Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 8:38 AM GMT Updated On
date_range 21 Aug 2017 8:38 AM GMTബോധവത്രണ ക്ലാസ്
text_fieldsbookmark_border
വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡ് െറസിഡൻറ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി. പരിസ്ഥിതി പ്രവർത്തകൻ ടി. ശ്രീനിവാസൻ ക്ലാസെടുത്തു. ടി.കെ. സതീശ്കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവ് ടി.ടി. ആതുഷയെയും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും നഗരസഭ അധ്യക്ഷൻ കെ. ശ്രീധരൻ അനുമോദിച്ചു. ഇ.കെ. രവീന്ദ്രൻ, കൗൺസിലർമാരായ കെ. വത്സല, കെ.ടി.കെ. ചന്ദ്രിക എന്നിവർ സംസാരിച്ചു. അവാർഡ് വിതരണം വടകര: തട്ടാൻ സർവിസ് സൊസൈറ്റി വടകര യൂനിറ്റ് ജനറൽ ബോഡി യോഗവും കാഷ് അവാർഡ് വിതരണവും മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വാസു കൽപക അധ്യക്ഷത വഹിച്ചു. രമേശൻ മേപ്പയിലിനെ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സുനിൽകുമാർ പര്യാപുരത്ത് കാഷ് അവാർഡ് സമ്മാനിച്ചു. ടി.സി. സത്യനാഥൻ, റംഗീഷ് കടവത്ത് എന്നിവർ ക്ലാസെടുത്തു. പി. അശോകൻ, ടി.സി. ദേവാനന്ദൻ, നാരായണൻ പാണ്ടിക്കാട്, വിശ്വൻ പുതുപ്പണം, ശ്രീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story