Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2016 10:59 AM GMT Updated On
date_range 28 Jun 2016 10:59 AM GMTഅനധികൃത ചരക്കുകടത്ത്: വാണിജ്യനികുതി ഇന്റലിജന്‍സ് 1.7 ലക്ഷം പിഴ ഈടാക്കി
text_fieldsbookmark_border
കോഴിക്കോട്: ട്രെയിന്‍വഴി രേഖകളില്ലാതെ ചരക്ക് കടത്തിയതിന് വാണിജ്യനികുതി ഇന്റലിജന്‍സ് സക്വാഡ് 1.7 ലക്ഷം രൂപ പിഴയീടാക്കി. ഇന്റലിജന്‍സ് സക്വാഡിന്െറ പ്രത്യേക പരിശോധനയിലാണ് ബംഗളൂരു ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍നിന്ന് നികുതിവെട്ടിച്ച് കടത്തിയ ലക്ഷങ്ങളുടെ ഉല്പന്നങ്ങള് കണ്ടത്തെിയത്. പെരുന്നാള്‍ വിപണിയോടനുബന്ധിച്ച് വന്‍തോതില്‍ സാധനങ്ങള്‍ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സക്വാഡ് പരിശോധനക്കിറങ്ങിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രെയിനുകളില്‍നിന്നും റെയില്‍വേ സ്റ്റേഷന് പാര്‍സല്‍ ഗോഡൗണുകളില്‍നിന്നുമാണ് അനധികൃത ചരക്കുകള്‍ പിടിച്ചെടുത്തത്. ഇന്റലിജന്‍സ് അസി. കമീഷണര്‍ സുനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള സക്വാഡില്‍ സി.എം. സതീശന്, പ്രസന്നകുമാര്‍, അഷ്റഫ്, ഡ്രൈവര്‍ ദാമോദരന്‍ എന്നിവര്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് വാണിജ്യനികുതി ഇന്റലിജന്സ്വൃത്തങ്ങള് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story