്ച് രണ്ടുമാസംമുമ്പ് നാട്ടുകാർ പനമരം പൊതുമരാമത്ത് എഞ്ചിനീയറെ റോഡിൽ തടഞ്ഞിരുന്നു. എന്നിട്ടും റോഡിപ്പോൾ പഴയ അവസ്ഥയിലാണ്. പനമരത്തിനും പുഞ്ചവയലിനുമിടയിൽ അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വൻതുക ചെലവഴിച്ചിട്ടുണ്ട്. എന്നാൽ, കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഈ രീതിയിലുള്ള പ്രവൃത്തി റോഡി​െൻറ മറ്റ് ഭാഗങ്ങളിലും കാണാം. റോഡ് റബറൈസ് ചെയ്താൽ ഇടക്കിടെയുള്ള അറ്റകുറ്റപ്പണി ഒഴിവാക്കാം. വീതി വർധിപ്പിക്കേണ്ടത് ഒഴിച്ചു കൂടാനാവില്ല. ബത്തേരി, മാനന്തവാടി എം.എൽ.എമാർക്ക് പനമരം-ബീനാച്ചി റോഡി​െൻറ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ജന പ്രതിനിധികളുടെ ഭാഗത്തു നിന്നും അനുകൂലനിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. SUNWDL18 പനമരം-കേണിച്ചിറ-ബീനാച്ചി റോഡ്. നടവയലിൽ നിന്നുള്ള കാഴ്ച --________________________ ബിസിനസ് ന്യൂസ് ഗ്രീൻ മഷ്‌റൂം ഹോട്ടൽ ഉദ്‌ഘാടനം സെപ്റ്റംബർ ഒന്നിന് വൈത്തിരി: ദേശീയപാതയോരത്ത് തളിപ്പുഴയിൽ പൂക്കോട് തടാകം ബസ്‌സ്റ്റോപ്പിന് എതിർവശത്തായുള്ള നവീകരിച്ച ഗ്രീൻ മഷ്‌റൂം ഹോട്ടൽ ആൻഡ് റസ്റ്റാറൻറി​െൻറ ഉദ്‌ഘാടനം സെപ്റ്റംബർ ഒന്നിന് വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി നിർവഹിക്കും. പൂക്കോട് തടാകത്തിൽനിന്നും ഏതാനും മീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ ശീതീകരിച്ചതും അല്ലാത്തതുമായ മുറികളുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് തുറക്കുന്നത്. ഫാമിലി റസ്റ്റാറൻറും ഇതേ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story