Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതേതര മൂല്യങ്ങൾ...

മതേതര മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കണം ^മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
മതേതര മൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കണം -മന്ത്രി കടന്നപ്പള്ളി കൽപറ്റ: മതേതരമൂല്യങ്ങൾ ഉൗട്ടിയുറപ്പിക്കാനും അതിനെതിരായ വെല്ലുവിളികളെ അതിജീവിക്കാനും ഏവരും കരുത്താർജിക്കണമെന്ന് തുറുമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 71ാമത് സ്വാതന്ത്ര്യദിനത്തിൽ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര പരമാധികാര രാജ്യമായ ഇന്ത്യയുടെ യശസ്സ് കാത്തുസൂക്ഷിക്കേണ്ടത് ജീവിതവ്രതമായി കരുതണം. രാജ്യത്തെ ഐശ്വര്യപൂർണമായ സാമ്പത്തിക സുസ്ഥിരതയിലേക്ക് ഉയർത്താനും ഓരോരുത്തരും പരിശ്രമിക്കണം. രാജ്യത്തി​െൻറ ആചാര, വിശ്വാസ, സാംസ്കാരികതകളെയെല്ലാം മതേതരത്വത്തി​െൻറ അടിസ്ഥാനത്തിൽ മാത്രം വീക്ഷിക്കുകയും ഇൗ വൈവിധ്യങ്ങളുടെ സംരക്ഷണം നമ്മുടെ കടമയായി ഏറ്റെടുക്കുകയും വേണം. സാംസ്കാരിക പൈതൃക സംരക്ഷണത്തോടൊപ്പം നാടി​െൻറ വികാസത്തിനും മുന്നേറ്റത്തിനുമായുള്ള അടിസ്ഥാനപരമായ പദ്ധതികളെ സർക്കാർ ഗൗരവമായി കാണുന്നുണ്ട്. 2018 ജനുവരിയോടെ കേരളത്തെ മാലിന്യത്തിൽനിന്നും സ്വതന്ത്രമാക്കാനുള്ള ഉൗർജിത ശ്രമമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തതോടെയാണ് ലക്ഷ്യം പൂർത്തീകരിക്കുക. ആഗസ്റ്റ് ആറു മുതൽ 13 വരെ നടത്തിയ ഗൃഹ സന്ദർശനത്തിലൂടെ മാലിന്യസംസ്കരണ നിർണയ പഠനം മുന്നേറി. ഇനി വാർഡ് തലത്തിൽ ശുചിത്വ സംഗമങ്ങൾ നടത്തി മാലിന്യസംസ്കരണത്തിന് കാതലായ രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ സമരസേനാനി എ.എസ്. നാരായണപിള്ളയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, നഗരസഭ ചെയർപേഴ്സന്മാരായ ഉമൈബ മൊയ്തീൻ കുട്ടി, വി.ആർ. പ്രവീജ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, ജില്ല കലക്ടർ എസ്. സുഹാസ്, എ.ഡി.എം കെ.എം. രാജു, ജില്ല പൊലീസ് മേധാവി അരുൾ ബി. കൃഷ്ണ, മുൻ പൊലീസ് മേധാവി രാജ്പാൽ മീണ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച റിട്ട. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. കുഞ്ഞൻ, ബത്തേരി പൊലീസ് ഇൻസ്പെക്ടർ എം.ഡി. സുനിൽ, അമ്പലവയൽ സ്റ്റേഷനിലെ എ.എസ്.ഐ പി. ജയചന്ദ്രൻ, ബത്തേരി പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ എൻ.