Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണത്തിനായി...

ഓണത്തിനായി രണ്ടുദിവസത്തിനകം 5000 ടൺ അരി എത്തും --^മന്ത്രി തിലോത്തമൻ

text_fields
bookmark_border
ഓണത്തിനായി രണ്ടുദിവസത്തിനകം 5000 ടൺ അരി എത്തും ---മന്ത്രി തിലോത്തമൻ ഓണം-ബക്രീദ് ജില്ല ഫെയർ തുടങ്ങി കൽപറ്റ: ഓണത്തിനായി 5000 ടൺ അരി രണ്ട് ദിവസത്തിനകം ആന്ധ്രയിൽനിന്നും കേരളത്തിലെത്തുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഈ അരി സബ്സിഡി നിരക്കിൽ സർക്കാർ മാവേലി സ്റ്റോർ, റേഷൻ കടകൾ ഉൾെപ്പടെയുള്ള പൊതുവിതരണ ശൃംഖലവഴി അർഹരായ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് സൗജന്യ നിരക്കിലും മറ്റുള്ളവർക്ക് സബസ്ഡി നിരക്കിലും വിതരണം ചെയ്യും. കൽപറ്റ സർവിസ് കോ-ഓപറേറ്റിവ് ബാങ്കിന് സമീപമുള്ള സൂര്യ കോംപ്ലക്സ് ബിൽഡിങ്ങിൽ ആരംഭിച്ച കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷ‍​െൻറ ഓണം ബക്രീദ് ജില്ല ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിതരണ സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തി ഓണം സമൃദ്ധമാക്കാൻ കാര്യക്ഷമമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. മുൻവർഷത്തിൽനിന്നും വ്യത്യസ്ഥമായി ഇത്തവണ സംസ്ഥാനത്താകെ 3500 ഔട്ട്ലെറ്റുകളാണ് ഓണത്തിനായി സജ്ജമാക്കുന്നത്. അന്ത്യോദയ അന്നയോജന സ്കീമിൽ ഉൾപ്പെടുന്നവർക്ക് സൗജന്യമായാണ് അരി നൽകുന്നത്. കേന്ദ്രം റേഷൻ പഞ്ചസാര അനുവദിക്കുന്നത് നിർത്തിയെങ്കിലും ഓണത്തിന് സർക്കാർ ഒരു കിലോ അരി സബ്സിഡി നിരക്കിൽ എല്ലാ കാർഡുടമകൾക്കും നൽകും. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സൗജന്യമായി അരി നൽകുന്നുണ്ട്. കൂടാതെ സ്കൂൾ വിദ്യാർഥികൾക്ക് അഞ്ചുകിലോ അരി വിതരണവും ഓണത്തിന് മുമ്പായി നടക്കും. പച്ചക്കറി, പഴം വിപണിയിൽ ജി.എസ്.ടിയുടെ പേര് പറഞ്ഞ് വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ട്. ഹോർട്ടികോർപ്പ് വഴി പച്ചക്കറി ന്യായവിലക്ക് ലഭ്യമാക്കും. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആദ്യ വിൽപന നടത്തി. ജില്ല പഞ്ചായത്ത് പ്രസഡൻറ് ടി. ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, എം. വേലായുധൻ, വിജയൻ ചെറുകര, പി.വി. ന്യുട്ടൻ എന്നിവർ സംസാരിച്ചു. സി. മുരളീധരൻ സ്വാഗതവും കെ.വി. പ്രഭാകരൻ നന്ദിയും പറഞ്ഞു. എല്ലാ നിത്യോപയോഗസാധനങ്ങളും പൊതുമാർക്കറ്റ് വിലയേക്കാൾ കുറഞ്ഞവിലയിൽ സ്പ്ലൈക്കോയുടെ മേളയിൽ നിന്നും ലഭിക്കും. SUNWDL23 കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷ‍​െൻറ ഓണം ബക്രീദ് ജില്ല ഫെയർ കൽപറ്റയിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു രാജീവ് ഗാന്ധി ജന്മദിനം ആഘോഷിച്ചു കൽപറ്റ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 74-ാം ജന്മദിനം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രാഹം, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, പി.പി. ആലി, എം.എം. രമേശ് മാസ്റ്റർ, ശോഭനകുമാരി, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, അഡ്വ. ജോഷി സിറിയക്, സി.പി. പുഷ്പലത, കെ.കെ. രാജേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, നിജീബ് പിണങ്ങോട്, വി. നൗഷാദ്, ജിൻസൺ എന്നിവർ സംസാരിച്ചു. SUNWDL22 ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷം ജന സൗഹൃദ സദസ്സ് കൽപറ്റ: കേരള റവന്യൂ ഡിപ്പാർട്മ​െൻറ് സ്റ്റാഫ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ജനസൗഹൃദ സദസ്സുകൾ നടത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാനന്തവാടിയിലും, വൈകിട്ട് നാലിന് വൈത്തിരിയിലും, ബുധനാഴ്ച വൈകിട്ട് നാലിന് ബത്തേരിയിലും സദസ്സുകൾ നടത്തുമെന്ന് ജില്ല പ്രസിഡൻറ് കെ. ഷമീറും ജില്ല സെക്രട്ടറി ആർ. സിന്ധുവും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story