വി. ഹരീഷ്കുമാർ, കൽപറ്റ ട്രാഫിക് യൂനിറ്റിലെ എസ്.സി.പി.ഒ എം.കെ. പ്രഭാകരൻ എന്നിവർക്ക് ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മെഡലുകൾ നൽകി. മത്സരത്തിൽ പങ്കെടുത്ത പ്ലാറ്റൂണുകളും മന്ത്രിയിൽനിന്നും സമ്മാനം ഏറ്റുവാങ്ങി. സായുധ സേന പതാക ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ച് നൽകിയ കൽപറ്റ കോഓപറേറ്റിവ് സൊസൈറ്റി ജോയൻറ് രജിസ്ട്രാർ ഓഫിസ്, ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂൾ എന്നിവർക്ക് േട്രാഫിയും നൽകി. ആഴക്കയങ്ങളിൽ ജീവൻ പണയംവെച്ചും രക്ഷാപ്രവർത്തനം നടത്തുന്ന കൽപറ്റ തുർക്കി ജീവിൻരക്ഷ സമിതിയെ ആദരിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റും മെമേൻറായും വിതരണം ചെയ്തു. എ.ആർ ക്യാമ്പ് സബ് ഇൻസ്പെക്ടർ ഷാജി അഗസ്റ്റിൻ പരേഡ് കമാൻഡറും എം.കെ. ശ്രീധരൻ സെക്കൻഡ് കമാൻഡറുമായിരുന്നു. പി.സി. രാജീവ് നയിച്ച സായുധ റിസർവ് പ്ലാറ്റൂണായിരുന്നു ആദ്യനിരയിൽ. തൊട്ടുപിന്നിലായി പി. ജിതേഷ് നയിച്ച ലോക്കൽ പ്ലാറ്റൂണും അണിനിരന്നു. മൂന്നാമതായി കേരള പൊലീസ് വനിത പ്ലാറ്റൂണും അവർക്ക് പിന്നിലായി വനം വകുപ്പി​െൻറ ഡെപ്യൂട്ടി റേഞ്ചർ കെ. ഹാഷിഫ് നയിച്ച ഫോറസ്റ്റ് പ്ലാറ്റൂണുമാണ് അനുഗമിച്ചത്. മാനന്തവാടി ഗവ. കോളജിലെ കെ. മഹേഷ് നയിച്ച എൻ.സി.സി സീനിയർ ബോയ്സ് പ്ലാറ്റൂണിന് പിന്നിലായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുമെത്തിയ ഏഴോളം എൻ.സി.സി പ്ലാറ്റൂണും അണിനിരന്നു. സ്റ്റുഡൻറ്സ് പൊലീസി​െൻറ സൽമാനുൽ ഫാരീസ് നയിച്ച പ്ലാറ്റൂണിന് പിന്നിലായി ജില്ലയിലെ വിവിധ സ്കൂളിൽനിന്നുള്ള ഒമ്പതു പ്ലാറ്റൂണുകൾ പരേഡിന് മിഴിവേകി. മുട്ടിൽ ഡബ്ല്യു.എം.ഒ സ്കൂളിലെ സി.കെ. ജിഷാൻ നയിച്ച സ്കൗട്ട് പ്ലാറ്റൂണിന് പിന്നിലായി മറ്റ് സ്കൗട്ട്-ഗൈഡ് പ്ലാറ്റൂണുകൾ പരേഡ് ചെയ്തു. ജൂനിയർ റെഡ്േക്രാസി​െൻറ രണ്ടു പ്ലാറ്റൂണുകളും യൂത്ത് റെഡ്േക്രാസി​െൻറ ഒരു പ്ലാറ്റൂണും സിവിൽ ബോയ്സ് പ്ലാറ്റൂണും സിവിൽ ഗേൾസ് പ്ലാറ്റൂണും പരേഡിൽ പങ്കെടുത്തു. ഏറ്റവും പിന്നിലായി മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ സി. അഭിജിത്ത് നയിച്ച സ്റ്റുഡൻറ് പൊലീസ് ബാൻറും പരേഡിന് ചാരുതയേകി. കണിയാമ്പറ്റ ജി.എം.ആർ.എസ്, ലക്കിടി ജവഹർ നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ദേശഭക്തിഗാനവും ആലപിച്ചു. WEDWDL1 എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story